Football
പെലെ കളിക്കുന്നത് ഞാന്‍ കണ്ടില്ല; മെസി ഒരു പ്രതിഭയാണ്: മുന്‍ ബ്രസീല്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 21, 02:18 pm
Tuesday, 21st November 2023, 7:48 pm

ഫുട്‌ബോളില്‍ ലയണല്‍ മെസിയാണ് പ്രതിഭയെന്ന് ബ്രസീലിന്റെ മുന്‍ ബാഴസലോണ താരം എഡ്മില്‍സണ്‍. ബ്രസീല്‍ ഇതിഹാസം പെലെ കളിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസിയുടേയും പ്രകടനങ്ങള്‍ താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മെസി ഒരു പ്രതിഭയാണ്. പെലെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും മികച്ച പ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാലണ്ടും വിനീഷ്യസ് ജൂനിയറും ഭാവിയില്‍ മികച്ച് നില്‍ക്കുമെന്നും എഡ്മില്‍സണ്‍ പറഞ്ഞു. ലാന്‍സ് ഗാല എന്ന ഒരു ചാരിറ്റി ഇവന്റിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2000കളില്‍ ബാഴ്‌സലോണയില്‍ ബൂട്ടുകെട്ടിയിരുന്നു സമയത്ത് എഡ്മില്‍സ് യുവതാരമായിരുന്നു മെസിയുടെ കളിക്ക് സാക്ഷ്യം വഹിച്ചിരുന്നു. സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് കളിക്കാന്‍ മെസിക്ക് സാധിക്കാറുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് ഉയരങ്ങളിലെത്താന്‍ സാധിച്ചുവെന്നും എഡ്മില്‍സണ്‍ പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് നിലവില്‍ കളിക്കുന്നത്. മയാമിയിലെത്തിയതിന് ശേഷം മെസിയും തകര്‍പ്പന്‍ ഫോമിലാണ്. മെസിയുടെ കീഴില്‍ ഇന്റര്‍ മയാമിക്ക് കിരീടമുയര്‍ത്താന്‍ സാധിച്ചിരുന്നു.

Content Highlights: I didn’t see Pele play; Messi is a genius, says Edmilson