ഹൈദരാബാദ്: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.
കേസ് റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി അന്വേഷിക്കേണ്ടതാണെന്ന് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ ചിഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേസ് നാളെ സുപ്രീം കോടതി വിശദമായി പരിഗണിക്കും. അന്വേഷണത്തിനായി ജഡ്ജിമാരുടെ പേര് നിര്‍ദ്ദേശിക്കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുവാദം നല്‍കി.
വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്നിരുന്നു. ഏറ്റുമുട്ടലിനിടെയാണ് പൊലീസ് പ്രതികളെ കൊലപ്പെടുത്തിയത്.