2024ല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃത്വിക് റോഷന്‍ ചിത്രമാണ് ഫൈറ്റര്‍. ഏരിയല്‍ ആക്ഷന്‍ ചിത്രമായ ഫൈറ്ററിന്റെ ആദ്യ ഗാനം ‘ഷേര്‍ ഖുല്‍ ഗയേ’ ഇന്ന് റിലീസ് ചെയ്തു.
ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകര്‍ ഈ ഗാനത്തിന് മറ്റ് പല ഗാനങ്ങളുടെയും ബീറ്റുകളോട് സാമ്യമുണ്ടെന്ന് കണ്ടെത്തി. ഈ കാര്യം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ഹൃത്വിക് റോഷന്റെ തന്നെ വാര്‍ സിനിമയുടെ ഒരു ഗാനവുമായി സാമ്യമുണ്ടെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
എന്നാല്‍ പിന്നീട് ഗാനത്തിന്റെ ബീറ്റിന് ബീ ഗീസിന്റെ ‘സ്റ്റെയ്ന്‍ എലൈവ്’ എന്ന ഇംഗ്ലീഷ് ഗാനത്തോടും കിഷോര്‍ കുമാറിന്റെ മേരേ ജീവന്‍ സാത്തി എന്ന സിനിമയിലെ ‘ഓ മേരേ ദില്‍ കെ ചെയിന്‍’ എന്നീ ഗാനത്തോടും സാമ്യമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
3Dയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഹൃത്വിക് റോഷന്‍ ചിത്രമാണ് ഫൈറ്റര്‍. ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. ‘ഷേര്‍ ഖുല്‍ ഗയേ’ ഗാനത്തില്‍ ഹൃത്വിക്കിനും ദീപികയ്ക്കുമൊപ്പം അനില്‍ കപൂറുമെത്തുന്നുണ്ട്.
Starting the party without us? You have to be JOKING! #SherKhulGaye OUT NOW. Full Song on YouTube. https://t.co/QRt5ANnUrP#Fighter #FighterOn25thJan pic.twitter.com/7PJMluLeiV
— Hrithik Roshan (@iHrithik) December 15, 2023
‘Starting the party without us? You have to be JOKING!’ എന്ന ക്യാപ്ഷനോടെയാണ് ഹൃത്വിക് റോഷന്‍ ഗാനം എക്‌സില്‍ പങ്കുവെച്ചത്. പാര്‍ട്ടി മൂഡിലുള്ള ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ഹൃത്വിക് റോഷന്റെയും ദീപികയുടെയും ഡാന്‍സ് ഏറെ വൈറലായി.
ഷംഷേര്‍ പതാനിയ അഥവാ പാറ്റിയെന്ന കഥാപാത്രമായാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. എയര്‍ഫോഴ്സിലെ സ്‌ക്വാഡ്രണ്‍ പൈലറ്റാണ് ഹൃത്വിക്കിന്റെ കഥാപാത്രം. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനല്‍ റാത്തോഡ് അഥവാ മിന്നിയെന്ന കഥാപാത്രമായാണ് ദീപികയെത്തുന്നത്.
ജനുവരി 25ന് റിലീസിനെത്തുന്ന ചിത്രം ഷാരൂഖ് ഖാനെ നായകനാക്കി പത്താന്‍ സിനിമ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണും ഹൃത്വിക് റോഷനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്.
Content Highlight: Hrithik Roshan’s Fighter Movie Song Out