[]ലണ്ടന്‍: ലോകത്തിലെ എല്ലാ മഞ്ഞുകട്ടകളും ഉരുകിത്തീര്‍ന്നാല്‍ ഭൂമി എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ ?
നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ അതിനെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല ഒരു മാപ്പ് തന്നെ സൃഷ്ടിക്കുകയും ചെയ്തു.
കിഴക്കന്‍ ഇംഗ്ലണ്ടിന്റെ വലിയൊരു ഭാഗം, ഡെന്‍മാര്‍ക്ക് ഏകദേശം മുഴുവനായി തന്നെ, അമേരിക്കയുടെ കിഴക്കന്‍ തീരം പൂര്‍ണമായും, ബംഗ്ലാദേശിന്റെയും ചൈനയുടെയും വലിയൊരു ഭാഗം… ഇതെല്ലാം വെള്ളത്തിനടിയിലായത് തന്നെ.
സമുദ്രനിരപ്പ് 216 അടി കൂടി വര്‍ദ്ധിക്കും.
ഭൂമിയില്‍ ആകെ അഞ്ച് മില്യണ്‍ ക്യുബിക് മൈലില്‍ അധികം ഐസുണ്ടെന്നാണ് മാഗസിന്റെ കണക്കുകൂട്ടല്‍. ഇത് മുഴുവന്‍ ഉരുകിത്തീരാന്‍ അയ്യായിരം വര്‍ഷത്തിലധികം സമയം വേണ്ടി വരുമെന്നാണ് ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം.
യൂറോപ്പിലെ കരിങ്കടലും കാസ്പിയന്‍ കടലും ഒന്നുചേരുമെന്നും മധ്യ ഓസ്‌ട്രേലിയയില്‍ വലിയൊരു തടാകം രൂപപ്പെടുകയും ചെയ്യും.
ഈജിപ്റ്റിലെ അലക്‌സാന്‍ഡ്രിയയും കെയ്‌റോയും കാണാന്‍ പോലും ഉണ്ടാവില്ല. മഞ്ഞുരുകാനായി ഉയരുന്ന ഊഷ്മാവ് കാരണം ഭൂമി ജീവിക്കാന്‍ പറ്റാതെയാവുകയും ചെയ്യും.