Technology
ഡി.എസ്.എല്‍ ആറിനെ വെല്ലുന്ന ക്യാമറയുമായ് ഹോണര്‍വ്യൂ 20; ജനുവരി അവസാനം ഇന്ത്യയിലേക്കും.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 07, 09:16 am
Monday, 7th January 2019, 2:46 pm

ലോകത്ത് തന്നെ ആദ്യമായ് 48 എം.പി ക്യാമറയുമായ് എത്തിയ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍വ്യൂ 20 ജനുവരി അവസാനം ഇന്ത്യയിലേക്കും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍വ്യൂ 20 യെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. ജനുവരി 22ന് പാരീസില്‍ വച്ച് ആഗോളതലത്തില്‍ തന്നെ ഹോണര്‍വ്യൂ 20 യെ പരിചയപ്പെടുത്തിയ ശേഷം ഇത് ആമസോണ്‍ ഇന്ത്യ വഴി ഇന്ത്യയിലേക്കും എത്തും.

സോണി IMX586 സെന്‍സറോട് കൂടിയ 48 എം പി ക്യാമറയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒപ്പം 25എം.പി സെല്‍ഫി ക്യാമറയുമുണ്ട്.

Also Read അണികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം: കര്‍ണാടക ബി.ജെ.പി എം.എല്‍.എ ആത്മഹത്യയ്ക്കു ശ്രമിച്ചു

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, കീറിന്‍ 980 എ.ഐ. ചിപ്പ് സെറ്റ് ഇതിന്റെ പ്രവര്‍ത്തന വേഗത നിയന്ത്രിക്കും.പരമാവധി 256 ജിബി ഫോണ്‍മെമ്മറിയാണ് ഉണ്ടാവുക.സ്റ്റോറേജ് ഉയര്‍ത്താനുള്ള സ്ലോട്ട് ഉണ്ടാവില്ല. 4000 mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.ആന്‍ഡ്രോയ്ഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള മാജിക് യു.ഐ. 2.0 യിലാണ് ഹോണര്‍ വ്യൂ 20 യുടെ പ്രവര്‍ത്തനം.

ഇതിന്റെ ഇന്ത്യയിലെ വില ഔദ്യോഗികമായ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് വിപണിയിലെ വിലയനുസരിച്ച് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യു 20 ക്ക് 30,400 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യു 20 ക്ക് 35,500 രൂപയുമായിരിക്കും വില.

Also Read മഹാരാഷ്ട്രയില്‍ രണ്ട് സീറ്റുകള്‍ ലക്ഷ്യമിട്ട് സി.പി.ഐ.എം: കോണ്‍ഗ്രസ് – എന്‍.സി.പി സഹകരണത്തോടെ മത്സരിക്കാന്‍ നീക്കം