ഈ ഉല്പന്നം ഫലം തരും എന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുമില്ല എന്നും ഈ ഉല്പന്നത്തിന്റെ ഫലം സംബന്ധിച്ച അവകാശവാദങ്ങള്‍ 1700കളിലെ ഹോമിയോപ്പതി സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ആധുനിക വൈദ്യശാസ്ത്ര വിദഗ്ധര്‍ അംഗീകരിച്ചിട്ടില്ലെന്നും മരുന്നുകളുടെ മുകളില്‍ ലേബല്‍ ചെയ്യണമെന്നാണ് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
ന്യൂയോര്‍ക്ക്: ഹോമിയോപ്പതി മരുന്നുകള്‍ക്ക് മുകളില്‍ “ഇത് ഫലം തരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല” എന്ന മുന്നറിയിപ്പ് വെയ്ക്കണമെന്ന് നിര്‍മാതാക്കളോട് യു.എസ് സര്‍ക്കാര്‍. ഇത്തരം മുന്നറിയിപ്പ് വെയ്ക്കുന്നില്ലെങ്കില്‍ ഇത് ഫലം തരും എന്നതിനുള്ള തെളിവ് നല്‍കണമെന്നും യു.എസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ഈ ഉല്പന്നം ഫലം തരും എന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുമില്ല എന്നും ഈ ഉല്പന്നത്തിന്റെ ഫലം സംബന്ധിച്ച അവകാശവാദങ്ങള്‍ 1700കളിലെ ഹോമിയോപ്പതി സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ആധുനിക വൈദ്യശാസ്ത്ര വിദഗ്ധര്‍ അംഗീകരിച്ചിട്ടില്ലെന്നും മരുന്നുകളുടെ മുകളില്‍ ലേബല്‍ ചെയ്യണമെന്നാണ് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
Also Read: ശബരിമലയുടെ പേര് മാറ്റിയ വിവരം അറിഞ്ഞത് പത്രങ്ങളിലൂടെ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഇതു സംബന്ധിച്ച് യു.എസ് സര്‍ക്കാര്‍ മരുന്ന് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കി. ഹോമിയോപ്പതിക്ക് യു.എസില്‍ വലിയ മാര്‍ക്കറ്റുണ്ട്. 2007ല്‍ മാത്രം ഹോമിയോപ്പതിക്കുവേണ്ടി അമേരിക്കന്‍ ജനത ചിലവഴിച്ചത് 3ബില്യണ്‍ ഡോളറാണ്.
” ആരോഗ്യവാനായ ആളുകളില്‍ വലിയ ഡോസില്‍ നല്‍കിയാല്‍ രോഗലക്ഷണങ്ങളുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ വളരെ ചെറിയ അളവില്‍ നല്‍കിക്കൊണ്ട് അതേ രോഗലക്ഷണങ്ങളെ ചികിത്സിക്കാം എന്ന തത്വത്തില്‍ അധിഷ്ഠിതമാണ് ഹോമിയോപ്പതി.” യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഈ മാസം ആദ്യം ഫയല്‍ ചെയ്ത നോട്ടീസില്‍ പറയുന്നു.
“മിക്ക ഹോമിയോപ്പതിക് ഉല്പന്നങ്ങളും ആദ്യ ഉല്പന്നത്തിന്റെ സാന്നിധ്യം പോലും കണ്ടെത്താന്‍ പറ്റാത്ത തരത്തില്‍ നേര്‍പ്പിക്കപ്പെടുന്നു. പൊതുവെ ഹോമിയോപ്പതിക് ഉല്പന്നങ്ങളുടെ അവകാശവാദങ്ങള്‍ ആധുനിക ശാസ്ത്രീയ രീതികള്‍ അനുസരിച്ചുള്ളതല്ല. ഇത് ആധുനിക വൈദ്യശാസ്ത്ര വിദഗ്ധര്‍ അംഗീകരിച്ചിട്ടുമില്ല. അതേസമയം തന്നെ ഹോമിയോപ്പതിക്ക് ഒരുപാട് പ്രചാരകരുമുണ്ട്.” നോട്ടീസില്‍ വിശദീകരിക്കുന്നു.
ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വമായ സമം സമേന ശാന്തിയെന്നത് രസതന്ത്രത്തിലെയും ഊര്‍ജ്ജതന്ത്രത്തിലെയും ജീവശാസ്ത്രത്തിലെയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don”t Miss: സമ്പൂര്‍ണ ആക്ടറല്ല, സമ്പൂര്‍ണ ദുരന്തം: മോഹന്‍ലാലിനെതിരെ പരിഹാസവുമായി വി.ടി ബല്‍റാമും
“ഹോമിയോപ്പതി ഫലപ്രദമാണെന്ന് വിശ്വസിക്കുന്നത് മാജിക്കില്‍ വിശ്വസിക്കുന്നതുപോലെയാണ്” എന്നാണ് ആരോഗ്യ വിദഗ്ധനായ തിമോത്തി കൗള്‍ഫീല്‍ഡ് അടുത്തിടെ പറഞ്ഞത്.