ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇവരുടെ കൊലവിളി.
കര്‍ഷകര്‍ പ്രതിഷേധം ഡിസംബര്‍ 17 ന് അകം നിര്‍ത്തിയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ പറഞ്ഞത്.
പൗരത്വഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനെതിരെയും ഇവര്‍ സമാനമായ രീതിയില്‍ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു.
വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ വര്‍ഗീയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇവര്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചത്.
”ഹിന്ദുമതത്തിനെതിരായ ആക്രമണം മതിയായി. അത്തരം ആക്രമണങ്ങള്‍ ഞങ്ങള്‍ ഇനി സഹിക്കില്ല. ഹിന്ദുക്കളേ, പുറത്തുവരിക. മരിക്കുക അല്ലെങ്കില്‍ കൊല്ലുക. പിന്നീട് വിശ്രമിക്കാം. നിങ്ങളുടെ രക്തം ഇപ്പോള്‍ തിളച്ചില്ലെങ്കില്‍, അത് രക്തമല്ല, അത് വെള്ളമാണ്’, എന്നായിരുന്നു രാഗിണി തിവാരി പറഞ്ഞത്.
ദല്‍ഹിയില്‍ കലാപം നടന്നതുപോലെ വീണ്ടുംകലാപം നടത്തുമെന്ന് വെല്ലുവിളിച്ച് രംഗത്തെത്തിയ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക