Advertisement
national news
മൃദുഹിന്ദുത്വത്തെ കൂട്ടുപിടിച്ചാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 08, 01:53 pm
Sunday, 8th September 2019, 7:23 pm

ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി മൃദുഹിന്ദുത്വത്തെ കൂട്ടുപിടിക്കരുതെന്ന് ശശി തരൂര്‍ എം.പി. മൃദുഹിന്ദുത്വത്തെ കൂട്ടുപിടിക്കുന്നത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

‘കോണ്‍ഗ്രസിലെ ഒരംഗമെന്ന നിലയില്‍ ഈ പാര്‍ട്ടിയ്ക്ക് ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിലെ അക്രമണോത്സുകമായ ദേശീയതാ പ്രവണതകള്‍ ഇല്ലാതാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും തരൂര്‍ പറഞ്ഞു. ഇത്തരം പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തിവിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അറിഞ്ഞവരല്ലെന്നും വിശ്വാസത്തെ കോമാളിത്തരമാക്കി മാറ്റിയവരാണെന്നും തരൂര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘വളരെ ചുരുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി അവര്‍ വിശ്വാസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ മാത്രമാണ് അവരുടെ ഉദ്ദേശ്യം.’

ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബി.ജെ.പിയുടെ അതേ നിലപാടാണ് കോണ്‍ഗ്രസിന്റേതുമെങ്കില്‍ അതൊരു വലിയ തെറ്റായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.

WATCH THIS VIDEO: