[]ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ##ജ്വാല ഗുട്ടയെ ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ബാഡ്മിന്റണ്‍ അസോസിയേഷനോട് ആവശ്യപ്പെട്ടു.
ജ്വാല ഗുട്ടയ്‌ക്കെതിരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ നടപടിക്കൊരുങ്ങുകയാണ്. ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ ജ്വാലയെ മത്സരിക്കാന്‍ അനുവദിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ബാഡ്മിന്റണ്‍ അസോസിയേഷനെതിരെ ജ്വാല നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒക്ടോബര്‍ 15 മുതല്‍ 20 വരെ നടക്കുന്ന ഡെന്മാര്‍ക്ക് ഓപ്പണും ഒക്ടോബര്‍ 22 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണുമാണ് ജ്വാലയ്ക്ക് മത്സരിക്കാനുള്ളത്.
ബാഡ്മിന്റണ്‍ ലീഗിനിടയിലെ മോശം പെരുമാറ്റത്തിന് ജ്വാലയ്‌ക്കെതിരെ ആജീവനാന്ത വിലക്കിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് ബി.എ.ഐ അച്ചടക്ക സമിതി. മത്സരത്തിനിടയില്‍ ക്രിഷ് ദല്‍ഹി താരമായ ജ്വാല ഗുട്ട ബംഗാ ബീറ്റ്‌സിനെതിരെയുള്ള മത്സരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ജ്വാല സഹതാരങ്ങളെ നിര്‍ബന്ധിച്ചു എന്നാണ് ആരോപണം.
ആജീവനാന്ത വിലക്കിനുള്ള ശുപാര്‍ശയ്‌ക്കെതിരെ ജ്വാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.