Daily News
പത്താളുകളെ അടിച്ചു വീഴ്ത്തുന്നതല്ല ഹീറോയിസം: ഇര്‍ഫാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 08, 04:39 am
Friday, 8th May 2015, 10:09 am

irrfan-khan

ബോളിവുഡിലെ നായക സങ്കല്‍പത്തെ പൊളിച്ചെഴുതണമെന്ന് പ്രശസ്ത താരം ഇര്‍ഫാന്‍ ഖാന്‍. പത്താളുകളെ ഇടിച്ചു വീഴ്ത്തുന്നത് മാത്രമല്ല ഹീറോയിസം മറിച്ച് മറ്റ് പല കാര്യങ്ങള്‍ക്കും നായകന്‍മാര്‍ പ്രാപ്തരാകേണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സിനിമകള്‍ അടിമുടി മാറേണ്ടതുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ തരംഗമായി മാറിയിരിക്കുന്ന ജീവചരിത്ര സിനിമകള്‍ പലതും ഉപരിതല സ്പര്‍ശി മാത്രമോ അതല്ലെങ്കില്‍ പ്രസ്തുത വ്യക്തിയെ വാഴ്ത്തുന്നതോ ആണെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. നേരത്തെ പാന്‍ സിങ് തോമര്‍ എന്ന ജീവചരിത്ര സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഇര്‍ഫാന്‍ ഖാന്‍ നേടിയിരുന്നു.

ടി.വി സീരിയലുകളിലൂടെ അഭിനയം ആരംഭിച്ച ഇര്‍ഫാന്‍ ഖാന്‍ ഇന്ന് ഹോളിവുഡിലടക്കം അറിയപ്പെടുന്ന നടനാണ്. ഡാന്‍ ബ്രൗണിന്റെ നോവലിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന “ഇന്‍ഫെര്‍നോ” എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഇര്‍ഫാന്‍ ഖാന്‍.

അടുത്ത ദിവസങ്ങളില്‍ റിലീസിംഗിന് ഒരുങ്ങുന്ന അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ അണി നിരക്കുന്ന “പിക്കു”വിലും ഇര്‍ഫാന്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.