ചെന്നൈ: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.
കര്‍ണാടകയ്ക്ക് സമീപത്തേക്ക് വീശുന്ന കാറ്റ് കേരളത്തിലെ വടക്കന്‍ ജില്ലകളായ കാസര്‍കോട് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകും.
കേരളത്തിലെ മറ്റു ജില്ലകളായ ഇടുക്കി, വയനാട്, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ദിവസമാകുമ്പോഴേക്കും മധ്യ കേരളത്തില്‍ നിന്നും മഴ തെക്കന്‍ കര്‍ണാടകയിലേക്കും വടക്കന്‍ കേരളത്തിലേക്കും മാറുമെന്നും വെതര്‍മാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടകയിലെ കുടക്, മംഗളൂരു, ഉഡുപ്പി, ഷിമോഗ എന്നീ പ്രദേശങ്ങളിലും ഇന്ന് മഴ ശക്തമാകും.
കോഴിക്കോട് ജില്ലയിലെ കക്കയം ഡാം, കൊയിലാണ്ടി, കുറ്റ്യാടി, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, മലപ്പുറം ജില്ലയിലെ മഞ്ചേരി, കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, വയനാട് ജില്ലയിലെ വൈത്തിരി തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് ശരാശരി 60 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു.
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, അടക്കാപ്പുത്തൂര്‍, തൃത്താല, പാലക്കാട് ടൗണ്‍, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിലും തൃശ്ശര്‍, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഇന്ന് അനുഭവപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക