കൊച്ചി: പ്രകൃതി ദുരന്തങ്ങളുടെ വെളിച്ചത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി കൊടുക്കുന്നുണ്ടെങ്കില്‍ അത് പ്രഖ്യാപിക്കേണ്ടത് തലേന്നാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. പത്ര-ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ജില്ലയിലെ മുക്കിലും മൂലയിലുമുള്ള ജനങ്ങളെ മുഴുവന്‍ അതറിയിക്കാനുള്ള സമയം കിട്ടണമെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐ.എ.എസ് അക്കാദമിയില്‍ ശരിക്കും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ? ക്രൈസിസ് മാനേജ്മെന്റ് പഠിപ്പിക്കുന്നുണ്ടോ? ഉണ്ടാവണം. എല്ലാ സ്ഥലത്തും വിവരമെത്തിക്കാനുള്ള സമയം അവധി പ്രഖ്യാപിക്കുമ്പോഴുണ്ടാകണം. മാധ്യമവാര്‍ത്തകള്‍ എത്താത്ത സ്ഥലങ്ങളും ജില്ലയിലുണ്ടെന്നും അവിടെയൊക്കെയും മനുഷ്യര്‍ സ്‌കൂളില്‍ മക്കളെ അയക്കുന്നുണ്ടെന്നും കളക്ടര്‍ മനസിലാക്കണം. ഫേസ്ബുക്ക് എന്ന മാധ്യമമില്ലാത്ത മനുഷ്യരും നാട്ടിലുണ്ട്. പൊതുഭരണത്തില്‍ അതല്ല ഒഫീഷ്യല്‍ വിനിമയമാര്‍ഗം.
ലീവ് ഉണ്ടെന്ന് അറിഞ്ഞാല്‍, ആ സാഹചര്യം മനസിലാക്കി കുടുംബത്തിനുള്ളിലെ അത് മാനേജ് ചെയ്യാനുള്ള സംവിധാനമൊരുക്കാനുള്ള മതിയായ സമയം മാതാപിതാക്കള്‍ക്ക് കിട്ടണം. ഇല്ലെങ്കില്‍ അവര്‍ക്കത് വലിയ ക്രൈസിസാണെന്നും ഹരീഷ് പറഞ്ഞു.
‘പൊതു ക്രൈസിസ് ഒഴിവാക്കുന്നത് ഇന്റിവിഡ്വല്‍ ക്രൈസിസുകള്‍ ഉണ്ടാക്കിയാവരുത്. കുട്ടംപുഴയിലും മലയാറ്റൂരുമുള്ളവര്‍ക്കും കലൂരും പാലാരിവട്ടത്തും ഉള്ളവര്‍ക്ക് കിട്ടുന്ന ഇന്‍ഫര്‍മേഷന്‍ ആക്‌സെസ് പ്രിവിലേജ് കിട്ടണം.
വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കൂടി ഡിസിഷന്‍ മെയ്ക്കിങ് പ്രോസസില്‍ നിര്‍ണായകമാണ്. അവരെല്ലാം രാവിലെ കുട്ടികളുമായി സ്‌കൂളിലെത്തിയ ശേഷമോ എത്തുന്ന വഴിയിലോ ആണ് പൊടുന്നനെ അറിയിപ്പ് വരുന്നതെങ്കില്‍, കുട്ടികളെ തിരിച്ചു വിളിക്കാനുള്ള ശ്രമം അപ്പോള്‍ത്തന്നെ തുടങ്ങും. അനാവശ്യമായി റോഡില്‍ ട്രാഫിക്ക് ഇരട്ടിയാകും.