കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ബറോഡ സ്വന്തമാക്കിയത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബറോഡ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ബറോഡ സ്വന്തമാക്കിയത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബറോഡ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ന്ന് ഗുജറാത്തിനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184ന് പിടിച്ചുനിര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ചു നഷ്ടത്തില്‍ 188 റണ്‍സ് നേടി ബറോഡ സ്വന്തമാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡയ്ക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ മിന്നും വിജയത്തിലെത്തിച്ചത്. മധ്യനിരയില്‍ ഇറങ്ങി 35 പന്തില്‍ നിന്ന് അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം അടിച്ചെടുത്തത്. 211.43 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ ഹര്‍ദിക് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
📽️ WATCH
Hardik Pandya shows his class with match-winning 74*(35) 🔽https://t.co/D8Pkujq2HF #SMAT | @IDFCFirstBank pic.twitter.com/XlQU4kmhpS
— BCCI Domestic (@BCCIdomestic) November 23, 2024
ടി-20യില്‍ 5000 റണ്‍സും 100 വിക്കറ്റും പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ഓള്‍ റൗണ്ടറാകാനാണ് പാണ്ഡ്യക്ക് സാധിച്ചത്. 2025 ഐ.പി.എല്‍ മുന്നില്‍ നില്‍ക്കെ ടി-20യില്‍ വമ്പന്‍ ഫോമിലാണ് ഹര്‍ദിക്. അടുത്തിടെ ഇന്ത്യക്കുവേണ്ടിയും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതോടെ ഐ.സി.സിയുടെ ഓള്‍റൗണ്ടര്‍ റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും താരത്തിന് സാധിച്ചിരുന്നു.
മത്സരത്തില്‍ ശിവാലിക് ശര്‍മ ബറോഡയ്ക്ക് വേണ്ടി 64 നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനു വേണ്ടി ഓപ്പണര്‍ ആര്യ ദേശായി 78 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ പുറത്താക്കാതെ 43 റണ്‍സും മികച്ച പ്രകടനം കാഴ്ചവച്ചു. പാണ്ഡ്യ ടീമിനുവേണ്ടി ഒരു വിക്കറ്റും നേടിയിരുന്നു.
Content Highlight: Hardik Pandya In Great Record Achievement In T-20 Cricket