ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് ഒരാളെയുള്ളു ‘രജനികാന്ത്. ഡിസംബര്‍ 12 ന് സ്റ്റൈല്‍ മന്നല്‍ രജനികാന്തിന് 71 വയസ് തികയുകയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. രജനിയുടെ സ്റ്റൈലും മാസും അനുകരിക്കാന്‍ നിരവധി പേര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും സിനിമാ ആരാധകര്‍ അത് അംഗീകരിച്ചിട്ടില്ല.
രജനിയുടെ സിനിമകളും ഡയലോഗുകളും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആരാധകര്‍ക്കിടയില്‍ ഇന്നും ആവേശമാണ്. സിനിമകളില്‍ രജനിയുടെതായി എത്തി സൂപ്പര്‍ ഹിറ്റായ ഡയലോഗുകളില്‍ ചിലത് നോക്കാം.
രജനികാന്ത് സിനിമകളിലെ ഡയലോഗുകളില്‍ ഏറ്റവും ഹിറ്റായ ഒന്നാണ് ബാഷ. ഇന്നും രജനികാന്തിനെ കുറിച്ചുള്ള എന്ത് പ്രോഗ്രാം വരുമ്പോഴും ഈ ഡയലോഗിനെ കുറിച്ച് പറയാതെ അത് പൂര്‍ണമാവില്ല.
ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടൈന്‍മെന്റായി ഒരുക്കിയ ബാഷയിലെ ഒരോ ഡയലോഗും ഇന്നും ഹിറ്റാണ്. ബാഷയുടെ സമാനതകളില്ലാത്ത വിജയത്തിന് പിന്നാലെ ഇതേ പാറ്റേണില്‍ നിരവധി ഭാഷകളില്‍ ചിത്രം ആവര്‍ത്തിക്കപ്പെട്ടു.
മാണിക്യം എന്ന ബാഷയുടെ ‘നാന്‍ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്ന പഞ്ച് ഡയലോഗ് ആണ് ഈ ഗ്രൂപ്പിലെ ആദ്യത്തേത്.
രണ്ടായിരത്തിന് ശേഷം വന്ന രജനികാന്ത് സിനിമകളിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ശിവാജി. ശങ്കറിനെ ബ്രഹ്മാണ്ഡ ഡയറക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതിന് ഈ ചിത്രവും ഒരു കാരണമായിരുന്നു.
ചിത്രത്തിലെ ഏറ്റവും ഹിറ്റ് പഞ്ച് ഡയലോഗ് ആയിരുന്നു ‘കണ്ണാ പന്നിങ്കെ താന്‍ കൂട്ടമാ വരുവേന്‍, സിങ്കം സിംഗിളാ താന്‍ വരുവേന്‍ എന്നത്. ചിത്രത്തിലെ പേര് കേട്ടാലെ സുമ്മാ അതിറുതില്ലെ എന്ന ഡയലോഗും ഏറെ ഹിറ്റായിരുന്നു.
എതിരാളികളില്ലാത്ത സൂപ്പര്‍ സ്റ്റാറായി സിനിമയില്‍ രജനികാന്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും ഏറെ ചര്‍ച്ചയായത്. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ്
കെ.എസ്. രവികുമാര്‍-രജനീകാന്ത് കോമ്പോയില്‍ മുത്തു സിനിമ റിലീസ് ചെയ്യുന്നത്. തന്റെ രാഷ്ട്രീയപ്രവേശനത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പരോക്ഷമായി അദ്ദേഹം മറുപടി പറഞ്ഞ ഡയലോഗ് കൂടിയായിരുന്നു ‘നാന്‍ എപ്പോ വരുവേന്‍ എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്, ആനാ വര വേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍’ എന്നത്.
കോമഡിയും ആക്ഷനുമൊക്കെ നിറഞ്ഞ ചിത്രത്തിലെ ഡയലോഗിന് വന്‍ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്.
പുതിയ കാലഘട്ടത്തില്‍ ഏറ്റവും ഹിറ്റായ രജനികാന്ത് ഡയലോഗ് ആണ് കബാലി ഡാ എന്ന ഡയലോഗ്. രജനിയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം ഇതുവരെ കാണാത്ത ഒരു രജനിയെയായിരുന്നു വെള്ളിത്തിരയില്‍ കാണിച്ച് തന്നത്.
‘തമിഴ് പടങ്ങളിലെ ഇങ്ക മറു വച്ചിക്കിട്ട് മീശൈ മുറിക്കിട്ട് ലുങ്കി കെട്ടിക്കിട്ട്, നമ്പിയാര് ഹേയ് കബാലി അപ്പ്ടി കൂപ്പുട്ടാ ഒടനെ ഗുനിഞ്ഞ് സൊല്ലുങ്ക യശ്മാ അപ്പടി വന്തു നിപ്പാരെ അന്ത മാതിരി കബാലിന്നു നെനച്ചി ആടാ.. കബാലി ഡാ’ എന്ന ഡയലോഗ് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വൈറലായിരുന്നു.
2010 ന് ശേഷം റിലീസ് ചെയ്ത രജനികാന്ത് ചിത്രങ്ങള്‍ ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയിരുന്നില്ല. ചില ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്ന തരത്തിലുള്ള ചില പ്രചാരണങ്ങളും ഹേറ്റേഴ്‌സ് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനുള്ള മറുപടിയെന്നോണമാണ് 2019 ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയില്‍ ഈ ഡയലോഗ് ഉള്‍പ്പെടുത്തിയത്. ഭാരതിയാറിന്റെ പ്രശസ്തമായ വാക്കുകളാണിത്. രജനി സ്റ്റൈലില്‍ ഈ ഡയലോഗ് കൂടിയായപ്പോള്‍ കിടിലന്‍ ഇംപാക്ടാണ് തിയേറ്ററുകളില്‍ ഡയലോഗ് ഉണ്ടാക്കിയത്.