Advertisement
national news
'രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചു'; ആരോപണമുയര്‍ത്തി എന്‍.ഡി.എ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 27, 03:11 pm
Sunday, 27th October 2019, 8:41 pm

രാജസ്ഥാനിലെ കിസന്‍വര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ വസുന്ധര രാജെ സഹായിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി ഘടക കക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക പാര്‍ട്ടി കണ്‍വീനറും എം.പിയുമായ ഹനുമാന്‍ ബെനിവാള്‍. ഹനുമാന്‍ ബെനിവാളിന്റെ സഹോദരന്‍ മണ്ഡലത്തില്‍ നിന്ന് ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫലം പുറത്ത് വന്ന പിറ്റേ ദിവസമാണ് ഹനുമാന്‍ ബെനിവാള്‍ വസുന്ധര രാജെയ്‌ക്കെതിരെ രംഗത്തെത്തിയത്. വസുന്ധര രാജെക്കൊപ്പം മുന്‍ മന്ത്രി യൂനുസ് ഖാനും പങ്കുണ്ടെന്നും ഹനുമാന്‍ ബെനിവാള്‍ ആരോപിക്കുന്നു.

ഈ രണ്ട് നേതാക്കള്‍ക്കെതിരെയും ബി.ജെ.പി നടപടിയെടുക്കണമെന്ന് ബെനിവാള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബെനിവാള്‍ ട്വീറ്റ് ചെയ്തു. അമിത്ഷായെയും ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡണ്ട് ജെ.പി നദ്ദയെയും ടാഗ് ചെയ്താണ് ബെനിവാളിന്റെ ട്വീറ്റ്.