അമേരിക്കൻ ബന്ദികളെ ഉടമ്പടി ചർച്ചകളിൽ ഹമാസ് 'കരുവാക്കുന്നില്ല': വൈറ്റ് ഹൗസ്
World News
അമേരിക്കൻ ബന്ദികളെ ഉടമ്പടി ചർച്ചകളിൽ ഹമാസ് 'കരുവാക്കുന്നില്ല': വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2023, 12:26 pm

വാഷിങ്ടൺ: ഇസ്രഈലുമായുള്ള ഉടമ്പടി ചർച്ചകളിൽ ഹമാസ് തട്ടിക്കൊണ്ടുപോയ യു.എസ് ബന്ദികളെ കരുവാക്കുന്നില്ലെന്നും അവരെ മുന്നിൽ വെച്ചുകൊണ്ട് കളിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് വക്താവ്.

ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരുടെ നിലയെ കുറിച്ച് വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിനായിരുന്നു ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബിയുടെ മറുപടി. ഗസയിൽ തടങ്കലിലാക്കിയ അമേരിക്കൻ പൗരന്മാരുടെ എണ്ണം വളരെ കുറവാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ഇതുവരെ പ്രാധാന്യം നൽകിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘അമേരിക്കൻ ബന്ദികളെ വെച്ച് കരുക്കൾ നീക്കുവാനോ അവരെ പുറത്തുവിടാതിരിക്കാനോ ഹമാസ് ശ്രമിക്കുന്നതായി തോന്നുന്നില്ല. അതുകൊണ്ട് തന്നെ അമേരിക്കക്കാരുടെ കാര്യത്തിൽ ഹമാസ് എന്തെങ്കിലും കളികൾ നടത്താൻ സാധ്യതയില്ല,’ കിർബി പറഞ്ഞു.

ഗസയിൽ ഒരു സ്ഥലത്ത് തന്നെ മുഴുവൻ യു.എസ് പൗരന്മാരെയും ബന്ദികളാക്കി വെച്ചിരിക്കുവാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഉടമ്പടിയുടെ ഭാഗമായി ഇതുവരെ ഹമാസ് ബന്ദികളാക്കിയ 81 പേരെയും ഇസ്രഈൽ തടവറയിൽ കഴിയുന്ന 180 ഫലസ്തീനികളെയുമാണ് മോചിപ്പിച്ചത്.

ഒരു രാഷ്ട്രീയ പരിഹാരം കാണുന്ന സമയം വരെ വെടിനിർത്തൽ തുടരണമെന്ന് യൂറോപ്യൻ യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥനായ ജോസഫ് ബോറൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ദീർഘകാലത്തെ വെടിനിർത്താൽ ഹമാസിനെ മാത്രമേ സഹായിക്കൂ എന്ന നിലപാടിലാണ് ഇസ്രഈലും യു.എസും.

Content Highlight: Hamas not using American hostages as ‘leverage’ – White House


ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)

4) ഇസ്രഈലും അധിനിവേശവും(10/11/2023)

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023)

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023)

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)