ദുല്‍ഖറിന് അടുത്ത പിറന്നാള്‍ സമ്മാനം; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് പ്രൊമോ വീഡിയോ
Film News
ദുല്‍ഖറിന് അടുത്ത പിറന്നാള്‍ സമ്മാനം; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് പ്രൊമോ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th July 2023, 2:31 pm

ദുല്‍ഖര്‍ സല്‍മാന്റെ ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് വെബ് സീരീസിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദുല്‍ഖറിനൊപ്പം രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും.

ട്രെയ്‌ലര്‍ റിലീസ് ഡേറ്റ് അറിയിച്ച് കൊണ്ട് പുറത്ത് വിട്ടിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് നെറ്റ്ഫ്ളിക്സിലൈയിരിക്കും സ്ട്രീം ചെയ്യുക.

ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് നിര്‍മിക്കുക.

പിറന്നാളിനോടനുബന്ധിച്ച് വെങ്കി അറ്റ്‌ലൂരിക്കൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടിരുന്നു. ലക്കി ഭാസ്‌ക്കര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

വെങ്കി അറ്റ്‌ലൂരി സംവിധാനം നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സിത്താര എന്റര്‍ടെയ്ന്‍മെന്റ്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി.വി. പ്രകാശാണ്.

അതേസമയം മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനവും ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് റിലീസ് ചെയ്യും.

Content Highlight: guns and gulbs release date announcement video