ഇന്ന് നടന്ന ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 22 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. അര്‍നോസ് വാലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്.
അഫ്ഗാനിസ്ഥാന്‍ പേസ് ബൗളര്‍ ഗുല്‍ബാദിന്‍ നായിബിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയക്ക് എതിരെ കിടിലന്‍ വിജയം സ്വന്തമാക്കിയത്. ഗുല്‍ബാദിന്‍ നാല് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് വേണ്ടി നേടിയപ്പോള്‍ നവീന്‍ മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി മുഹമ്മദ് നബി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
— Afghanistan Cricket Board (@ACBofficials) June 23, 2024
മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിന്റെ വിജയത്തെക്കുറിച്ച് ഗുല്‍ബാദിന്‍ സംസാരിച്ച് രംഗത്ത് വന്നിരുന്നു.
‘റാഷിദ് ഖാന്‍ എന്നെ വിശ്വസിച്ചതിന് നന്ദി. ഇത് ഞങ്ങള്‍ക്ക് ഒരു വലിയ ദിവസമാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ അതിനായി കാത്തിരുന്നു, ഒടുവില്‍ ഞങ്ങള്‍ക്ക് ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു. ബംഗ്ലാദേശിനെതിരായ അടുത്ത മത്സരം ഞങ്ങള്‍ക്ക് പ്രധാനമാണ്, അവര്‍ നല്ല ടീമാണ്. മത്സരത്തിന് തയ്യാറെടുക്കാന്‍ രണ്ട് ദിവസത്തെ സമയമുണ്ട്. ഞങ്ങള്‍ ഒരു ദിവസം വിശ്രമിക്കും, എന്നിട്ട് ആ കളി എങ്ങനെ നടത്താമെന്ന് നോക്കാം,’ഗുല്‍ബാദിന്‍ നായിബ് പറഞ്ഞു.
— Afghanistan Cricket Board (@ACBofficials) June 23, 2024
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ഓപ്പണര്‍ ട്രാവല്‍സ് ഹെഡിനെ ഗോള്‍ഡന്‍ ഡക്ക് ആയിട്ടാണ് അഫ്ഗാനിസ്ഥാന്‍ പേസ് ബൗളര്‍ നവീന്‍ ഉല്‍ ഹക്ക് പറഞ്ഞയച്ചത്. തുടര്‍ന്ന് തുടര്‍ന്ന് ഡേവിഡ് വാര്‍ണറെ മൂന്ന് റണ്‍സിന് മുഹമ്മദ് നബിയും പറഞ്ഞയച്ചു.
പിന്നീട് 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാഷിനെ പുറത്താക്കാനും നവീന്‍ തന്നെ കളത്തില്‍ ഇറങ്ങി. ഓസീ വേണ്ടിഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വന്നത് ഗ്ലെന്‍ മാക്‌സ് വെല്ലാണ്. 41 പന്തില്‍ 59 റണ്‍സ് നേടിയാണ് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. മൂന്ന് സിക്‌സും ആറ് ഫോറും അടക്കമാണ് താരം ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. ഓസ്ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ആദം സാംപ രണ്ട് വിക്കറ്റും മാര്‍ക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
Content highlight: Gulbadin Naib Talking About After Victory Against Australia