Kerala
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാറിന് ജി.എസ്.ടി.യു അഭിവാദ്യമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Mar 19, 11:12 am
Monday, 19th March 2012, 4:42 pm

കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ യു.ഡി.എഫ് സര്‍ക്കാറിനെ ജി.എസ്.ടി.യു റവന്യു ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എം രാജന്‍ ഉദ്ഘാടനം ചെയ്തു. ദിനേശന്‍ തുദ്വേശ്ശേരി അധ്യക്ഷത വഹിച്ചു.

എം. മധു, പി.കെ അരവിന്ദന്‍, പറമ്പാട് സുധാകരന്‍, വി. ശിവദാസന്‍, പി.കെ ഹരിദാസന്‍, എന്‍. ബഷീര്‍, കെ.കെ. പാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ടി. അശോക് കുമാര്‍, ഇടത്തില്‍ ശിവന്‍, കോശി അലക്‌സ്, ജിയോ ജെയ്‌സണ്‍, ടി.കെ. പ്രവീണ്‍, പ്രേം കുമാര്‍, രാജേഷ് പി.പി, അനൂപ്, ഷൈജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Malayalam news

Kerala news in English