ന്യൂയോര്‍ക്ക്: കാലാവസ്ഥാ മാറ്റത്തില്‍ പകച്ചുനില്‍ക്കുന്ന ലോകത്തോട് ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. വെറും 16 വയസ് മാത്രം പ്രായമുള്ള ഗ്രേറ്റ ഒരു പായക്കപ്പലില്‍ അറ്റ്‌ലാന്റിക് സമുദ്രം താണ്ടിയാണ് ഇന്നലെ അമേരിക്കയിലെത്തിയത്.
‘ഈ ഓര്‍മപ്പെടുത്തല്‍ അമേരിക്കന്‍ പ്രസിഡന്റിനോട് കൂടിയാണ്. നിങ്ങള്‍ ശാസ്ത്രത്തിന് കാതോര്‍ക്കൂ…പ്രവചനാതീതമായ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുക എന്ന വലിയ ദൗത്യവുമായാണ് എന്റെ യാത്ര. ഇതിന് എല്ലാവരുടെയും പിന്തുണ വേണം.” ഗ്രേറ്റ തന്‍ബര്‍ഗ് പറയുന്നു.
അമേരിക്കയില്‍ അടുത്ത മാസം കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെയാണ് തന്‍ബര്‍ഗിന്റെ അപേക്ഷ.
ആമസോണ്‍ കത്തിയെരിയുന്നതിലെ ആശങ്കയും ഗ്രേറ്റ പ്രകടിപ്പിച്ചു. ‘ഭീകരമായ അവസ്ഥയാണത്. സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തത്. പ്രകൃതിയെ നശിപ്പിക്കുന്നത് നമ്മള്‍ അവസാനിപ്പിക്കണം എന്നതിന്റെ ഏറ്റവും വലിയ സൂചനയാണിത്.’
‘ശാസ്ത്രത്തെ ശ്രദ്ധിക്കൂ, അതിനായി കാതോര്‍ക്കൂ എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. അദ്ദേഹം അത് ചെയ്യാറില്ല. കാറ്റാടിയന്ത്രങ്ങള്‍ ക്യാന്‍സറിന് കാരണമാകില്ലെന്നെനിക്കുറപ്പുണ്ട്.’- ഗ്രേറ്റ പറഞ്ഞു.
സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റ എല്ലാ വെള്ളിയാഴ്ചയും സകൂള്‍ അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരമിരുന്നതിലൂടെയാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.