മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെതിരെ തുറന്നടിച്ച് മുന്‍ താരം വി.വി.എസ്.ലക്ഷ്മണ്‍. ടീമിനെ സഹായിക്കുന്നതിനായി എത്തിയ ചാപ്പല്‍ ടീമിനെ ചിതറിച്ചാണു മടങ്ങിയതെന്നും ചാപ്പലിന്റെ കാലത്ത് എല്ലാം കയ്പുനിറഞ്ഞതായിരുന്നെന്നുമാണ് ലക്ഷ്മണ്‍ പറഞ്ഞത്.
281 ആന്‍ഡ് ബിയോണ്ട് എന്ന തന്റെ പുസ്തകത്തിലാണ് ഗ്രെഗ് ചാപ്പലിനെതിരെ ലക്ഷമണ്‍ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചാപ്പലിന് അറിയില്ലായിരുന്നെന്നും തന്റെ കരിയറിലെ എറ്റവും മോശം കാലമായിരുന്നു അതെന്നും അന്ന് ടീം നേടിയ നേട്ടങ്ങളില്‍ ചാപ്പലിന് പങ്കുണ്ടായിരുന്നില്ലെന്നും ലക്ഷ്മണ്‍ തുറന്നടിച്ചു.
Read Also : 14 പന്തില്‍ അര്‍ധ സെഞ്ചുറി; വെടിക്കെട്ടുമായി അഫ്രീദി
“കോച്ചിന് ഇഷ്ടക്കാരുണ്ടായിരുന്നു. അവരെ അദ്ദേഹം സംരക്ഷിച്ചു. മറ്റുള്ളവര്‍ക്ക് സ്വന്തമായി പ്രതിരോധിക്കേണ്ടിവന്നു. ടീമില്‍ ഭിന്നതയുണ്ടെന്നു ഞങ്ങള്‍ക്കു തോന്നി. ചാപ്പലിന്റെ കാലത്ത് എല്ലാം കയ്പുനിറഞ്ഞതായിരുന്നു. പരിശീലകനല്ല, കളിക്കാരാണ് താരങ്ങളെന്ന കാര്യം പോലും അദ്ദേഹം മറന്നതായി തോന്നി” ലക്ഷ്മണ്‍ പറയുന്നു.
2005 മേയ് മുതല്‍ 2007 ഏപ്രില്‍ വരെയാണ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചത്.