Advertisement
Entertainment news
അങ്ങനെ ചെയ്‌താൽ 'കൊള്ളാം മാഡം'എന്നൊക്കെ മമ്മൂക്ക പറയും: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 28, 11:34 am
Sunday, 28th January 2024, 5:04 pm

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നെന്നും ഗ്രേസ് പറഞ്ഞു. തനിക്ക് അഭിനയിക്കാൻ അറിയാമെന്ന് മറ്റുള്ളവരെ കാണിക്കണമെന്ന ആഗ്രഹം തനിക്ക് ഉണ്ടെന്നും ഗ്രേസ് പറയുന്നു.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ചില സീൻ അഭിനയിക്കുമ്പോൾ നന്നായി ചെയ്ത് മമ്മൂട്ടിയെ കാണിക്കണമെന്ന് തോന്നിയിരുന്നെന്ന് ഗ്രേസ് കൂട്ടിച്ചേർത്തു. താൻ നന്നായി ചെയ്തു കഴിഞ്ഞാൽ മമ്മൂട്ടി മാഡം കൊള്ളാമെന്നൊക്കെ പറഞ്ഞിരുന്നെന്ന് ഗ്രേസ് പറയുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോൾ വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയാം എന്ന് ഇവരെ കൂടെ കാണിക്കണം. അത് ചില സിറ്റുവേഷനിൽ ഒക്കെ എനിക്ക് തോന്നാറുണ്ട്. ഇത് നന്നായിട്ട് പെർഫോം ചെയ്തിട്ട് എനിക്ക് ഇക്കയെ കാണിക്കണം എന്നൊരു സാധനം എനിക്ക് ഇടക്ക് വരും. അത് നന്നാവുമ്പോൾ മമ്മൂക്ക അഭിനന്ദിക്കാറുണ്ട്.


‘കൊള്ളാം, എന്താ മാഡം’ എന്നൊക്കെ ചോദിക്കും. അത് ഭയങ്കര പ്രൗഡ് മൊമെന്റാണ്. ‘ഇവരൊക്കെ അഭിനയിക്കുമ്പോൾ നമ്മളൊക്കെ എന്ത് ചെയ്യാനാ’ എന്നൊക്കെ ചോദിക്കും,’ ഗ്രേസ് ആന്റണി പറഞ്ഞു.

ഇനി തനിക്ക് കൂടെ അഭിനയിക്കാൻ ഇഷ്ടമുള്ള നടന്മാരെക്കുറിച്ചും ഗ്രേസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘വിക്രമിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തിന് അവിടെ അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. കൂടെ അഭിനയിക്കാൻ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്.

സുരാജ് ഏട്ടന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിപ്പോൾ ഞാൻ അഭിനയിച്ചു. വിക്രം ഒരു ഓപ്ഷനാണ്. അതുപോലെ ധനുഷ്, വിജയ് സേതുപതിയൊക്കെ ഓപ്ഷനാണ്. ഓപ്ഷൻ എന്ന് പറഞ്ഞാൽ എന്റെ ആഗ്രഹമാണ്,’ ഗ്രേസ് ആന്റണി പറയുന്നു.

അതേസമയം ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിവേകാന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ ഗ്രേസും അഭിനയിച്ചിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത് ജനുവരി 19ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Grace antony about  Mammootty