തങ്ങള്‍ പറയുന്നത് അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ രാജ്യത്ത് പ്രവര്‍ത്തിക്കാമെന്ന് കരുതേണ്ട; ട്വിറ്ററിന് കേന്ദ്രത്തിന്റെ ഭീഷണി
national news
തങ്ങള്‍ പറയുന്നത് അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ രാജ്യത്ത് പ്രവര്‍ത്തിക്കാമെന്ന് കരുതേണ്ട; ട്വിറ്ററിന് കേന്ദ്രത്തിന്റെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th February 2021, 8:13 am

ന്യൂദല്‍ഹി: ട്വിറ്ററിനെ അതൃപ്തിയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് പറഞ്ഞു.

തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. കര്‍ഷക വംശഹത്യ എന്ന ഹാഷ്ട് ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നാണ് ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഐ.ടി സെക്രട്ടറി പറഞ്ഞത്.

എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ ട്വിറ്റര്‍ ആഗ്രഹിക്കുന്നെന്നും രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കുന്നുമെന്നുമാണ് ട്വിറ്റര്‍ പ്രതിനിധികള്‍ പ്രതികരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ട്വിറ്റര്‍ 500 ലധികം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു.
കമ്പിനിക്ക് വലിയ പിഴ ചുമത്തിയേക്കുമെന്നും മേലുദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്‌തേക്കുമെന്നുമുള്ള ഭയത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അതേപടി ട്വിറ്റര്‍ നടപ്പാക്കിയതെന്നാണ് വിവരം.

പ്രകോപനപരവും, അപകീര്‍ത്തികരവും വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ പങ്കുവെച്ചെന്നാരോപിച്ചാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ങീറശജഹമിിശിഴഎമൃാലൃഏലിീരശറല എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ അടക്കം ബ്ലോക്ക് ചെയ്തതായും പറയുന്നു.

കമ്പനിയുടെ ജീവനക്കാര്‍ക്കു മേല്‍ അറസ്റ്റ് ഭീഷണി മുഴക്കി കേന്ദ്രം ട്വിറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടി ഉണ്ടായത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളായിരുന്നു ട്വിറ്റര് അന്ന് മരവിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Govt officials slammed Twitter for “unwillingly, grudgingly and with great delay” complying with parts of the order.