Kerala News
'തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് തെറ്റ്'; സംസ്ഥാനസര്‍ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 20, 12:18 pm
Monday, 20th January 2020, 5:48 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍.

തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാറുമായി വ്യക്തിപരമായി ആഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കിയിരുന്നു. ഗവര്‍ണറെ മനഃപൂര്‍വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നുമാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചത്. സര്‍ക്കാര്‍ വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്‍ണറെ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുമ്പും കേന്ദ്ര നയങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതില്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് കോടതിയില്‍ പോയതെന്നുമാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചത്.