ഗ്രനേഡും മൈനും മെഷീന്‍ഗണ്ണുമെല്ലാം പതിയിരിക്കുന്ന, മരണം മണക്കുന്ന ഊടുവഴികളിലൂടെ സഞ്ചരിച്ച് ഭരണകൂടത്തെയും ഫാഷിസ്റ്റ് ശക്തികളെയും വിറളി പിടിപ്പിക്കുന്ന നിരവധി സിനിമകളെടുത്ത പ്രമുഖ പൊളിറ്റിക്കല്‍ ഡോക്യുമെന്ററി ആക്ടിവിസ്റ്റ് ഗോപാല്‍ മേനോന്റെ വാക്കുകളാണിത്. സാഹസികതയും രാഷ്ട്രീയ ഇച്ഛാശക്തിയും കൂടിച്ചേര്‍ന്ന ഇന്ത്യയിലെ അപൂര്‍വം ഡോക്യുമെന്ററി പ്രവര്‍ത്തകരില്‍ ഒരാള്‍. സമൂഹത്തെ പിടിച്ചുലയ്ക്കുന്ന 18 ഓളം ഡോക്യുമെന്ററികള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി. ഹിന്ദുഫാഷിസ്റ്റ് ശക്തികളെ പിന്തുണയ്ക്കുന്ന സംഘടന പുറത്തിറക്കിയ ഹിറ്റ്‌ലിസ്റ്റില്‍ ഗോപാല്‍ മേനോന്റെ പേരുണ്ട്. മനുഷ്യാവകാശ ലംഘനവും കൂട്ടക്കുരുതിയും ഭരണകൂട ഭീകരതയും പ്രകൃതി വിനാശവും അതിജീവനത്തിന്റെ ഒടുങ്ങാത്ത നിലവിളിയും പകര്‍ത്താന്‍ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിക്കുന്ന പ്രമുഖ ഡോക്യുമെന്ററി ആക്ടിവിസ്റ്റ് ഗോപാല്‍ മേനോന്‍ ജീവിത യാത്രയിലെ സാഹസികാനുഭവങ്ങള്‍ പങ്കുവെക്കുന്നു…
“1999 ലെ മഞ്ഞുറഞ്ഞ കാശ്മീര്‍ സായാഹ്നം. ഓള്‍ പാര്‍ട്ടി ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മൗലാന അബ്ബാസ് അന്‍സാരിയുടെ അഭിമുഖമെടുത്തശേഷം സഹായിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. വീട്ടിന് മുന്നിലെ റോഡിലേക്ക് കാലെടുത്തുവെച്ചതും അതിശക്തമായ ഒച്ചയോടെ എന്തോ പൊട്ടിത്തെറിച്ചു. ഞൊടിയിടകൊണ്ട് അവിടമാകെ പുകയില്‍ കുളിച്ചു. ഭയചകിതരായ എന്റെയും സഹായിയുടെയും ശരീരത്തില്‍നിന്ന് ചോര കിനിഞ്ഞിറങ്ങുകയായിരുന്നു.
പാതി ബോധത്തില്‍ നില്‍ക്കുമ്പോള്‍ റോഡിനപ്പുറത്ത് പട്ടാളക്കാര്‍ വിറച്ചുനില്‍ക്കുകയായിരുന്നു. ഒരു കാശ്മീരി ഓട്ടോക്കാരനെ വിളിച്ച് അവര്‍ ഞങ്ങളെ രണ്ടുപേരെയും ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. കാശ്മീര്‍ അത്യധികം കലുഷിതമായിരുന്ന 90കളുടെ അവസാനത്തിലായിരുന്നു ഇത്. കാശ്മീരി മിലിറ്റന്റുകള്‍ തൊടുത്തുവിട്ട ഗ്രനേഡ് പൊട്ടിയതായിരുന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഉന്നംതെറ്റി റോഡിലെ ഇലക്ട്രിക് പോസ്റ്റില്‍കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു ഗ്രനേഡ്. എന്നിട്ടും ഗ്രനേഡില്‍നിന്നുണ്ടായ ചെറുചീളുകള്‍ ശരീരമാസകലം തുളച്ചുകയറി…പിന്നീടുള്ള നാളുകളില്‍ ആസ്ത്മ എന്നെ വിടാതെ പിന്‍തുടരുമ്പോഴൊക്കെ ആ ദുരന്താനുഭവം ഓര്‍മയിലേക്ക് തള്ളിവരാറുമുണ്ട്….”
ഗ്രനേഡും മൈനും മെഷീന്‍ഗണ്ണുമെല്ലാം പതിയിരിക്കുന്ന, മരണം മണക്കുന്ന ഊടുവഴികളിലൂടെ സഞ്ചരിച്ച് ഭരണകൂടത്തെയും ഫാഷിസ്റ്റ് ശക്തികളെയും വിറളി പിടിപ്പിക്കുന്ന നിരവധി സിനിമകളെടുത്ത പ്രമുഖ പൊളിറ്റിക്കല്‍ ഡോക്യുമെന്ററി ആക്ടിവിസ്റ്റ് ഗോപാല്‍ മേനോന്റെ വാക്കുകളാണിത്. സാഹസികതയും രാഷ്ട്രീയ ഇച്ഛാശക്തിയും കൂടിച്ചേര്‍ന്ന ഇന്ത്യയിലെ അപൂര്‍വം ഡോക്യുമെന്ററി പ്രവര്‍ത്തകരില്‍ ഒരാള്‍. സമൂഹത്തെ പിടിച്ചുലയ്ക്കുന്ന 18 ഓളം ഡോക്യുമെന്ററികള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി. ഹിന്ദുഫാഷിസ്റ്റ് ശക്തികളെ പിന്തുണയ്ക്കുന്ന സംഘടന പുറത്തിറക്കിയ ഹിറ്റ്‌ലിസ്റ്റില്‍ ഗോപാല്‍ മേനോന്റെ പേരുണ്ട്(അമേരിക്ക കേന്ദ്രീകരിച്ചുള്ള തരുണ്‍ ഭാരത് സംഘ് എന്ന ഗ്രൂപ്പ് പുറത്തുവിട്ട ലിസ്റ്റില്‍ Anti-India, Anti-Hindu, communist, close to PUCL, Film Maker എന്നീ വിശേഷണങ്ങളാണുള്ളത്)
ഗുജറാത്തില്‍ നടന്നത് വര്‍ഗീയ കലാപമാണെന്ന് ദേശീയമാധ്യമങ്ങള്‍പോലും എഴുതി വിട്ടപ്പോള്‍ അത് വംശഹത്യയാണെന്ന് തിരുത്തി, സംഭവം നടന്ന് ഒരാഴ്ചയ്ക്കിടയില്‍ സത്യാവസ്ഥകള്‍ പകര്‍ത്തി ലോകമന:സാക്ഷിക്കുമുമ്പില്‍ അവതരിപ്പിച്ച ആദ്യ ഡോക്യുമെന്ററി ആക്ടിവിസ്റ്റാണ് മേനോന്‍.
KILLING FIELDS OF MUZAFFARNAGAR
ഗുജറാത്തില്‍ നടന്നത് വര്‍ഗീയ കലാപമാണെന്ന് ദേശീയമാധ്യമങ്ങള്‍പോലും എഴുതി വിട്ടപ്പോള്‍ അത് വംശഹത്യയാണെന്ന് തിരുത്തി, സംഭവം നടന്ന് ഒരാഴ്ചയ്ക്കിടയില്‍ സത്യാവസ്ഥകള്‍ പകര്‍ത്തി ലോകമന:സാക്ഷിക്കുമുമ്പില്‍ അവതരിപ്പിച്ച ആദ്യ ഡോക്യുമെന്ററി ആക്ടിവിസ്റ്റാണ് മേനോന്‍. ഇന്ത്യന്‍ നീതിന്യായപീഠം ഒരു കേസില്‍ ആദ്യമായി ഡോക്യുമെന്ററി തെളിവായി സ്വീകരിച്ചതിന്റെ നേട്ടവും മേനോന് അവകാശപ്പെട്ടതാണ്.
[]ചത്തീസ്ഗഡിലെ ഗൊംബാഡ്(Gompad)കൂട്ടക്കൊലകേസില്‍ “When the state declares war on the people” എന്ന ഡോക്യുമെന്ററിയാണ് തെളിവായി പരിഗണിച്ചത്. കേസ് അന്തിമവാദത്തിലേക്ക് കടക്കുകയാണിപ്പോള്‍. ഇതിനു പുറമെ ദളിത് വിഭാഗമായ തോട്ടികള്‍ക്കായി പ്രത്യേകനിയമം പാസാക്കുന്നതിന് കാരണമായ ഡോക്യുമെന്ററി, ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ സത്യാവസ്ഥയും വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ചരിത്രവും ആഴത്തില്‍ പരിശോധിക്കുന്ന ഡോക്യുമെന്ററി….
ഇങ്ങനെ മതമൗലികവാദത്തെയും അതിദേശീയ വാദത്തെയും മനുഷ്യാവകാശ ലംഘനത്തെയും ഭരണകൂടഭീകരതയെയും പരിസ്ഥിതി വിനാശത്തെയും ജാതിവിവേചനത്തെയുമെല്ലാം വിചാരണയ്ക്ക് വിധേയമാക്കുന്നു മേനോന്റെ ഡോക്യുമെന്ററികള്‍ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും ഫെസ്റ്റിവെലുകളില്‍ ഇന്നും പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ഇപ്പോള്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ഗോപാല്‍ മേനോന്‍ താന്‍ പിന്നിട്ട സാഹസികവഴികളും കാഴ്ച്ചപ്പാടും വിവരിക്കുകയാണ്…
അടുത്ത പേജില്‍ തുടരുന്നു
അക്കാലത്താണ് പി.യു.സി.എല്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയതും ഗൗരവകരമായി ഡോക്യുമെന്ററി മേഖലയിലേക്ക് കാലെടുത്ത് വെച്ചതും. അവിടെ പഠിക്കുമ്പോഴാണ് മുസ്‌ലീംകള്‍ക്കുനേരെ വ്യാപക അതിക്രമമുണ്ടായത്. കോയമ്പത്തൂരില്‍ 17 മുസ്‌ലീംകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ഉള്ളറകള്‍ തേടുന്ന നിരവധി ദൃശ്യങ്ങളും അഭിമുഖവും പകര്‍ത്തി.
ചത്തീസ്ഗഡിലെ ഗൊമ്പാട് ഗ്രാമത്തില്‍ കൈവിരല്‍ വെട്ടിമാറ്റപ്പെട്ട ബാലനും ഇലക്ട്രിക് ഷോക്കിനിരയായ വൃദ്ധനും. “When the state declares war on the people” എന്ന ഡോക്യുമെന്ററിയില്‍ നിന്ന്.
ഗുജറാത്ത് വംശഹത്യയുടെ പിന്നാമ്പുറസത്യങ്ങള്‍ ലോകമന:സാക്ഷിക്കുമുമ്പില്‍ ആദ്യം അവതരിപ്പിച്ച പൊളിറ്റിക്കല്‍ ഡോക്യുമെന്ററി ആക്ടിവിസ്റ്റ് എന്ന ലേബലിലാണ് ഗോപാല്‍ മേനോന്‍ കൂടുതലും അറിയപ്പെടുന്നത്. അതിലേക്ക് പോകുന്നതിന് മുമ്പ് ഡോക്യുമെന്ററി മേഖലയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കാമെന്ന് തോന്നുന്നു?
“യു കമിങ് ഫ്രം ഇന്ത്യ”എന്ന അഭിവാദ്യത്തോടെയാണ് അവരെന്നെ സ്വീകരിച്ചത്. മറ്റൊരു രാജ്യത്ത്, വേറൊരു ലോകത്ത് എത്തിപ്പെട്ട പ്രതീതി. ആദ്യമൊക്കെ അവര്‍ക്ക് എന്നില്‍ വിശ്വാസം ഒട്ടുമില്ലായിരുന്നു.
എന്റെ ആദ്യ ഡോക്യുമെന്ററി ഗുജറാത്ത് വംശഹത്യയെ സംബന്ധിച്ചുള്ളതായിരുന്നില്ല. എന്നിട്ടും അതിന്റെ പേരിലാണ് ഞാന്‍ കൂടുതലും അറിയപ്പെട്ടത്. പരിസ്ഥിതി സംബന്ധിച്ചതായിരുന്നു ആദ്യ ഡോക്യുമെന്ററി. കേരളത്തില്‍ നീലഗിരിമലനിരകളില്‍ അനധികൃതമായി മരംമുറിച്ചുകടത്തി വനംകൊള്ള നടത്തുന്നതിനെതിരെ “യമം” എന്ന പേരിലൊരു ഡോക്യുമെന്ററി.
90കളില്‍ കോളജില്‍ പഠിക്കുന്ന കാലത്താണ് 15 മിനിട്ട് ദൈര്‍ഘ്യമുള്ള ആ സിനിമ നിര്‍മിച്ചത്. ഞാനെന്റെ ജീവിതത്തില്‍ കേരളത്തില്‍നിന്ന് ചെയ്ത ചുരുക്കം വര്‍ക്കുകളിലൊന്ന്.(“ബ്ലഡി ഹാര്‍വസ്റ്റ്” എന്ന ട്രയല്‍ സിനിമയില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യ ചിത്രീകരിച്ചിരുന്നു. മാറാട് കലാപവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തി തൊഗാഡിയയുടെ പ്രസംഗം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സംഘപരിവാര്‍ അനുകൂലികള്‍ ക്യാമറ നശിപ്പിച്ചതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.)
ഫോട്ടോഗ്രാഫിയിലും വീഡിയോയിലുമൊക്കെ യൗവനകാലംതൊട്ടേ അതിയായ താല്‍പര്യമുണ്ടായിരുന്നെങ്കിലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. പിന്നീട് എം.ബി.എയ്ക്ക് കോയമ്പത്തൂരില്‍ (PSG College of Technology) പഠിക്കുമ്പോഴാണ് വീണ്ടും ക്യാമറ എടുക്കുന്നത്. അധികൃതരുടെ നിര്‍ദേശപ്രകാരം കോളജിനെക്കുറിച്ച് ചില ഡോക്യുമെന്റേഷന്‍ ചെയ്തു.
അക്കാലത്താണ് പി.യു.സി.എല്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയതും ഗൗരവകരമായി ഡോക്യുമെന്ററി മേഖലയിലേക്ക് കാലെടുത്ത് വെച്ചതും. അവിടെ പഠിക്കുമ്പോഴാണ് മുസ്‌ലീംകള്‍ക്കുനേരെ വ്യാപക അതിക്രമമുണ്ടായത്. കോയമ്പത്തൂരില്‍ 17 മുസ്‌ലീംകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ഉള്ളറകള്‍ തേടുന്ന നിരവധി ദൃശ്യങ്ങളും അഭിമുഖവും പകര്‍ത്തി.
“യു കമിങ് ഫ്രം ഇന്ത്യ”എന്ന അഭിവാദ്യത്തോടെയാണ് അവരെന്നെ സ്വീകരിച്ചത്. മറ്റൊരു രാജ്യത്ത്, വേറൊരു ലോകത്ത് എത്തിപ്പെട്ട പ്രതീതി. ആദ്യമൊക്കെ അവര്‍ക്ക് എന്നില്‍ വിശ്വാസം ഒട്ടുമില്ലായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ വീട്ടിലുറങ്ങി അവരുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് കാടും മലയും താണ്ടി അവരിലൊരാളായി മാറിയപ്പോള്‍ വല്ലാത്തൊരടുപ്പം എന്നോട് പുലര്‍ത്താന്‍ തുടങ്ങി.
പഠനത്തിന്റെ ഇടവേളയിലായിരുന്നു ഷൂട്ടിംങ്. ഇന്ത്യയില്‍ ഇതുവരെയുണ്ടായ വര്‍ഗീയകലാപങ്ങളെക്കുറിച്ച് സുദീര്‍ഘമായ അന്വേഷണമായിരുന്നു ലക്ഷ്യം. (വലിയ കാന്‍വാസില്‍ പറയാനുദ്ദേശിച്ച ആ ഡോക്യുമെന്ററി ഇതുവരെ പൂര്‍ത്തിയായിട്ടില്ല), പിന്നീട് പഠനമുപേക്ഷിച്ച് ദില്ലിയിലേക്ക് ചേക്കേറി. ഇന്ത്യയിലെ ജനകീയ സമരങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയും അത്തരം സമരങ്ങള്‍ക്ക് സഹായമാകുകയും ചെയ്യുന്നതിന് ഇ. ദീനദയാലന്റെ നേതൃത്വത്തില്‍ തുടങ്ങിയ “അദര്‍ മീഡിയ കമ്യൂണിക്കേഷന്‍” എന്ന സ്ഥാപനത്തില്‍ കാലുറപ്പിച്ചു. എന്റെ മൂന്ന് സിനിമകള്‍ അവരുടെ ബാനറിലാണ് ഇറങ്ങിയത്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍(North East States)അതിര്‍ത്തിയിലേക്ക് താങ്കള്‍ യാത്ര ചെയ്ത് തുടങ്ങുന്നത് നാഗാ ജനവിഭാഗത്തെക്കുറിച്ച് സിനിമ(Naga Story: The Other Side of Silence)ചിത്രീകരിക്കുന്നതോടെയാണെന്ന് തോന്നുന്നു. എങ്ങനെയാണ് നാഗാ ഫിലിം ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്?
അദര്‍ മീഡിയ കമ്യൂണിക്കേഷന്റെ ഓഫീസിനു സമീപിത്ത് നാഗാസിന്റെ സംഘടനയ്ക്ക് ഒരു മുറിയുണ്ടായിരുന്നു. സാമൂഹ്യപ്രതിബദ്ധത കണക്കിലെടുത്ത് നാഗാസിന്റെ ചരിത്രവും പ്രശ്‌നവും ചിത്രീകരിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ആ വര്‍ക്ക് എന്നിലേക്ക് എത്തുന്നത്. നാഗന്‍മാരെക്കുറിച്ച് ഡോക്യുമെന്ററിയോ പുസ്തകമോ ആധികാരികമായി അതുവരെ ഇല്ലായിരുന്നു. അവരുടെ ചരിത്രവും ജീവിതപ്രശ്‌നങ്ങളും അനാവരണം ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നിരവധി നാഗന്‍മാരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്ത നാഗാ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ 20-ാം വാര്‍ഷികം വരാനിരിക്കെയാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് അവര്‍ ആലോചിച്ചത്.
ദരിദ്രനായ ഒരു ഡോക്യുമെന്ററി സംവിധായകന്റെ എല്ലാപ്രശ്‌നങ്ങളും മറികടക്കുന്ന തരത്തിലായിരുന്നു അങ്ങോട്ടുള്ള യാത്ര. വാടകക്കെടുത്ത ക്യാമറയുമായി ട്രയിനില്‍ ദിവസങ്ങളോളം സഞ്ചരിച്ചാണ് അവിടെയെത്തിയത്. യാത്ര ചെയ്യുന്നതിനൊപ്പം അവരുടെ ജീവിതവും ചരിത്രവുമൊക്കെ പഠിക്കുകയും പകര്‍ത്തുകയുമായിരുന്നു.
“യു കമിങ് ഫ്രം ഇന്ത്യ”എന്ന അഭിവാദ്യത്തോടെയാണ് അവരെന്നെ സ്വീകരിച്ചത്. മറ്റൊരു രാജ്യത്ത്, വേറൊരു ലോകത്ത് എത്തിപ്പെട്ട പ്രതീതി. ആദ്യമൊക്കെ അവര്‍ക്ക് എന്നില്‍ വിശ്വാസം ഒട്ടുമില്ലായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ വീട്ടിലുറങ്ങി അവരുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് കാടും മലയും താണ്ടി അവരിലൊരാളായി മാറിയപ്പോള്‍ വല്ലാത്തൊരടുപ്പം എന്നോട് പുലര്‍ത്താന്‍ തുടങ്ങി.
അടുത്ത പേജില്‍ തുടരുന്നു
ഇന്ത്യ സ്വതന്ത്രമാകുന്ന വേളയില്‍ നാഗാസിന് കൊടുത്ത വാഗ്ദാനം ലംഘിക്കപ്പെട്ടതാണ് അവരുടെ പ്രധാനപ്രശ്‌നം. പത്തുവര്‍ഷം കഴിഞ്ഞ് റഫറണ്ടം ആകാമെന്നും അതിനനുസരിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു നെഹ്‌റു നല്‍കിയ വാഗ്ദാനം. അത് ലംഘിക്കപ്പെട്ടതോടെ നാഗാസ് സ്വയം റഫറണ്ടം നടത്തിയെങ്കിലും അതിനെ ഗൗനിക്കാതെ സൈന്യത്തെ വിട്ട് അവരെ ഒതുക്കുകയായിരുന്നു ഇന്ത്യന്‍ ഭരണകൂടം. നിലവിലുള്ള സംസ്ഥാനങ്ങളായ മണിപ്പൂര്‍, ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്റ് എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്ന നാഗന്‍മാരെ കൂട്ടിയോജിപ്പിച്ച് ഗ്രേറ്റര്‍ നാഗാലാന്റ് ആയി മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.
രാജ്യാതിര്‍ത്തിയില്‍ പട്ടാളത്തിന്‍െയും നാഗാ ഗറില്ലകളുടെയും സജീവസാന്നിധ്യമുള്ള ലോകം. തികച്ചും അപരിചിതമായ ഗോത്രവിഭാഗത്തിനൊപ്പം ജീവിച്ച് വര്‍ക്ക് ചെയ്യുക എന്നത് ഏറെ ദുര്‍ഘടവും സാഹസികവുമല്ലേ. എങ്ങനെയാണ് അതിനെ മറികടന്നത്?
സുരക്ഷിതമാര്‍ഗം തിരഞ്ഞെടുക്കലായിരുന്നു എന്റെ വഴിയെങ്കില്‍ എം.ബി.എ കഴിഞ്ഞ് എവിടെയെങ്കിലും അധ്യാപകനോ മറ്റോ ആയി കഴിയാമായിരുന്നു. അതെനിക്ക് ഇഷ്ടമല്ലാത്തതിനാലാണ് മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാണിക്കാനുള്ള പൊളിറ്റിക്കല്‍ ആക്ടിവിസമെന്ന നിലയില്‍ തെല്ല് സാഹസികതയോടെ ഈ ഫീല്‍ഡിലേക്ക് എടുത്തുചാടിയത്. പ്രതിസന്ധികളും ബുദ്ധിമുട്ടും പ്രതീക്ഷിച്ചിരുന്നതുതന്നെയാണ്.
നാഗാ ഏരിയയില്‍ മാധ്യമങ്ങള്‍ക്ക് വലിയ നിയന്ത്രണമായിരുന്നു. ഒരു കാരണവശാലും അവിടെയുള്ള സത്യങ്ങള്‍ പുറത്തുവരുന്നത് സര്‍ക്കാരിന് താല്‍പര്യമുള്ള കാര്യമല്ല. വിദേശീയര്‍ക്കും, എന്തിന് അന്യസംസ്ഥാനത്തെ നമ്മളെപ്പോലുള്ളവര്‍ക്കും പ്രത്യേക പെര്‍മിഷന്‍ വേണമായിരുന്നു അവിടെ പോകാന്‍. ദില്ലിയില്‍ അതിനായി നാഗാ ഹൗസ് എന്ന സ്ഥാപനമുണ്ട്.
ഇന്ത്യ സ്വതന്ത്രമാകുന്ന വേളയില്‍ നാഗാസിന് കൊടുത്ത വാഗ്ദാനം ലംഘിക്കപ്പെട്ടതാണ് അവരുടെ പ്രധാനപ്രശ്‌നം. പത്തുവര്‍ഷം കഴിഞ്ഞ് റഫറണ്ടം ആകാമെന്നും അതിനനുസരിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു നെഹ്‌റു നല്‍കിയ വാഗ്ദാനം. അത് ലംഘിക്കപ്പെട്ടതോടെ നാഗാസ് സ്വയം റഫറണ്ടം നടത്തിയെങ്കിലും അതിനെ ഗൗനിക്കാതെ സൈന്യത്തെ വിട്ട് അവരെ ഒതുക്കുകയായിരുന്നു ഇന്ത്യന്‍ ഭരണകൂടം. നിലവിലുള്ള സംസ്ഥാനങ്ങളായ മണിപ്പൂര്‍, ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്റ് എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്ന നാഗന്‍മാരെ കൂട്ടിയോജിപ്പിച്ച് ഗ്രേറ്റര്‍ നാഗാലാന്റ് ആയി മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. രണ്ടാമത്തേത് നാഗാലിം(Nagalim) എന്ന പ്രത്യേക രാഷ്ട്രമായിരുന്നു. ഒരു വിഷയത്തിലും ശാശ്വതപരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല, അതിശക്തമായ സൈനിക ഇടപെടല്‍ തുടര്‍ന്നുപോരുകയും ചെയ്യുന്നു.
അത്യന്താധുനിക യന്ത്രത്തോക്കുകളുമായി സഞ്ചരിക്കുന്ന പട്ടാളക്കാരുടെ കൈയില്‍ എത്രയോ തവണ ഞാന്‍ പെട്ടിട്ടുണ്ട്. ഒരിക്കല്‍ യാത്ര ചെയ്യവെ ബസ്സ് നിര്‍ത്തിച്ച് സൈന്യം എല്ലാവരെയും ഇറക്കി പരിശോധിക്കാന്‍ തുടങ്ങി. ഇവിടങ്ങളില്‍ സൈന്യത്തിന് അനുവദിച്ചുകൊടുത്ത പ്രത്യേകനിയമം (Armed Forces (Special Powers) Act, 1958) പ്രകാരമുള്ള പരിശോധനയായിരുന്നു.
നാഗന്മാരുടെ ഭക്ഷണം നമ്മുടേതില്‍നിന്ന് എത്രയോ വ്യത്യസ്തമാണ്. പുല്‍ച്ചാടിയെയും വണ്ടിനെയുമൊക്കെ വറുത്തുതിന്നുന്നത് അവിടെ പുതുമയല്ല. ഒരിക്കല്‍ അവിടുത്തെ വിവാഹസദ്യയില്‍ പങ്കുചേര്‍ന്നു. ഭക്ഷണത്തോടൊപ്പം ബീഫാണെന്ന് കരുതി ഇറച്ചി കഴിച്ചു. കുറച്ച് ഉറപ്പുണ്ടായിരുന്നു അതിന്. ഭക്ഷണം കഴിച്ച ശേഷമാണ് അറിഞ്ഞത് അത് പട്ടിയിറച്ചിയാണെന്ന്.
ക്യാമറ പുറത്തെടുത്ത് ഞാനത് ചിത്രീകരിക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്നെയും ഒപ്പമുണ്ടായിരുന്നയാളെയും പട്ടാളം പിടികൂടി. ഞങ്ങളെ അവിടുന്ന് സമീപത്തെ പട്ടാളക്യാമ്പിലേക്ക് കൊണ്ടുപോയി. കാര്‍ക്കശ്യക്കാരനായ യു.പിക്കാരന്‍ ക്യാപ്റ്റന്‍ ഇരിപ്പുണ്ട് അവിടെ. അദ്ദേഹത്തിന് ഒരു ചെവി കേള്‍ക്കില്ല. കാശ്മീരിലായിരുന്നപ്പോള്‍ ചെവിക്കടുത്തുകൂടി വെടിയുണ്ട കടന്നുപോയതിനെത്തുടര്‍ന്ന് കേള്‍വി നഷ്ടപ്പെട്ടതാണ്. എന്തിനാണിവിടെ വന്നത്, എവിടുന്ന് വന്നു എന്നിങ്ങനെ നീണ്ട ചോദ്യങ്ങളാണ്. ടൂറിസ്റ്റാണെന്നൊക്കെ പറഞ്ഞുനോക്കിയിട്ടും ഫലിക്കുന്നില്ല. മണിക്കൂറുകള്‍ക്കുശേഷം എങ്ങനെയോ അവിടുന്ന് രക്ഷപ്പെടുകയായിരുന്നു.
മറ്റൊരു ദുരനുഭവം ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത നാഗാ പെണ്‍കുട്ടികളുടെ അഭിമുഖമെടുക്കാന്‍ പോയപ്പോഴാണ്. ക്യാമറാമാന്‍ രാജീവ് രവിയെയും എഡിറ്റര്‍ ബി.അജിത് കുമാറിനെയും പട്ടാളം(ജെ.&കെ ലൈറ്റ് ഇന്‍ഫന്‍ട്രി)പിടികൂടി ബന്ദിയാക്കി. അവരെ മാറ്റിനിര്‍ത്തി ഞാനൊറ്റയ്ക്കാണ് അഭിമുഖമെടുക്കാന്‍ കാട്ടിനുള്ളിലേക്ക് പോയത്. തിരികെയെത്തിയപ്പോഴാണ് വിവരമറിയുന്നത്.
തോക്കുകളേന്തിയ പട്ടാളം രണ്ടുപേരെയും വളഞ്ഞുവെച്ചിരിക്കുകയാണ്. പട്ടാളക്യാമ്പും പള്ളിയും സമീപത്തുതന്നെയായിരുന്നു. ഈ പള്ളിയില്‍വെച്ചാണ് പട്ടാളക്കാര്‍ നീലചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്. പള്ളിയുടെയും സമീപത്തെ മിലിറ്ററി ഔട്ട് പോസ്റ്റിന്റെയും ചിത്രം പകര്‍ത്തിയിരുന്നു. അത് മായ്ച്ചാലേ വിടുകയുള്ളൂ എന്ന് പറഞ്ഞാണ് രണ്ട് പേരെയും തടഞ്ഞുവെച്ചത്. എന്നാല്‍ അജിത്കുമാറിന്റെ തന്ത്രപരമായ നീക്കത്തിലൂടെ ചില ഭാഗംമാത്രം ഡിലീറ്റ് ചെയ്ത ശേഷം ഞങ്ങള്‍ രക്ഷപ്പെടുകയായിരുന്നു.(ഡോക്യുമെന്ററിയില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്)
പട്ടാളം പിടിച്ചുകൊണ്ടുപോയ മക്കളെ ജീവിതകാലാവസാനംവരെ തിരിച്ചുകിട്ടാത്തവരാണ് എ.പി.ഡി.പിയിലുള്ളവരില്‍ ഏറെയും. പിടിച്ചുകൊണ്ടുപോകുന്നവരെ ചോദ്യം ചെയ്യുന്ന നിരവധി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ കാശ്മീര്‍ താഴ്‌വരയിലുണ്ട്. അതിലൊന്നാണ് “പാപ്പാ 2”. ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവില്‍ ഈ ക്യാമ്പ് അടച്ചു. ഇപ്പോള്‍ “പാപ്പാ 2” നിലനിന്നിരുന്ന കൂറ്റന്‍ കെട്ടിടം പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തിയുടെ ഔദ്യോഗിക കാര്യാലയമാണ്. ആ കെട്ടിടത്തിനു മുന്നില്‍ചെന്ന് ഇപ്പോഴും അമ്മമാരും മറ്റും പ്രാര്‍ത്ഥിക്കാറുണ്ട്, ഇതുവരെ തിരിച്ചുവരാത്ത തങ്ങളുടെ മക്കളെ, ഭര്‍ത്താവിനെ ഓര്‍ത്ത് സ്ത്രീകളുടെ ഉത്തരം കിട്ടാത്ത അതിദയനീയമായ ജീവിതത്തിലൂടെയാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്.
“പാപ്പാ 2”
അജിത് ഉണ്ടായിരുന്നില്ലെങ്കില്‍ അത് പൂര്‍ണമായും മായ്ച്ചുകളയേണ്ടിവരുമായിരുന്നു.(രാജീവ് രവിയും അജിത്കുമാറും ഇന്ന് പ്രശസ്ത സിനിമാപ്രവര്‍ത്തകരാണ്. രണ്ടുപേരും പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറത്തിറങ്ങിയവര്‍. സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ട് അക്കാദമിക് പരിശീലനമൊന്നും ലഭിക്കാത്തയാളാണ് ഞാന്‍. അതിനാല്‍ ഇവരില്‍നിന്നും ക്യാമറ, എഡിറ്റിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. നാഗാ ഷൂട്ടിങ്ങില്‍ ഒരു മാസം ഇവര്‍ ഒപ്പമുണ്ടായിരുന്നു. 60 ശശതമാനവും ഷൂട്ട് ചെയ്തത് രാജീവ് രവിയാണ്)
ഇത്ര വിശാലമായ കാന്‍വാസില്‍ നാഗന്മാരുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പിന്നീട് ഉണ്ടായിട്ടില്ല.
നാഗന്മാരുടെ ഭക്ഷണം നമ്മുടേതില്‍നിന്ന് എത്രയോ വ്യത്യസ്തമാണ്. പുല്‍ച്ചാടിയെയും വണ്ടിനെയുമൊക്കെ വറുത്തുതിന്നുന്നത് അവിടെ പുതുമയല്ല. ഒരിക്കല്‍ അവിടുത്തെ വിവാഹസദ്യയില്‍ പങ്കുചേര്‍ന്നു. ഭക്ഷണത്തോടൊപ്പം ബീഫാണെന്ന് കരുതി ഇറച്ചി കഴിച്ചു. കുറച്ച് ഉറപ്പുണ്ടായിരുന്നു അതിന്. ഭക്ഷണം കഴിച്ച ശേഷമാണ് അറിഞ്ഞത് അത് പട്ടിയിറച്ചിയാണെന്ന്.
അതിലൊന്നും എന്നെസംബന്ധിച്ച് വലിയ മോശം തോന്നിയില്ല. അവര്‍ക്കൊപ്പം താമസിച്ച് അവരുടെ സംസ്‌കാരമറിഞ്ഞ് ജീവിച്ചതിനാല്‍ പരമാവധി സത്യസന്ധതയോടെ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരിന്ത്യക്കാരന്‍ നാഗന്മാരുമായി ഇത്രമാത്രം ഇഴുകിച്ചേര്‍ന്ന് കഴിയുന്നതില്‍ അവിടെ പലര്‍ക്കും ആശ്ചര്യമുണ്ടായിരുന്നു. അതിനുമുമ്പ് അങ്ങനെയൊരു അനുഭവം അവര്‍ക്കുണ്ടായിട്ടില്ലെന്ന് പല നാഗാസും പറഞ്ഞു.
ഇത്ര വിശാലമായ കാന്‍വാസില്‍ നാഗന്മാരുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പിന്നീട് ഉണ്ടായിട്ടില്ല. നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. 2003ലെ മുംബൈ ഇന്റര്‍നാഷണല്‍ ഫെസ്റ്റില്‍ നാഗാ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ചില നിലപാടുകളുടെ പേരില്‍ സിനിമ പിന്‍വലിക്കേണ്ടിവന്നു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒറ്റ സിനിമയും അവിടെ ഉള്‍പ്പെടുത്താത്തതില്‍ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയ സമയമാണ്. സെന്‍സര്‍ഷിപ്പിനെതിരായ അന്നത്തെ സമരത്തില്‍ ഞാനുമവര്‍ക്കൊപ്പം ചേര്‍ന്നു. ഞങ്ങള്‍ ആറു പേര്‍ സിനിമ പിന്‍വലിച്ചു. പിന്നീട് നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശനം നടന്നു. പോരാത്തതിന് നാഗന്മാരുടെ ഒട്ടുമിക്ക വീടുകളിലും അതിന്റെ ഡി.വി.ഡി നിധിപോലെ സൂക്ഷിക്കുന്നു.
നാഗാ സിനിമ ചെയ്യുന്ന കാലത്തുതന്നെയാണല്ലോ ഏറെ സെന്‍സിറ്റീവായ കാശ്മീര്‍ വിഷയത്തിലേക്ക് കടക്കുന്നത്. പാപ്പാ-2 (PAPA -2)എന്ന ഡോക്യുമെന്ററി. കാശ്മീരിലെ ജീവിതവും സിനിമ ചെയ്യുമ്പോഴുണ്ടായ അനുഭവവും?
ഇന്ത്യന്‍ അധീനകാശ്മീരിലെ മനുഷ്യാവകാശ ലംഘനത്തിന്റെ മൂര്‍ത്തമായ കഥയാണ് “പാപ്പാ-2” പറയാനുദ്ദേശിച്ചത്. തീവ്രവാദിയെന്നും പാക്കിസ്ഥാന്‍ ചാരനെന്നും ആരോപിച്ച് കുടുംബത്തിലെ പുരുഷന്മാരെ (മകന്‍, ഭര്‍ത്താവ്, സഹോദരന്‍..) ഇന്ത്യന്‍പട്ടാളം പിടിച്ചു കൊണ്ടുപോകുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. 15,000 പേരെയെങ്കിലും ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. ഇതില്‍ 8,000 കേസുകള്‍ സത്യമാണെന്ന് കാശ്മീര്‍ സര്‍ക്കാര്‍തന്നെ സമ്മതിച്ചതാണ്. ഇത്തരക്കാരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അമ്മമാരുടെ സംഘടനതന്നെയുണ്ട് കാശ്മീരില്‍. എ.പി.ഡി.പി (Association of Parents of Disappeared Person-s).
പട്ടാളം പിടിച്ചുകൊണ്ടുപോയ മക്കളെ ജീവിതകാലാവസാനംവരെ തിരിച്ചുകിട്ടാത്തവരാണ് എ.പി.ഡി.പിയിലുള്ളവരില്‍ ഏറെയും. പിടിച്ചുകൊണ്ടുപോകുന്നവരെ ചോദ്യം ചെയ്യുന്ന നിരവധി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ കാശ്മീര്‍ താഴ്‌വരയിലുണ്ട്. അതിലൊന്നാണ് “പാപ്പാ 2”. ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവില്‍ ഈ ക്യാമ്പ് അടച്ചു. ഇപ്പോള്‍ “പാപ്പാ 2” നിലനിന്നിരുന്ന കൂറ്റന്‍ കെട്ടിടം പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തിയുടെ ഔദ്യോഗിക കാര്യാലയമാണ്. ആ കെട്ടിടത്തിനു മുന്നില്‍ചെന്ന് ഇപ്പോഴും അമ്മമാരും മറ്റും പ്രാര്‍ത്ഥിക്കാറുണ്ട്, ഇതുവരെ തിരിച്ചുവരാത്ത തങ്ങളുടെ മക്കളെ, ഭര്‍ത്താവിനെ ഓര്‍ത്ത് സ്ത്രീകളുടെ ഉത്തരം കിട്ടാത്ത അതിദയനീയമായ ജീവിതത്തിലൂടെയാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്.
അടുത്ത പേജില്‍ തുടരുന്നു
പര്‍വീണ ആരാണെന്ന് മനസ്സിലായാല്‍ എല്ലാം തകരുമെന്നെനിക്കറിയാം. പര്‍വീണയെ അവര്‍ പിടിച്ചേക്കുമെന്ന ഭയം എന്നിലുണ്ടായിരുന്നു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും എന്നില്‍നിന്ന് കാര്യമായ വിവരമൊന്നും കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണോ, അതോ ടൂറിസ്റ്റാണെന്ന് ബോധ്യപ്പെട്ടിട്ടാണോ എന്നറിയില്ല, ഭാര്യയെയും മകനെയും അയാളെനിക്ക് പരിചയപ്പെടുത്തിത്തന്നു. ഭാര്യ ബോംബെക്കാരിയാണ്. മകന്‍ എന്റെ ഫോട്ടോ എടുത്തു. ഒടുവില്‍ ഞാനവിടുന്ന് പുറത്തെത്തുമ്പോഴേക്ക് എട്ടര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഞാന്‍ വണ്ടിക്കരികിലെത്തിയപ്പോള്‍ കണ്ടത് പര്‍വീണ ഭയന്നുവിറച്ച് പരിക്ഷീണയായി കിടക്കുന്നതാണ്. എന്നെക്കണ്ടതും കെട്ടിപ്പിടിച്ചു പൊട്ടിക്കരയാന്‍ തുടങ്ങി. അവര്‍ കരുതിയത് എന്നെ പട്ടാളക്കാര്‍ വെടിവെച്ചുകൊന്നുകാണുമെന്നാണ്. പട്ടാളം ഏതെങ്കിലും വിധത്തില്‍ ഞങ്ങളെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അത് സംഭവിക്കുമായിരുന്നേനെ.
സൈനിക വലയമുള്ളതിനാലും തീവ്രവാദികളുടെ സാന്നിധ്യംകൊണ്ടും മരണം മണക്കുന്ന താഴ്‌വരയാണ് ഇന്നും കാശ്മീര്‍. എക്കാലത്തും മാധ്യമങ്ങളില്‍ സജീവവിഷയമാണ് കാശ്മീര്‍. മക്കളെ ഇന്ത്യന്‍ പട്ടാളം പിടിച്ചുകൊണ്ടുപോകുന്ന അനുഭവംതന്നെ ഏറെ വികാരതീവ്രമാണ്. അവിടെ നടക്കുന്ന മനുഷ്യാവകാശ ഇടപെടലുകള്‍, ചിത്രീകരണത്തിനിടയില്‍ നേരിട്ട പ്രതിസന്ധികള്‍?
തീവ്രമായ ഒട്ടേറെ അനുഭവങ്ങള്‍ അവിടെയുമുണ്ടായിട്ടുണ്ട്. മൈനുകളും ഗ്രനേഡുകളും പൊട്ടിത്തെറിക്കുന്നതും യന്ത്രത്തോക്കുകള്‍ ചറപറ വെടിയുതിര്‍ക്കുന്നതുമെല്ലാം സാമാന്യജനതയ്ക്ക് സിനിമയിലും മറ്റും കാണാവുന്ന കൃത്രിമാനുഭവമാണ്. എന്നാല്‍ കാശ്മീരിലേക്കുള്ള യാത്രയില്‍ ഏത് നിമിഷവും എനിക്ക് മുമ്പില്‍ സംഭവിക്കാവുന്ന യാഥാര്‍ത്ഥ്യമായിരുന്നു അവയെല്ലാം. എ.പി.ഡി.പി എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്ന പര്‍വീണ അഹങ്കാര്‍(Parveena Ahangar)എന്ന സ്ത്രീയുടെ സഹകരണത്തോടെയാണ് അവിടെ സഞ്ചരിച്ചിരുന്നത്. ജാവേദ് അഹമ്മദ് എന്ന അവരുടെ 16 വയസ്സുള്ള മകനെ ഇന്ത്യന്‍ സേന പിടിച്ചുകൊണ്ടുപോയശേഷം ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. അതിനുശേഷമാണ് മക്കളെ നഷ്ടമായ അമ്മമാരെ സംഘടിപ്പിക്കാന്‍ പര്‍വീണ മുന്നോട്ടുവന്നത്. കാശ്മീരിലെ ഉരുക്കുവനിത എന്നാണ് അവരിന്ന് അറിയപ്പെടുന്നത്.
കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിക്കാനായി ചില ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് ലിയാക്കത്ത് ഖാന്റെ നേതൃത്വത്തിലുള്ള ഇക്വാനുല്‍ മുസ്‌ലമിന്‍ എന്ന വിഭാഗം.(ഇവര്‍ പിന്നീട് ഇന്ത്യന്‍പട്ടാളത്തോടൊപ്പം ചേര്‍ന്നു). നിഷ്ഠൂരമായ ഇവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും പര്‍വീണയും അനന്ദ് നാഗിലേക്ക് വാഹനത്തില്‍ യാത്ര ചെയ്യവെ ഇവരെ കണ്ടു. റോഡിലിറങ്ങി അവരുടെ പ്രവര്‍ത്തനം ഷൂട്ട് ചെയ്യാന്‍ തുടങ്ങി.
ആയുധങ്ങളൊക്കെ അവര്‍ എനിക്ക് കാണിച്ചുതന്നു. ചിലര്‍ മയക്കുമരുന്നോ മറ്റോ ഉപയോഗിച്ചിരുന്നതായി തോന്നി. തോക്കിന്റെ ഉന്നം കാണിച്ചുതരാനായി അവരിലൊരാള്‍ സമീപത്തുണ്ടായിരുന്ന പട്ടിയെ വെടിവെച്ചുകൊന്നു. പെട്ടെന്ന്തന്നെ ഭയത്തിന്റെ ലാഞ്ഛന എന്നെ പിടികൂടാന്‍തുടങ്ങി. ഉടന്‍ അവിടുന്ന് പിന്മാറുന്നതാണ് ബുദ്ധിയെന്ന് തോന്നി.
പര്‍വീണ അഹങ്കാര്‍ (Parveena Ahangar) എന്ന സ്ത്രീയുടെ സഹകരണത്തോടെയാണ് അവിടെ സഞ്ചരിച്ചിരുന്നത്. ജാവേദ് അഹമ്മദ് എന്ന അവരുടെ 16 വയസ്സുള്ള മകനെ ഇന്ത്യന്‍ സേന പിടിച്ചുകൊണ്ടുപോയശേഷം ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. അതിനുശേഷമാണ് മക്കളെ നഷ്ടമായ അമ്മമാരെ സംഘടിപ്പിക്കാന്‍ പര്‍വീണ മുന്നോട്ടുവന്നത്. കാശ്മീരിലെ ഉരുക്കുവനിത എന്നാണ് അവരിന്ന് അറിയപ്പെടുന്നത്.
കാശ്മീരിലെ ഉരുക്കുവനിത പര്‍വീണ അഹങ്കാര്‍
ഷൂട്ടിങ്ങ് ഉപേക്ഷിച്ച് തിരിഞ്ഞുനടക്കവെ അവരെന്നെ തടഞ്ഞു. സാബിനെ കാണാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. ധൈര്യം സംഭരിച്ച് ഞാന്‍ അവരുടെ കൂടെ നടന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ പര്‍വീണയും ഡ്രൈവറും വണ്ടിയില്‍ ഏറെ ഭയപ്പാടോടെ എന്നെ നോക്കിയിരിപ്പാണ്. പട്ടാളക്യാമ്പിന്റെ ഉള്ളിലെത്തിയപ്പോള്‍ മേജര്‍റാങ്കിലുള്ള ഓഫീസറാണവിടുള്ളത്. എന്നെ കണ്ടതും എന്തിനാ ഇവിടെ വന്നതെന്ന് ചോദിച്ചു. ടൂറിസ്റ്റാണ്, ഇവിടെ ആദ്യമായി വരുന്നതാണ്, ഇവരെ കണ്ടപ്പോള്‍ ഒന്നു പരിചയപ്പെടാമെന്ന് കരുതി ഇറങ്ങിയതാണ് എന്ന് പറഞ്ഞുനോക്കി. ഇവിടെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് അറിഞ്ഞുകൂടെ എന്ന് ഉച്ചത്തില്‍ മറുപടി വന്നു.
“”ഞങ്ങളുടെ നേതാവുണ്ട്, ലിയാക്കത്ത് ഖാന്‍. അയാളെ കണ്ടതിനുശേഷമേ നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റൂ.””എന്നെ നേരെ അദ്ദേഹത്തിന്റെ അടുക്കലേക്ക് നയിച്ചു. കുറച്ച് പ്രായമുള്ളയാളാണ് ലിയാക്കത്ത് ഖാന്‍. വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കുടിക്കാന്‍ ചായ തന്നു. സംസാരം തുടങ്ങി. അയാള്‍ക്ക് ഞാനിവിടെ വന്നത് എന്തിനാണെന്ന് അറിയണം. ക്യാപ്റ്റനോട് പറഞ്ഞതുതന്നെ അവിടെയും ആവര്‍ത്തിച്ചു.
പര്‍വീണ ആരാണെന്ന് മനസ്സിലായാല്‍ എല്ലാം തകരുമെന്നെനിക്കറിയാം. പര്‍വീണയെ അവര്‍ പിടിച്ചേക്കുമെന്ന ഭയം എന്നിലുണ്ടായിരുന്നു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും എന്നില്‍നിന്ന് കാര്യമായ വിവരമൊന്നും കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണോ, അതോ ടൂറിസ്റ്റാണെന്ന് ബോധ്യപ്പെട്ടിട്ടാണോ എന്നറിയില്ല, ഭാര്യയെയും മകനെയും അയാളെനിക്ക് പരിചയപ്പെടുത്തിത്തന്നു. ഭാര്യ ബോംബെക്കാരിയാണ്. മകന്‍ എന്റെ ഫോട്ടോ എടുത്തു. ഒടുവില്‍ ഞാനവിടുന്ന് പുറത്തെത്തുമ്പോഴേക്ക് എട്ടര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഞാന്‍ വണ്ടിക്കരികിലെത്തിയപ്പോള്‍ കണ്ടത് പര്‍വീണ ഭയന്നുവിറച്ച് പരിക്ഷീണയായി കിടക്കുന്നതാണ്. എന്നെക്കണ്ടതും കെട്ടിപ്പിടിച്ചു പൊട്ടിക്കരയാന്‍ തുടങ്ങി. അവര്‍ കരുതിയത് എന്നെ പട്ടാളക്കാര്‍ വെടിവെച്ചുകൊന്നുകാണുമെന്നാണ്. പട്ടാളം ഏതെങ്കിലും വിധത്തില്‍ ഞങ്ങളെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അത് സംഭവിക്കുമായിരുന്നേനെ.
വലിയതോതില്‍ സൈനികസാന്നിധ്യം ഉള്ളതിനാല്‍തന്നെ ആയുധവിപണിയുമായും ഇതിന് ബന്ധമുണ്ടെന്ന് പറയാം. ഒരേ സമയം ആര്‍മിക്കും അതാത് സ്ഥലത്തെ മിലിറ്റന്‍ിനും ആയുധം വേണ്ടതുണ്ട്. നീതിയും ജനാധിപത്യവുമൊന്നും അവിടെയില്ല. അതിന്റെ തെളിവാണല്ലോ സൈന്യത്തിന് കൊടുത്ത പ്രത്യേകാധികാരം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ കഴിഞ്ഞ 14 വര്‍ഷത്തിനുമീതെയായി ഇറോംശര്‍മിള നടത്തുന്ന സമരം. ഈ മേഖലയിലേക്കുള്ള ആയുധമൊഴുക്കിനെ ചിലപ്പോള്‍ വിദേശ ശക്തികള്‍പോലും നിയന്ത്രിക്കുന്നുണ്ടാകാം.
നാഗാ സിനിമയുടെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താങ്കള്‍ യാത്രകള്‍ ഒത്തിരി നടത്തി. നാഗാലാന്റ്, മണിപ്പൂര്‍, ആസ്സാം, അരുണാചല്‍പ്രദേശ് എന്നിങ്ങനെ നീളുന്നു ആ സ്ഥലങ്ങള്‍. സൈന്യത്തിന് പ്രത്യേക അധികാരം(Armed Forces (Special Powers) Act, 1958) ഉണ്ടെങ്കിലും പലപ്പോഴും പ്രാദേശിക ഗറില്ലാ ഗ്രൂപ്പുകളും ഇന്ത്യന്‍ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്ന സ്ഥലങ്ങളാണത്. സൈ്വര്യജീവിതം എന്നത് എന്നേ നഷ്ടമായ ഇവിടെ എന്താണ് ശരിക്കും നടക്കുന്നത്?
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രജയാണ് തങ്ങളെന്ന് അവിടുത്തെ ജനത ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ജീവിതരീതികൊണ്ടും സംസ്‌കാരംകൊണ്ടും അവര്‍ ഇന്ത്യക്കാരില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. ഇന്ത്യയെന്നാല്‍ ഒരു അധിനിവേശ ശക്തിയാണവര്‍ക്ക്. ഇന്ത്യന്‍ ആക്രമണത്തെ നേരിടാനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. അവര്‍ക്കെല്ലാം അവരുടേതായ സൈനികവിഭാഗവുമുണ്ടായിരുന്നു.
ഇന്ത്യന്‍ സൈന്യവും അവിടുത്തെ മിലിറ്റന്റ് ഗ്രൂപ്പുകളുമായി നിരന്തരം ഏറ്റുമുട്ടുകയും ഈ പ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനത ഉന്മൂലനം ചെയ്യപ്പെടുകയുമാണ്. എത്രപേര്‍ മരണപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. കുറേപേരെ ഇന്ത്യന്‍പട്ടാളം കൊന്നൊടുക്കി. മറ്റു കുറേപേരെ മിലിറ്റന്റുകളും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥത ഇന്ത്യന്‍ ഭരണകൂടത്തിന് എന്നെങ്കിലുമുണ്ടായതായി അറിവില്ല.
വലിയതോതില്‍ സൈനികസാന്നിധ്യം ഉള്ളതിനാല്‍തന്നെ ആയുധവിപണിയുമായും ഇതിന് ബന്ധമുണ്ടെന്ന് പറയാം. ഒരേ സമയം ആര്‍മിക്കും അതാത് സ്ഥലത്തെ മിലിറ്റന്‍ിനും ആയുധം വേണ്ടതുണ്ട്. നീതിയും ജനാധിപത്യവുമൊന്നും അവിടെയില്ല. അതിന്റെ തെളിവാണല്ലോ സൈന്യത്തിന് കൊടുത്ത പ്രത്യേകാധികാരം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ കഴിഞ്ഞ 14 വര്‍ഷത്തിനുമീതെയായി ഇറോംശര്‍മിള നടത്തുന്ന സമരം. ഈ മേഖലയിലേക്കുള്ള ആയുധമൊഴുക്കിനെ ചിലപ്പോള്‍ വിദേശ ശക്തികള്‍പോലും നിയന്ത്രിക്കുന്നുണ്ടാകാം.
അടുത്ത പേജില്‍ തുടരുന്നു
ഏറെ സാഹസികമായിരുന്നു യാത്രയെങ്കിലും സംഭവം നടന്ന സ്ഥലത്തെത്തി കാര്യങ്ങളെല്ലാം ചിത്രീകരിക്കാന്‍ കഴിഞ്ഞു. 20 വയസ്സുള്ള സ്ത്രീയുടെ മാറ് സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ പൊലീസും സാല്‍വാജൂഡവും (മാവോയിസ്റ്റുകളെ നേരിടാനായി രൂപം കൊടുത്ത പ്രാദേശിക ഗുണ്ടാസംഘം) ചേര്‍ന്ന് ഛേദിക്കുകയും അപ്പോള്‍ മാറില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ ഇടതുകൈയിലെ മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു. ഈ സ്ത്രീയെ പിന്നീട് കൊല ചെയ്തു കാട്ടിലുപേക്ഷിച്ചു.
ദണ്ഡേവാഡെയിലെ സാല്‍വാ ജുദും ട്രെയ്‌നിങ് ക്യാമ്പില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ കടപ്പാട് ദി ഹിന്ദു.
വടക്കുകിഴക്കന്‍ അതിരുകളിലെ ഭരണകൂട അതിക്രമത്തെയും മനുഷ്യാവകാശ ലംഘനത്തെയും തുറന്നുകാട്ടിയ താങ്കള്‍ ഇന്ത്യയിലെ മാവോയിസ്റ്റ് വിഷയവും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിച്ചു. ചുവന്ന ഇടനാഴിയെന്ന് വിളിക്കാവുന്ന ദാന്തെവാഡെയിലും മറ്റും “ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടി”ന്റെ ഭാഗമായി നടന്ന കൊടുംപീഡനത്തെക്കുറിച്ചും ഒരു സിനിമ ചെയ്തു. വിശദീകരിക്കാമോ?
ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം അണിനിരന്നവര്‍ പുറംരാജ്യക്കാരൊന്നുമല്ല. ഇവിടുത്തെ സാധാരണക്കാരും ആദിവാസികളുമാണ്. അവര്‍ക്കെന്തുകൊണ്ട് തോക്കെടുക്കേണ്ടിവന്നു എന്ന് പരിശോധിച്ച് അതിന് പരിഹാരം തേടുന്നതിനു പകരം പ്രശ്‌നം അനുദിനം വഷളാക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം. അതുകൊണ്ടല്ലേ മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍”ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്” നടപ്പാക്കിയത്.
കുഞ്ഞിന്റെ ഇടതുകൈയിലെ മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. ഈ സ്ത്രീയെ പിന്നീട് കൊല ചെയ്തു കാട്ടിലുപേക്ഷിച്ചു.
പട്ടാളക്കാര്‍ക്കും സ്‌പെഷ്യല്‍ പൊലീസ് സേനയ്ക്കുമെല്ലാം അമിതാധികാരം കൊടുക്കുകയായിരുന്നു ഇതുവഴി. ഗ്രീന്‍ഹണ്ട് നടപ്പാക്കിത്തുടങ്ങിയതോടെ ചത്തീസ്ഗഡ്-ആന്ധ്ര അതിര്‍ത്തിയില്‍ ആദിവാസികള്‍ക്കുനേരെ കൊടിയ പീഡനം തുടങ്ങി. ഒന്നേമുക്കാല്‍ വയസ്സുള്ള കുട്ടിയുടെ വിരലുകള്‍ സി.ആര്‍.പി എഫുകാര്‍ മുറിച്ചുമാറ്റിയെന്നും കുഞ്ഞിന്റെ അമ്മയെ കൊന്നുവെന്നും സമീപത്തുതന്നെയുള്ള വൃദ്ധനെ തിളയ്ക്കുന്ന എണ്ണയിലിട്ട് ചുട്ടുകൊന്നുവെന്നുമുള്ള വാര്‍ത്ത അതിലൊന്നായിരുന്നു.
ഗൊംബാഡ് (Gompad) എന്ന ഗ്രാമത്തിലെ കൂട്ടക്കൊലയില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാകുകയും ചെയ്തിരുന്നു. ഇതൊന്നും അവിടെ നടന്നിട്ടില്ലെന്ന മറുവാര്‍ത്തയും പ്രചരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അവിടെ ചെന്ന് സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള സൗകര്യവുമില്ല. അപ്പോഴാണ് ഒരു ഫാക്ട് ഫൈന്റിംങ് ഓപ്പറേഷന്‍ എന്ന നിലയില്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയാനും ചിത്രീകരിക്കാനുമായി ഞാന്‍ ചത്തീസ്ഗഡിലേക്ക് പുറപ്പെട്ടത്.
ഏറെ സാഹസികമായിരുന്നു യാത്രയെങ്കിലും സംഭവം നടന്ന സ്ഥലത്തെത്തി കാര്യങ്ങളെല്ലാം ചിത്രീകരിക്കാന്‍ കഴിഞ്ഞു. 20 വയസ്സുള്ള സ്ത്രീയുടെ മാറ് സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ പൊലീസും സാല്‍വാജൂഡവും (മാവോയിസ്റ്റുകളെ നേരിടാനായി രൂപം കൊടുത്ത പ്രാദേശിക ഗുണ്ടാസംഘം) ചേര്‍ന്ന് ഛേദിക്കുകയും അപ്പോള്‍ മാറില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ ഇടതുകൈയിലെ മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു. ഈ സ്ത്രീയെ പിന്നീട് കൊല ചെയ്തു കാട്ടിലുപേക്ഷിച്ചു.
വൃദ്ധന്റെ കാര്യത്തില്‍ എണ്ണയിലിട്ട് വറുത്തിട്ടില്ലെങ്കിലും പൊലീസ് പിടിച്ചുകൊണ്ടുപോയി അയാളെ ഇലക്ട്രിക്‌ഷോക്ക് ഏല്‍പ്പിക്കുകയും ശരീരത്തിലെ പല ഭാഗത്തെയും മാംസം കത്തികൊണ്ട് ചുരണ്ടിയെടുക്കുകയുമുണ്ടായി. മാവോയിസ്റ്റുകളെന്ന് വിളിക്കപ്പെടുന്ന ബന്ധുക്കളെ പിടികൂടുന്നതിന്റെ ഭാഗമായിരുന്നു ഈ പീഡനവും കൊലയുമൊക്കെയും. ഇതിനു പുറമെ സി.ആര്‍.പി.എഫുകാരും പൊലീസും സാല്‍വാജൂഡവും ചേര്‍ന്ന് ബലാത്സംഗം ചെയ്ത 5 സ്ത്രീകളുടെ അഭിമുഖവും ചിത്രീകരിച്ചു. ഇതൊക്കെ ചേര്‍ത്താണ് “ഭരണകൂടം ജനതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍” (When the state declares war on the people) എന്ന ചെറു സിനിമ പുറത്തിറക്കിയത്.
തൊട്ടടുത്ത നിമിഷം ഒരു പൊലീസുകാരന്‍ അദ്ദേഹത്തിന്റെ കൈയിലെ റൈഫിളിന്റെ പാത്തികൊണ്ട് എന്റെ നെഞ്ചിലേക്ക് ആഞ്ഞുകുത്തി. അപ്രതീക്ഷിതമായ ഇടിയില്‍ ഞാന്‍ പിന്നോട്ട് മലര്‍ന്നടിച്ചുവീണു. അസഹനീയമായ വേദനയില്‍ ഞാന്‍ മൂത്രമൊഴിച്ചുപോയി. നെഞ്ചത്ത് 10 സെന്റീമീറ്റര്‍ നീളത്തില്‍ ചോരകട്ടപിടിച്ചുകിടന്നു (ഇതേ ബംഗാളിലെ സി.പി.എം എന്റെ ഹേറാം എന്ന ഡോക്യുമെന്ററി അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്രയോ ഉപയോഗിച്ചതാണ്). പിന്നീട് മേധയും മറ്റും ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്ന് എന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഗോപാല്‍ മേനോന്‍ ഷൂട്ടിങ്ങിനിടയില്‍
മാവോയിസ്റ്റ് വിഷയം ചിത്രീകരിക്കുന്നത് അതിര്‍ത്തിയിലേതുപോലെ ഏറെ ദുര്‍ഘടം പിടിച്ച കാര്യമല്ലേ? പ്രത്യേകിച്ച് ഒരു വശത്ത് ആയുധവുമായി എതിരാളികളെ കാത്തുനില്‍ക്കുന്ന മാവോയിസ്റ്റുകള്‍, മറുവശത്ത് ഭരണകൂടത്തിന്റെ എല്ലാ പിന്തുണയോടെയും ആയുധങ്ങളേന്തി നില്‍ക്കുന്ന സൈന്യത്തിന്റെ വിവിധ ഗ്രൂപ്പുകള്‍. ഇതിനിടയിലൂടെയാണ് സത്യം തേടിയുള്ള താങ്കളുടെ യാത്ര?
ഒട്ടും സുഗമമായിരുന്നില്ല യാത്ര. മരണത്തെ തൊട്ടുമുന്നില്‍ കാണുന്നതുപോലെ എത്രയോ ദുര്‍ഘട നിമിഷങ്ങള്‍ അവിടെയുമുണ്ടായിട്ടുണ്ട്. അതില്‍ ചിലത് പറയാം. മാവോയിസ്റ്റ് വിഷയം ചിത്രീകരിക്കുന്നതിനായി ആദ്യം ബംഗാളിലെ ലാല്‍ഗഡിലും സിംഗൂരിലുമൊക്കെ പോയിരുന്നു. ലാല്‍ഗഡ് റയില്‍വെസ്റ്റേഷനില്‍ വെച്ച് പൊലീസ് എന്നെയും കൂട്ടരെയും തടഞ്ഞു.
അറസ്റ്റ് ചെയ്ത ഞങ്ങളെ തിരികെ കല്‍ക്കട്ടയിലേക്ക് പറഞ്ഞുവിട്ടു. ഞാനാകട്ടെ പിറ്റേന്ന്തന്നെ ലാല്‍ഗഡിലേക്ക് രഹസ്യമായി യാത്ര ചെയ്ത് മാവോയിസ്റ്റ് നേതാക്കളുടെ അഭിമുഖമെടുത്തു. ലാല്‍ഗഡിലേക്ക് പോകാനായി മേധാപട്ക്കറെത്തിയിരുന്നു പിറ്റേന്ന്. ഞാനവിടെയുണ്ടെന്ന് അറിഞ്ഞതിനാല്‍ എന്നോടും ചെല്ലാന്‍ ആവശ്യപ്പെട്ടു. അവരോടൊപ്പമുള്ള യാത്രയില്‍ ദബ്ര എന്ന സ്ഥലത്തെത്തിയപ്പോള്‍ എനിക്കുനേരെ ആക്രമമുണ്ടായി.
യാത്രയുടെ മധ്യത്തില്‍വെച്ച് മേധയെ പൊലീസ് വ്യൂഹം തടഞ്ഞിരുന്നു. പൊലീസുദ്യോഗസ്ഥന്‍ മേധയെ പിടിച്ചുതള്ളിയതോടെ അവരുടെ അനുയായികള്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സ്ഥിതി സംഘര്‍ഷഭരിതമാകുകയായിരുന്നു.അതിനിടയില്‍ ഒരു പയ്യനെ(ഇയാള്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു) പൊലീസ് പൊതിരെ തല്ലുന്നു. അവന്റെ തല പൊട്ടി ചോരയൊലിക്കുമ്പോള്‍ അതെല്ലാം ഞാന്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
തൊട്ടടുത്ത നിമിഷം ഒരു പൊലീസുകാരന്‍ അദ്ദേഹത്തിന്റെ കൈയിലെ റൈഫിളിന്റെ പാത്തികൊണ്ട് എന്റെ നെഞ്ചിലേക്ക് ആഞ്ഞുകുത്തി. അപ്രതീക്ഷിതമായ ഇടിയില്‍ ഞാന്‍ പിന്നോട്ട് മലര്‍ന്നടിച്ചുവീണു. അസഹനീയമായ വേദനയില്‍ ഞാന്‍ മൂത്രമൊഴിച്ചുപോയി. നെഞ്ചത്ത് 10 സെന്റീമീറ്റര്‍ നീളത്തില്‍ ചോരകട്ടപിടിച്ചുകിടന്നു (ഇതേ ബംഗാളിലെ സി.പി.എം എന്റെ ഹേറാം എന്ന ഡോക്യുമെന്ററി അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്രയോ ഉപയോഗിച്ചതാണ്). പിന്നീട് മേധയും മറ്റും ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്ന് എന്നെ ആശുപത്രിയിലേക്ക് മാറ്റി.
ചത്തീസ്ഗഡില്‍ വിരല്‍ മുറിച്ചുമാറ്റപ്പെട്ട കുട്ടിയെ തിരഞ്ഞുള്ള യാത്രയിലാണ് മറ്റൊരു ദുരനുഭവമുണ്ടായത്. യാത്രാമധ്യേ സാല്‍വോജുദം പ്രവര്‍ത്തകര്‍ എന്നെയും വഴികാട്ടിയായി ഒപ്പമുണ്ടായിരുന്ന അഗല്‍ബത്തി എന്ന പെണ്‍കുട്ടിയെയും പിടികൂടി പൊലീസുകാര്‍ക്ക് കൈമാറി. ഞങ്ങളെന്തിന് വന്നു, എന്താണിവിടെ പ്രശ്‌നം എന്നൊക്കെയായിരുന്നു ചോദ്യം. അവിടെവെച്ച് ഒരു പൊലീസുകാരന്‍ എന്നെ ഇടിച്ചു. വെടിവെച്ചുകൊല്ലുമെന്ന്‌വരെ ഭീഷണിപ്പെടുത്തി. ഭക്ഷണംപോലും തരാതെ മണിക്കൂറുകളോളം മാനസികപീഡനമായിരുന്നു.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാന്‍ തുടങ്ങി. അതിനിടയില്‍ മൊബൈല്‍വഴി ഈ വിവരം പ്രശസ്ത ബോളിവുഡ് സിനിമാസംവിധായകനും ആക്ടിവിസ്റ്റുമായ മഹേഷ്ഭട്ടിന്റെ ശ്രദ്ധയിലെത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ദാന്താവാഡെ എസ്.പി നേരിട്ടെത്തി ഞങ്ങളോട് മാപ്പ് പറയുകയും മോചിപ്പിക്കുകയുമായിരുന്നു. എട്ട് മണിക്കൂറോളമാണ് ഞങ്ങളെ സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നത്. സെക്യൂരിറ്റി തരാമെന്നും അല്ലാതെ കാട്ടിനുള്ളിലേക്ക് പോകരുതെന്നും എസ്.പി പറഞ്ഞെങ്കിലും അതിനെ ഗൗനിക്കാതെ ഞാന്‍ എനിക്ക് കാണേണ്ടവരെ കണ്ട് എന്റെ ദൗത്യം പൂര്‍ത്തിയാക്കി.
അടുത്ത പേജില്‍ തുടരുന്നു
ജനകീയകോടതി പോലുള്ള ട്രിബ്യൂണല്‍ അവിടെ ഒത്തുകൂടി. സ്ത്രീകളെ ബലാത്സംഗം ചെയ്ത പൊലീസുദ്യോഗസ്ഥരും അതില്‍ പങ്കെടുത്തിരുന്നു. അന്നത്തെ സിറ്റിങ്ങിന്റെ പരിണിതി എന്തായെന്ന് അറിയില്ലെങ്കിലും ഏറെ വൈകി ഞാനറിഞ്ഞത് നടുക്കുന്ന വാര്‍ത്തയായിരുന്നു. ബലാത്സംഗത്തിനിരയായെന്ന് ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയ പെണ്‍കുട്ടികളെ പൊലീസുകാര്‍ ട്രിബ്യൂണല്‍ ചേരുന്നതിനുമുമ്പേ പിടിച്ചുകൊണ്ടുപോയി പ്രതികാരനടപടിയായി വീണ്ടും ക്രൂരബലാത്സംഗത്തിനിരയാക്കി. ജനങ്ങളുടെ നീതി ഉറപ്പുവരുത്തുന്നതിനായി ചെയ്ത ഒരു ഡോക്യുമെന്ററിയുടെ പേരില്‍ വീണ്ടും അതേ ഇരകള്‍ പീഡിപ്പിക്കപ്പെടുന്നു!
സാല്‍വാ ജുദും ആഘോഷപരിപാടി. ഫോട്ടോ: നന്ദിനിസുന്ദര്‍.ബ്ലോഗ്‌സ്‌പോട്.കോം
ചുരുക്കം ദിവസംകൊണ്ട് ഷൂട്ടിങ്ങും എഡിറ്റിങ്ങും നിര്‍വഹിച്ചു പുറത്തിറക്കിയ When the state declares war on the people എന്ന ഡോക്യുമെന്ററി വലിയ ഒച്ചപ്പാടുകളുണ്ടാക്കിയോ? എങ്ങനെയായിരുന്നു അതിന്റെ റിലീസിങും പ്രതികരണവും?
23 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ 2009 നവംമ്പര്‍ 15ന് ദില്ലി പ്രസ്‌ക്ലബ്ബില്‍ റിലീസ് ചെയ്തു. അരുന്ധതിറോയി, മഹേഷ്ഭട്ട് എന്നിവരുടെ അഭിമുഖവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിരവധി പ്രമുഖരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സന്നിധ്യത്തില്‍ നടത്തിയ പ്രദര്‍ശനം വലിയ വാര്‍ത്താപ്രാധാന്യം കൈവരിച്ചു. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടുന്നതായി മാറി ഡോക്യുമെന്ററി.
ബലാത്സംഗത്തിനിരയായി ഗ്രാമത്തില്‍ തടവില്‍ കഴിയുന്ന സ്ത്രീയുടെ കേസ് സുപ്രീകോടതിയിലെത്തി. ചത്തീസ്ഗഡിലെ വനവാസി ചേതനാശ്രമം(ഇത് പിന്നീട് സാല്‍വാജുദവും പൊലീസും ചേര്‍ന്ന് തകര്‍ത്തു) നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഹിമാംഷുകുമാറാണ് കേസ് കൊടുത്തത്. നിരവധി തവണ കേസ് പരിഗണിച്ചിട്ടും ഇരകളായ സ്ത്രീകള്‍ക്കോ ബന്ധുക്കള്‍ക്കോ കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. അവര്‍ പൊലീസിന്റെയും സല്‍വാജുദത്തിന്റെയും തടവിലായിരുന്നു. എന്തെങ്കിലും തെളിവുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ എന്റെ ഡോക്യുമെന്ററി ഹാജരാക്കി. അങ്ങനെ ഇന്ത്യയിലാദ്യമായി ഒരു ഡോക്യുമെന്ററി കോടതി തെളിവായി സ്വീകരിച്ചു. ആ കേസ് ഇപ്പോഴും തുടരുകയാണ്. സാധാരണക്കാരന്റെ മാനത്തിനും ജീവനും വേണ്ടിയുള്ള പോരാട്ടത്തില്‍ നീതി എത്രയോ അകലെയാണെന്നാണ് അനന്തമായി നീളുന്ന ഈ കേസും തെളിയിക്കുന്നത്.
സാല്‍വാജൂദൂം കത്തിച്ചുകളഞ്ഞ ഗ്രാമം. ഗ്രാമത്തിലെ തന്നെ ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയത്. ഫോട്ടോ: നന്ദിനിസുന്ദര്‍.ബ്ലോഗ്‌സ്‌പോട്.കോം
സാല്‍വാജുദത്തിന്റെയും പൊലീസിന്റെയുമൊക്കെ നിരീക്ഷണത്തിലും തടവറയിലും കഴിയുന്ന ജനതയാണ് താങ്കളോട് ഇത്രയും ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാകാന്‍ പോലും അവിടെയുള്ള സ്ത്രീകള്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിന്റെ മേല്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ എടുത്തോ? താങ്കളോട് കാര്യം പറഞ്ഞതിന്റെ പേരില്‍ അവര്‍ കൂടുതല്‍ പീഡനത്തിനിരയാകാനല്ലേ സാധ്യത?
നീണ്ടകാലത്തെ സിനിമാനിര്‍മാണ ചരിത്രത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന ചോദ്യംതന്നെയാണിത്. “When the state declares war on the people” ഇറങ്ങിയതിനുശേഷം അതിന്റെ കോപ്പി വേണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരം ആവശ്യപ്പെട്ടിരുന്നു. ഹിമാംഷുകുമാര്‍ അതിന്റെ ഡി.വി.ഡി എത്തിച്ചുകൊടുത്തപ്പോള്‍ സിനിമ ചെയ്തയാളെ നേരില്‍ കാണാന്‍ ചിദംബരം താല്‍പര്യം പ്രകടിപ്പിച്ചു. ഞാനതിന് കൂട്ടാക്കിയില്ല. പിന്നെയാണറിഞ്ഞത്, ഈ വിഷയം ഉന്നയിച്ച് ചിദംബരം ചത്തീസ്ഗഡ് ഗവണ്‍മെന്റില്‍ ഇടപെട്ടെന്നും പ്രശ്‌നത്തില്‍ നീതി ലഭ്യമാക്കുന്നതിനായി ജനങ്ങളുടെ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിച്ചെന്നും.
[]ജനകീയകോടതി പോലുള്ള ട്രിബ്യൂണല്‍ അവിടെ ഒത്തുകൂടി. സ്ത്രീകളെ ബലാത്സംഗം ചെയ്ത പൊലീസുദ്യോഗസ്ഥരും അതില്‍ പങ്കെടുത്തിരുന്നു. അന്നത്തെ സിറ്റിങ്ങിന്റെ പരിണിതി എന്തായെന്ന് അറിയില്ലെങ്കിലും ഏറെ വൈകി ഞാനറിഞ്ഞത് നടുക്കുന്ന വാര്‍ത്തയായിരുന്നു. ബലാത്സംഗത്തിനിരയായെന്ന് ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയ പെണ്‍കുട്ടികളെ പൊലീസുകാര്‍ ട്രിബ്യൂണല്‍ ചേരുന്നതിനുമുമ്പേ പിടിച്ചുകൊണ്ടുപോയി പ്രതികാരനടപടിയായി വീണ്ടും ക്രൂരബലാത്സംഗത്തിനിരയാക്കി.
ജനങ്ങളുടെ നീതി ഉറപ്പുവരുത്തുന്നതിനായി ചെയ്ത ഒരു ഡോക്യുമെന്ററിയുടെ പേരില്‍ വീണ്ടും അതേ ഇരകള്‍ പീഡിപ്പിക്കപ്പെടുന്നു! ദിവസങ്ങളോളം ആ വാര്‍ത്ത എന്നെ ആഴത്തില്‍ ഉലച്ചുകളഞ്ഞു. ആദ്യമായായിരുന്നു ഇങ്ങനെയൊരു അനുഭവം. ഭരണകൂടം അക്രമികളുടെ ഒത്താശക്കാരാകുമ്പോള്‍, ചിലപ്പോള്‍ നിഷ്‌ക്രിയമാകുമ്പോള്‍ എന്നെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെ ഇടപെടല്‍പോലും ജനങ്ങളെ കൂടുതല്‍ പീഡിപ്പിക്കാനുള്ള കാരണമായി മാറുന്ന ദുരവസ്ഥ.
ഇരകളുടെ കഥകള്‍ ലോകത്തെ അറിയിക്കുകമാത്രമല്ല, തുടര്‍ന്നും അവര്‍ക്കുവേണ്ട നിയമസഹായവും സുരക്ഷയുമടക്കം ചെയ്തുകൊടുക്കാന്‍ പാകത്തിലുള്ള സാമൂഹ്യ ഇടപെടല്‍ രീതി വികസിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നിയത് ഇതിനുശേഷമാണ്.
അടുത്ത പേജില്‍ തുടരുന്നു
ഗ്രാമങ്ങളില്‍ മലം കോരി തലയിലേറ്റി ദൂരസ്ഥലത്ത് നിക്ഷേപിക്കുന്നതാണ് ഇവരുടെ ജോലി. സ്ത്രീകളാണ് മുഖ്യമായും ഈ തൊഴിലിലേര്‍പ്പെടുന്നത്. ഇതുമൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു പലര്‍ക്കും. നഗരങ്ങളില്‍ റോഡിലെയും മറ്റും ആഴത്തിലുള്ള അഴുക്കുചാല്‍ ഹോളില്‍ ഇറങ്ങി മാലിന്യം വാരുന്ന ദളിത് വിഭാഗത്തിന്റെ ജീവിതവും അതിദയനീയമാണ്. പുരുഷന്മാരാണ് ഇത് ചെയ്യുന്നത്. ഒട്ടും മുന്‍കരുതലില്ലാതെ ആധുനിക സംവിധാനങ്ങളില്ലാതെ കുഴിയിലിറങ്ങുന്ന നിരവധിപേര്‍ ദിവസവും മരണമടയുന്നു. ചിലപ്പോള്‍ ഇവരുടെ മൃതദേഹംപോലും കിട്ടാറില്ല. തുച്ഛമായ വരുമാനത്തില്‍ തൊഴിലെടുക്കുന്ന ഇവരോട് പൊതുസമൂഹം കടുത്ത അവഗണനയാണ് പുലര്‍ത്തുന്നത്.
തോട്ടിപ്പണി ചെയ്യുന്നയാള്‍…
ഇന്ത്യയിലെ ദളിത് വിഷയം ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച വ്യക്തികൂടിയാണ് താങ്കള്‍. ദളിതുകളുടെ ജീവിതാവസ്ഥയും അവര്‍ക്കുനേരെയുള്ള അവഗണനയും തുറന്നുകാട്ടുന്ന നിരവധി ഡോക്യുമെന്ററികള്‍ താങ്കളുടേതായി പുറത്തിറങ്ങി. അതൊന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാറുമില്ല(പൊതുസമൂഹത്തിന് അതിലൊട്ട് താല്‍പ്പര്യവുമില്ല)എങ്ങനെയാണ് ഏറെ വ്യത്യസ്തമായ ഈ വിഷയത്തിലേക്ക് കടന്നുചെല്ലാന്‍ പ്രേരണയായത്. ഏതൊക്കെ സിനിമകളാണ് ഇതുസംബന്ധിച്ച് ചെയ്തത്?
ദളിത്-ജാതി വിഷയത്തില്‍ വിദ്യാഭ്യാസകാലത്തുതന്നെ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വായിക്കാനും അറിയാനും ശ്രമിച്ചു. ഇന്ത്യയില്‍ ജനസംഖ്യയുടെ 17 ശതമാനം പേരും ഇന്നും തൊട്ടുകൂടായ്മയിലും തീണ്ടിക്കൂടായ്മയിലും കഴിയുകയാണ്. സാമൂഹ്യഘടനയില്‍ അവരുടെ അവസ്ഥ എന്താണെന്ന് രേഖപ്പെടുത്തുന്നതിനാണ് ഡോക്യുമെന്ററി എന്ന മാധ്യമത്തെ ഉപയോഗിക്കാന്‍ തയ്യാറായത്.
ദളിത് വിഷയത്തില്‍ പരിജ്ഞാനമുള്ള നിരവധി വ്യക്തികളെ കണ്ടും അല്ലാതെയും ആഴത്തില്‍ ഗവേഷണം നടത്തി. 1998 മുതല്‍ ഷൂട്ടിങ് തുടങ്ങി. വിശാലമായ കാന്‍വാസില്‍ ചെയ്യാന്‍ 10 സംസ്ഥാനങ്ങളില്‍ ഷൂട്ടിങ് നടന്നു. ഏറെ സമയമെടുത്ത് പൂര്‍ത്തിയാക്കിയ ആ സിനിമയുടെ പേരാണ് Resilient Rhythms (2002). ദളിതനെതിരായ മനുഷ്യാവകാശലംഘനം, രാഷ്ട്രീയപരമായ ദളിതുകളുടെ പ്രതികരണം, സ്വത്വരാഷ്ട്രീയം, ജനാധിപത്യപ്രക്രിയയില്‍ റിസര്‍വേഷന്‍ എന്ത് ഗുണം ചെയ്തു, വര്‍ഗരാഷ്ട്രീയം എന്നിങ്ങനെ വൈവിധ്യമായാണ് വിഷയം കൈകാര്യം ചെയ്തത്.
ഇതിന്റെ തുടര്‍ച്ചയായി ദളിത് വിഭാഗത്തിലെ തോട്ടികളുടെ (manual scavengers) പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കുന്ന Of Inhuman Bondage(2004),cry for justice(2011), Marching towards freedom (2012), We want freedom(2012) സിനിമകളും ചെയ്തു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് 99 ശതമാനവും ദളിത് സ്ത്രീകളാണ്. ഔദ്യോഗിക കണക്കുപ്രകാരം ഇന്ത്യയില്‍ 3,40,000 പേര്‍ തോട്ടിപ്പണി ചെയ്ത് ജീവിക്കുന്നു. ശരിക്കുള്ള കണക്ക് അതിലിരട്ടിവരും.
ഗ്രാമങ്ങളില്‍ മലം കോരി തലയിലേറ്റി ദൂരസ്ഥലത്ത് നിക്ഷേപിക്കുന്നതാണ് ഇവരുടെ ജോലി. സ്ത്രീകളാണ് മുഖ്യമായും ഈ തൊഴിലിലേര്‍പ്പെടുന്നത്. ഇതുമൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു പലര്‍ക്കും. നഗരങ്ങളില്‍ റോഡിലെയും മറ്റും ആഴത്തിലുള്ള അഴുക്കുചാല്‍ ഹോളില്‍ ഇറങ്ങി മാലിന്യം വാരുന്ന ദളിത് വിഭാഗത്തിന്റെ ജീവിതവും അതിദയനീയമാണ്. പുരുഷന്മാരാണ് ഇത് ചെയ്യുന്നത്. ഒട്ടും മുന്‍കരുതലില്ലാതെ ആധുനിക സംവിധാനങ്ങളില്ലാതെ കുഴിയിലിറങ്ങുന്ന നിരവധിപേര്‍ ദിവസവും മരണമടയുന്നു. ചിലപ്പോള്‍ ഇവരുടെ മൃതദേഹംപോലും കിട്ടാറില്ല. തുച്ഛമായ വരുമാനത്തില്‍ തൊഴിലെടുക്കുന്ന ഇവരോട് പൊതുസമൂഹം കടുത്ത അവഗണനയാണ് പുലര്‍ത്തുന്നത്.
ലാറ്ററിന്‍ (വെള്ളമുപയോഗിക്കാത്തത്) സിസ്റ്റം ഉള്ളിടത്ത് വെള്ളമുപയോഗിച്ചുള്ള കക്കൂസ് പണിയാന്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഫ്‌ളഷ് ടോയ്‌ലറ്റ് സിസ്റ്റം (വെള്ളംകൊണ്ടുപയോഗിക്കുന്ന കക്കൂസ്) പണിയാന്‍ 9,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതു കൂടാതെ ഡ്രൈലാറ്ററിന്‍ സിസ്റ്റം ഏതെങ്കിലും വീട്ടുകാരോ മറ്റോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടാല്‍ രണ്ട് വര്‍ഷം തടവും 2,500 രൂപ പിഴയുമുണ്ട്.
സുനാമി ദുരന്തത്തിനുശേഷം കൊടിയ പീഡനവും അവഗണനയും നേരിട്ട തീരദേശമത്സ്യതൊഴിലാളികളിലെ ദളിതന്മാരുടെ ജീവിതം അനാവരണം ചെയ്യുന്ന Cast Out (2005) എന്ന സിനിമയും എലികളെ ഭക്ഷണമാക്കി ജീവിക്കുന്ന ബീഹാറിലെ ദളിത് സമുദായം മുസഹര്‍(Musahar)വിഭാഗത്തിന്റെ അതിജീവനം പ്രമേയമാക്കിയ Your Slaves No Longer (2004) എന്നിവയുമാണ് ദളിത് വിഷയം പ്രമേയമാക്കിയ മറ്റ് സിനിമകള്‍.
ഇന്ത്യയില്‍ വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് മലവിസര്‍ജനത്തിന് ആധുനിക സംവിധാനമില്ലാത്തതും തോട്ടി സമ്പ്രദായം നിലനില്‍ക്കുന്നതിന് കാരണമാണ്. വെള്ളമുപയോഗിച്ചുള്ള കക്കൂസുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് കെല്‍പ്പില്ലെന്നോ ഫണ്ടില്ലെന്നോ വിശ്വസിക്കാനാകുന്നില്ല. വിഷയത്തിന്റെ ആഴത്തില്‍ ഉറങ്ങിക്കിടക്കുന്നത് അവഗണിക്കാനാകാത്ത ഇന്ത്യന്‍ ജാതിവ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യമല്ലേ?
തീര്‍ച്ചയായും. അതുതന്നെയാണ് കാരണം എന്നാണ് എന്റെ ഇത്രയും കാലത്തെ പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ പറയാന്‍ കഴിയുന്നത്. ഡ്രൈലാറ്ററിന്‍ (വെള്ളമുപയോഗിക്കാത്തത്) സിസ്റ്റം ഉള്ളിടത്ത് വെള്ളമുപയോഗിച്ചുള്ള കക്കൂസ് പണിയാന്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഫ്‌ളഷ് ടോയ്‌ലറ്റ് സിസ്റ്റം (വെള്ളംകൊണ്ടുപയോഗിക്കുന്ന കക്കൂസ്) പണിയാന്‍ 9,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതു കൂടാതെ ഡ്രൈലാറ്ററിന്‍ സിസ്റ്റം ഏതെങ്കിലും വീട്ടുകാരോ മറ്റോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടാല്‍ രണ്ട് വര്‍ഷം തടവും 2,500 രൂപ പിഴയുമുണ്ട്.
ദളിതന്മാരെ ഈ ജോലിക്കുപയോഗിച്ചു എന്ന് കണ്ടാല്‍ അവരുടെ പരാതിയില്‍ എസ്.സി.എസ്.ടി യെ അപമാനിക്കല്‍ നിയമപ്രകാരം കേസെടുക്കാം. വിദേശത്തുനിന്നുവരെ എത്രയോ ഫണ്ട് ടോയ്‌ലറ്റ് നിര്‍മാണത്തിനായി അനുവദിക്കുന്നുണ്ട്. കൂടുതല്‍ ധനസഹായം നല്‍കാന്‍ യുനൈറ്റഡ് നേഷന്‍സ് പോലുള്ള സംഘടനകള്‍ തയ്യാറുമാണ്. എന്തുകൊണ്ട് ഇതിനൊന്നും ഇന്ത്യ തയ്യാറാകുന്നില്ല? തോട്ടിസമ്പ്രദായത്തിന്റെ ദൈന്യതയെ ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ യു.എന്നില്‍ വലിയ വിമര്‍ശനം ഉയരാറുണ്ട്. ലോകത്തുതന്നെ ഇത്രയും കൂടുതല്‍ തോട്ടിപ്പണിക്കാരുള്ളത് ഇന്ത്യയിലാണ്. അവരുടെ പിന്നാക്കാവസ്ഥയെ യു.എന്‍ വിമര്‍ശിക്കുമ്പോള്‍ രാജ്യത്തെ അപമാനിക്കാന്‍വേണ്ടിയാണ് ഇത്തരം പ്രചാരണമെന്ന് പറഞ്ഞ് ഇന്ത്യ വിഷയത്തെ തമസ്‌കരിക്കുകയാണ് പതിവ്.
ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നിമയം പാസാക്കുന്നതിനുവരെ ഡോക്യുമെന്ററി ഉപകരിച്ചു എന്ന് കേട്ടിരുന്നു. അതിനെക്കുറിച്ച് വിശദീകരിക്കാമോ?
“മാര്‍ച്ചിങ് ടുവാര്‍ഡ്‌സ് ഫ്രീഡം” എന്ന ഡോക്യുമെന്ററിയാണ് അതിന് കാരണമായത്. തോട്ടിസമ്പ്രദായം നിര്‍മാര്‍ജനം ചെയ്യുന്നതിനും അവരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതിനും “സഫാരി കര്‍മചാരി ആന്തോളന്‍” എന്ന സംഘടന രൂപംകൊണ്ടിരുന്നു. ഇവര്‍ സിനിമയ്ക്ക് (Marching towards freedom) നല്ല പ്രചാരം നല്‍കി. പൊതുജനങ്ങള്‍ക്കു പുറമെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഈ സിനിമ കാണിക്കാനുള്ള അവസരമൊരുക്കി.
2012ല്‍ അന്നത്തെ എം.പി മാര്‍ക്കും നേരിട്ട് ഡി.വി.ഡികള്‍ കൊടുത്തു. പാര്‍ലമെന്റിനുള്ളില്‍ ഇത് പ്രദര്‍ശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി യു.പി.എ സര്‍ക്കാര്‍ 2013 പ്രിവന്‍ഷന്‍ ഓഫ് മാന്വല്‍ സ്‌കാവഞ്ചിങ് ആക്ട് പാസാക്കി. (Prohibition of Employment as Manual Scavengers and their Rehabilitation Act 2013) പക്ഷേ ഈ നിയമം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ സംവിധാനംതന്നെ തയ്യാറാകുന്നില്ല. സംഘടനകള്‍ ഇടപെട്ടിട്ടും നടപ്പിലാക്കല്‍ എങ്ങുമെത്തിയിട്ടില്ല. 1,800 കോടി രൂപയാണ് എല്ലാ വര്‍ഷവും തോട്ടി സമ്പ്രദായം ഇല്ലാതാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ വകയിരുത്തുന്നത്. ഇതില്‍ നൂറുകോടിപോലും താഴെത്തട്ടില്‍ എത്തുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
ഗാന്ധി ബങ്കികോളനിയിലാണ് താമസിച്ചതെങ്കിലും അവരോടൊപ്പം ഭക്ഷണം കഴിക്കാറില്ല. അത്രയ്ക്ക് ആഴമുണ്ട് ജാതീയതയ്ക്ക്. ഗാന്ധിയില്‍ അഭിരമിക്കുന്ന എത്രപേര്‍ ഇക്കാര്യം ഓര്‍ക്കുന്നുണ്ട്? ഇന്ത്യയിലിന്നും 17 ശതമാനം ദളിതുകള്‍ തൊട്ടുകൂടായ്മയില്‍ കഴിയുന്ന സാഹചര്യത്തിലാണ് അരുന്ധതിറോയിയുടെ ഗാന്ധിവിമര്‍ശം പ്രസക്തമാകുന്നത്.
ദളിതുകളുടെ കാര്യത്തില്‍ 2014ലും വലിയ വ്യത്യാസമില്ല എന്നതിന്റെ തെളിവല്ലേ അതിരാവിലെ മലവിസര്‍ജനത്തിന് പോയ പെണ്‍കുട്ടികളെ മേല്‍ജാതിക്കാര്‍ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ ഉത്തരേന്ത്യന്‍ സംഭവം തെളിയിക്കുന്നത്?
ഇന്ത്യന്‍ സമൂഹത്തിന്റെ വികാസത്തിന് തടസ്സം നില്‍ക്കുന്ന കാതലായ പ്രശ്‌നം ജാതിതന്നെയാണ്. ദളിത് വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ ഇതാദ്യത്തേതാണെന്ന് തോന്നുന്നില്ല. ജാതിവിവേചനത്തിന്റെ പേരില്‍ ഇതിലും രൂക്ഷമായ അവഹേളനവും അക്രമവും ഉണ്ടായിട്ടുണ്ട്. അതിനെയൊന്നും അത്ര ആഘാതത്തോടെ ഏറ്റെടുക്കുന്ന മാനസികാവസ്ഥ ബ്രാഹ്മണ്യവ്യവസ്ഥയില്‍ അരക്കിട്ടുറപ്പിച്ച നമ്മുടെ മധ്യവര്‍ഗത്തിനില്ലതാനും. ദല്‍ഹിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നപ്പോള്‍ കത്തിച്ച മെഴുകുതിരികളൊന്നും യു.പിയില്‍ ദളിത് പെണ്‍കുട്ടികളെ കൊന്നപ്പോള്‍ ഉണ്ടാകാതിരുന്നതും അതിനാലാണ്.
ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും കണക്കുപ്രകാരം ഇന്ത്യയില്‍ 638 മില്യണ്‍ (63.8 കോടി) പേര്‍ക്ക് കക്കൂസില്ല. തുറന്ന സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നതിന്റെ ആരോഗ്യപ്രശ്‌നം കാരണം 3,500 കുട്ടികളാണ് ദിവസവും മരിക്കുന്നത്. ദളിതന്മാരുടെ ഏറ്റവും താഴെയുള്ളവര്‍ ചക്ലിയറാണ്. ഇവരാണ് തമിഴ്‌നാട്ടില്‍ തോട്ടിപ്പണി ചെയ്യുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ ബങ്കികള്‍ തോട്ടികളാണ്.
ഗാന്ധി ബങ്കികോളനിയിലാണ് താമസിച്ചതെങ്കിലും അവരോടൊപ്പം ഭക്ഷണം കഴിക്കാറില്ല. അത്രയ്ക്ക് ആഴമുണ്ട് ജാതീയതയ്ക്ക്. ഗാന്ധിയില്‍ അഭിരമിക്കുന്ന എത്രപേര്‍ ഇക്കാര്യം ഓര്‍ക്കുന്നുണ്ട്? ഇന്ത്യയിലിന്നും 17 ശതമാനം ദളിതുകള്‍ തൊട്ടുകൂടായ്മയില്‍ കഴിയുന്ന സാഹചര്യത്തിലാണ് അരുന്ധതിറോയിയുടെ ഗാന്ധിവിമര്‍ശം പ്രസക്തമാകുന്നത്. അരുന്ധതി കേരളത്തില്‍വെച്ച് നടത്തിയ പ്രസംഗം തികച്ചും ശരിതന്നെയാണ് . ഗാന്ധിയുടെതന്നെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് ഏറെ വസ്തുതാപരമായ വിമര്‍ശം റോയി നടത്തിയപ്പോള്‍ ഇത്രയും പൊള്ളിപ്പോകേണ്ട ആവശ്യമുണ്ടായിരുന്നോ?
ഏത്രയോ കാലം ഭക്ഷണത്തിന്റെ മുന്നിലിരിക്കുമ്പോള്‍ മലത്തിന്റെയും ഓടയിലെ അഴുക്കിന്റെയും രൂക്ഷഗന്ധം എന്നിലേക്ക് വന്നുകയറാറുണ്ട്. അതുപോലെയാണ് അതിദയനീമായ ജീവിത സാഹചര്യത്തില്‍ എലിയെ ഭക്ഷിച്ച് കഴിയുന്ന ബീഹാറിലെ മുസഹര്‍ വിഭാഗത്തെപ്പറ്റിയുള്ള ഓര്‍മകളും. അതെല്ലാം ഉറക്കത്തിലിപ്പോഴും കടന്നുവരാറുണ്ട്.
വൃത്തി, രൂക്ഷഗന്ധം, അസഹനീയമായ കാഴ്ച എന്നിങ്ങനെ പൊതുസാമാന്യ ബോധം മുഖംതിരിക്കാനിടയുള്ള വിഷയമാണ് താങ്കള്‍ സിനിമ ചെയ്യാനായി തിരഞ്ഞെടുത്ത പലതും. തോട്ടികളുടെ ദുരിതജീവിതം അനാവരണം ചെയ്യുന്നത്, ബീഹാറിലെ മുസഹാര്‍ വിഭാഗത്തിന്റെ (എലിയെ ഭക്ഷണമാക്കുന്നവര്‍) ജീവിതം…ഈ സിനിമകളില്‍ കാണുന്ന കാഴ്ചയേക്കാളും എത്രയോ ഭീതിതമായ അനുഭവത്തിലൂടെയാകും താങ്കള്‍ ക്യാമറയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. എങ്ങനെ ഓര്‍ക്കുന്നു അതിന്റെ ഷൂട്ടിംങ് അനുഭവങ്ങള്‍?
മനുഷ്യരുടെ മലം കോരിയെടുത്ത് തലയിലും ചുമലിലുമേറ്റി ദൂരസ്ഥലങ്ങളില്‍ നിക്ഷേപിച്ച് ജീവിക്കുന്ന ദളിതുകള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തും ഉണ്ടെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കുമറിയില്ല. കാശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെ 18 സംസ്ഥാനങ്ങളില്‍ വ്യത്യസ്തമതവിഭാഗത്തില്‍തന്നെ ഈ അവസ്ഥയും ഇതിന്റെ പേരിലുള്ള ചൂഷണവുമുണ്ട്. ഇവിടങ്ങളിലെല്ലാം നേരിട്ട് പോയി ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള വിഷയത്തെ ചിത്രീകരിക്കുമ്പോള്‍ അതിന്റേതായ റിസ്‌ക് ഞാനെടുത്തിട്ടുണ്ട്.
അതിരാവിലെയാണ് മലം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്നത്. അതിനാല്‍ ഷൂട്ടിങ്ങിനായി ഉറക്കമൊഴിച്ച് കാത്തിരിക്കണം. ഭക്ഷണംപോലും കഴിക്കാതെ ക്യാമറയുമെടുത്ത് രൂക്ഷഗന്ധമുള്ള പരിസരത്തില്‍ ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതിന്റെ അനുഭവം ഇപ്പോഴും എന്നില്‍നിന്ന് വിട്ടുപോയിട്ടില്ല. ഏത്രയോ കാലം ഭക്ഷണത്തിന്റെ മുന്നിലിരിക്കുമ്പോള്‍ മലത്തിന്റെയും ഓടയിലെ അഴുക്കിന്റെയും രൂക്ഷഗന്ധം എന്നിലേക്ക് വന്നുകയറാറുണ്ട്. അതുപോലെയാണ് അതിദയനീമായ ജീവിത സാഹചര്യത്തില്‍ എലിയെ ഭക്ഷിച്ച് കഴിയുന്ന ബീഹാറിലെ മുസഹര്‍ വിഭാഗത്തെപ്പറ്റിയുള്ള ഓര്‍മകളും. അതെല്ലാം ഉറക്കത്തിലിപ്പോഴും കടന്നുവരാറുണ്ട്.
മതസാഹോദര്യത്തിന് നിലകൊണ്ട ഗാന്ധിയുടെ ജന്മസ്ഥലമാണ് ഗുജറാത്ത്. അവിടെ നടന്ന വംശഹത്യയുടെ സ്വഭാവം വിവരിക്കുന്ന രീതിയിലാണ് ഡോക്യുമെന്ററി മുന്നേറുന്നത്. ഗുജറാത്തില്‍ നടന്ന അതിദാരുണമായ സംഭവത്തെ വര്‍ഗീയകലാപം എന്ന നിലയിലാണ് മാധ്യമങ്ങള്‍ ആദ്യംമുതലേ ചിത്രീകരിച്ചിരുന്നത്. എന്താണ് വംശഹത്യയെന്ന് വിവരിക്കുന്ന യുണൈറ്റഡ് നാഷന്‍സിന്റെ കൃത്യമായ നിരീക്ഷണങ്ങളുണ്ട്. അതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഗുജറാത്തില്‍ അരങ്ങേറിയത്. അതിനാല്‍ ഇത് വംശഹത്യയാണെന്ന് തുറന്നുപറഞ്ഞു ഡോക്യുമെന്ററിയിലൂടെ.”It was not a communal riot but planned genocide and selective destruction of property which took place in Gujarat”. ഗുജറാത്ത് വംശഹത്യ എന്ന പ്രയോഗം ഇന്ത്യയില്‍ പ്രചാരത്തിലായത് അതിനുശേഷമാണ്.
ഇന്ത്യന്‍ ഫാഷിസം പ്രായപൂര്‍ത്തി പിന്നിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. നരേന്ദ്രമോദി അധികാരത്തിലേറിയതോടെ അതിന്റെ മൂര്‍ത്തമായ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞു എന്ന് പറയാം. ഫാഷിസം എങ്ങനെയാണ് ഇന്ത്യയിലാകമാനം വേര് പടര്‍ത്തിയത് എന്ന് പരിശോധിക്കുമ്പോള്‍ ആര്‍ക്കും എടുത്തുപയോഗിക്കാവുന്ന പാഠപുസ്തകമാണ് താങ്കളുടെ പല സിനിമകളും. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഒന്നില്‍കൂടുതല്‍ സിനിമകള്‍, മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട സിനിമ.. ഇതൊക്കെ അതില്‍ ഉള്‍പ്പെടാവുന്നതാണ്. ആദ്യം ഗുജറാത്ത് ഡോക്യുമെന്ററിയുടെ അനുഭവത്തിലേക്ക് വരാം?
2002 ഫെബ്രുവരി 27നാണ് ഗോധ്രയില്‍ സബര്‍മതി എക്‌സപ്രസിന് തീപിടിച്ച് 59 പേര്‍ മരിക്കുന്നത്. ഇതിന്റെ പിന്നാലെയാണ് ഗുജറാത്തില്‍ ലഹള പൊട്ടിപ്പുറപ്പെടുകയും മുസ്‌ലീം വിഭാഗത്തെ ഉന്മൂലനം ചെയ്യുകയുമുണ്ടായത്. ദുരന്തത്തിന്റെ നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ ഞാന്‍ ക്യാമറയുമെടുത്ത് അങ്ങോട്ട് പോവുകയായിരുന്നു. നൂറുകണക്കിന് ദൃക്‌സാക്ഷികളെ അഭിമുഖം ചെയ്തും നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തിയും 10 ദിവസം തുടര്‍ച്ചയായ യാത്ര. മനസ്സ് മരവിപ്പിക്കുന്ന കാഴ്ചയിലൂടെയുള്ള യാത്ര വല്ലാത്തൊരു അനുഭവമായിരുന്നു. സ്വന്തം മിത്രങ്ങളെ കൊല ചെയ്യുന്നത് നേരില്‍ കണ്ട 15 പേരുടെ അഭിമുഖം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി.
മതസാഹോദര്യത്തിന് നിലകൊണ്ട ഗാന്ധിയുടെ ജന്മസ്ഥലമാണ് ഗുജറാത്ത്. അവിടെ നടന്ന വംശഹത്യയുടെ സ്വഭാവം വിവരിക്കുന്ന രീതിയിലാണ് ഡോക്യുമെന്ററി (Hey Ram: Genocide in the Land of Gandhi) മുന്നേറുന്നത്. ഗുജറാത്തില്‍ നടന്ന അതിദാരുണമായ സംഭവത്തെ വര്‍ഗീയകലാപം എന്ന നിലയിലാണ് മാധ്യമങ്ങള്‍ ആദ്യംമുതലേ ചിത്രീകരിച്ചിരുന്നത്. എന്താണ് വംശഹത്യയെന്ന് വിവരിക്കുന്ന യുണൈറ്റഡ് നാഷന്‍സിന്റെ കൃത്യമായ നിരീക്ഷണങ്ങളുണ്ട്. അതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഗുജറാത്തില്‍ അരങ്ങേറിയത്. അതിനാല്‍ ഇത് വംശഹത്യയാണെന്ന് തുറന്നുപറഞ്ഞു ഡോക്യുമെന്ററിയിലൂടെ.”It was not a communal riot but planned genocide and selective destruction of property which took place in Gujarat”. ഗുജറാത്ത് വംശഹത്യ എന്ന പ്രയോഗം ഇന്ത്യയില്‍ പ്രചാരത്തിലായത് അതിനുശേഷമാണ്.
കലാപം നടന്നുകൊണ്ടിരിക്കെതന്നെ 2002 മാര്‍ച്ച് 23ന് 24 മിനിറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചു. ദില്ലിയില്‍ നടന്ന പ്രദര്‍ശനം കാണാന്‍ ബി.ജെ.പി നേതാവ് മുരളീമനോഹര്‍ ജോഷിയും കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങ്ങും കുടുംബവും അടക്കം നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. സച്ചിദാനന്ദനെത്തി കവിത ചൊല്ലി. ഏറെ വികാരപരവും നടുക്കമുളവാക്കുന്നതുമായിരുന്നു സിനിമയുടെ അനുഭവമെന്ന് പലരും പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ അരങ്ങേറി. എപ്രില്‍മാസത്തില്‍ അമേരിക്കയിലും ലണ്ടനിലും പ്രദര്‍ശിപ്പിച്ചു. വി.എച്ച്.എസ് കാസറ്റും സി.ഡികളും വ്യാപകമായാണ് പ്രചരിച്ചത്. ഇന്റര്‍നെറ്റില്‍ സൗജന്യമായി കാണാനുള്ള സൗകര്യമൊരുക്കിയതിനാല്‍ ആയിരങ്ങള്‍ അതുവഴിയും കണ്ടു.
അടുത്ത പേജില്‍ തുടരുന്നു
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം വേജസ് നിര്‍ണയിക്കാത്ത ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഗവ.അധ്യാപകനും പൊലീസുകാരനുമൊക്കെ പ്രവര്‍ത്തിക്കുന്നത് വെറും 1,500 രൂപയ്ക്കാണ്. 14,000 രൂപയുണ്ടായിരുന്നവര്‍ക്ക് മോദി വന്നതിനുശേഷമുണ്ടായ ഗുണമാണിത്. മോദിസര്‍ക്കാര്‍ വന്നതിനുശേഷം സര്‍ക്കാര്‍ രംഗത്ത് പുതുതായി സ്ഥിര നിയമനമില്ല. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. തൊഴിലാളിവര്‍ഗം ഉണരുന്നു എന്നതിന്റെ തെളിവാണ് അവിടുത്തെ മുനിസിപ്പല്‍ മേഖലയില്‍ അടിച്ചുവാരല്‍ തൊഴിലാളി സമരം.
ഗുജറാത്തിലും ദളിതുകളെതന്നെയല്ലേ കലാപത്തിനുപോലും ഉപയോഗിച്ചത്. കലാപത്തിലും ജാതിയെ നന്നായി ഉപയോഗിച്ചു എന്നതല്ലേ സത്യം?
ഗുജറാത്തില്‍ ഇരയായവരെയും പ്രതികളായവരെയും വേര്‍തിരിക്കാതെ ഒരുമിച്ചുകണക്കു കൂട്ടിയാല്‍ കൂടുതലും താഴ്ന്ന ജാതിയിലുള്ളവര്‍തന്നെയായിരുന്നു അതിലുണ്ടായിരുന്നത്. വംശഹത്യയില്‍ ഔദ്യോഗിക കണക്ക് പ്രകാരം കേസില്‍ അറസ്റ്റിലായത് 3000ത്തോളമാണ്. അറസ്റ്റ് ചെയ്തവരില്‍ 1,500 മുസ്‌ലിംകള്‍, 1200 ദളിതുകള്‍ (ചാരകമ്യൂണിറ്റി), നാനൂറില്‍ കൂടുതല്‍ ഒ.ബി.സികളായ പട്ടേല്‍വിഭാഗക്കാര്‍, 14 ബ്രാഹ്മണര്‍ എന്നീവിധമാണ് അതിന്റെ കണക്ക്. ഉയര്‍ന്ന ജാതിക്കാരും സ്ത്രീകളും അടക്കമുള്ളവര്‍ കലാപത്തില്‍ പങ്കെടുത്തു എന്നോര്‍ക്കണം.
ഗുജറാത്തിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടല്ലോ. വംശഹത്യക്കുശേഷം അതുമായി ബന്ധപ്പെട്ട കേസുകള്‍, നേരത്തെയുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകകേസുകള്‍ ഇതെല്ലാം വലിയ കോലാഹലമുണ്ടാക്കി. കേസുകള്‍ ചിലത് പരാജയപ്പെട്ടെങ്കിലും പലതിലും ഉന്നത ഉദ്യോഗസ്ഥരെവരെ ശിക്ഷിച്ചുകഴിഞ്ഞു. നീതിയുടെ കണ്ണുകെട്ടിക്കളിക്കിടയില്‍ സത്യമെന്താണെന്ന് പലപ്പോഴും ജനത്തിന് ബോധ്യമായിട്ടുണ്ടാകും. പക്ഷേ ഇതൊന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദോഷമായി ബാധിച്ചില്ല. പിന്നീട് ഗുജറാത്ത് വികസനമോഡല്‍ എന്ന പ്രോപ്പഗാന്റയാണ് നടന്നത്. അതും ശരിയല്ലെന്ന് കണക്കുകള്‍ നിരത്തി താങ്കളടക്കം പലരും സ്ഥാപിച്ചതുമാണ്. എന്താണ് ശരിക്കും ഇപ്പോഴത്തെ ഗുജറാത്തിന്റെ അവസ്ഥ. പ്രതീക്ഷാനിര്‍ഭരമാണോ?
ആഴത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യയിലിന്ന് പൊളിറ്റിക്കലി ആക്ടീവായിട്ടുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത് ആണ്. തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ മുന്നേറ്റം വരുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനെതിരെ ശക്തമായ വികാരമുണ്ട്, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അത് പ്രകടമായില്ലെങ്കിലും. മൂന്ന് മാസം രണ്ട് ഡോക്യുമെന്ററിക്കായി 10,800 കിലോമീറ്റര്‍ ദൂരം ഗുജറാത്തില്‍ സഞ്ചരിച്ചപ്പോള്‍ മോദിക്കെതിരായ വികാരം അടുത്തറിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം വേജസ് നിര്‍ണയിക്കാത്ത ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഗവ.അധ്യാപകനും പൊലീസുകാരനുമൊക്കെ പ്രവര്‍ത്തിക്കുന്നത് വെറും 1,500 രൂപയ്ക്കാണ്. 14,000 രൂപയുണ്ടായിരുന്നവര്‍ക്ക് മോദി വന്നതിനുശേഷമുണ്ടായ ഗുണമാണിത്. മോദിസര്‍ക്കാര്‍ വന്നതിനുശേഷം സര്‍ക്കാര്‍ രംഗത്ത് പുതുതായി സ്ഥിര നിയമനമില്ല. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. തൊഴിലാളിവര്‍ഗം ഉണരുന്നു എന്നതിന്റെ തെളിവാണ് അവിടുത്തെ മുനിസിപ്പല്‍ മേഖലയില്‍ അടിച്ചുവാരല്‍ തൊഴിലാളി സമരം.
ആഴത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യയിലിന്ന് പൊളിറ്റിക്കലി ആക്ടീവായിട്ടുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത് ആണ്. തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ മുന്നേറ്റം വരുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനെതിരെ ശക്തമായ വികാരമുണ്ട്, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അത് പ്രകടമായില്ലെങ്കിലും. മൂന്ന് മാസം രണ്ട് ഡോക്യുമെന്ററിക്കായി 10,800 കിലോമീറ്റര്‍ ദൂരം ഗുജറാത്തില്‍ സഞ്ചരിച്ചപ്പോള്‍ മോദിക്കെതിരായ വികാരം അടുത്തറിഞ്ഞിട്ടുണ്ട്.
വാല്‍മീകി എന്ന് വിളിക്കുന്ന ദളിത് വിഭാഗമാണ് ഇവിടെ അടിച്ചുവാരല്‍ തൊഴിലാളികള്‍. ഇവര്‍ മിനിമം ശമ്പളത്തിനായി നടത്തിയ സമരം ശക്തമായിരുന്നു. മോദിക്കെതിരെ വലിയ പടയോട്ടമായിരുന്നു അത്. ഒരു മാസം മിന്നല്‍ പണിമുടക്ക്, ധര്‍ണ്ണ, നോട്ടീസ് കൊടുക്കല്‍ എന്നിവയായിരുന്നു സമരരീതി. 14 മണിക്കൂറുള്ള ജോലിസമയം എട്ട് മണിക്കൂറാക്കി കുറക്കണമെന്നും മിനിമം വേതനം 320 രൂപയാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
മോദി സമരത്തെ ശ്രദ്ധിച്ചേയില്ല. അതോടെ സമരം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. നിരാഹാരസമരത്തിലേക്ക് നീങ്ങി ഇവര്‍. അതില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റി. സമരം രൂക്ഷമായതോടെ അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടാന്‍ തുടങ്ങി. ഗുജറാത്ത് മസ്ദൂര്‍ സഭയാണ് (ജി.എം.എസ്) സമരം ഓര്‍ഗനൈസ് ചെയ്തത്. സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗുജറാത്തിലെ മറ്റ് വ്യവസായസ്ഥാപനങ്ങളിലും സമരങ്ങള്‍ തുടങ്ങി. വന്‍സാദ് എന്ന വ്യവസായ മേഖലയില്‍ 11 ഫാക്ടറികളില്‍ ലെ ഔട്ട് പ്രഖ്യാപിച്ചു. മറ്റ് ചിലയിടത്ത് തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. ഒടുക്കം മോദിക്ക് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. ഗുജറാത്തിലുണ്ടാകാനിടയുള്ള സമരങ്ങള്‍ക്ക് കരുത്തേകുന്നതാണിത്.
അടുത്ത പേജില്‍ തുടരുന്നു
എല്ലാ കൊല്ലവും ഗോഡ്‌സെയുടെ ആത്മകഥയുടെ മൂവായിരം കോപ്പി സൗജന്യമായി വിതരണം ചെയ്യാറുണ്ട്, ഗോള്‍വാള്‍ക്കറും ഗാന്ധിയും പഠിച്ച സ്ഥലങ്ങളില്‍ ഹിന്ദു നാഷണലിസ്റ്റിക് വാക്ക് നടത്താറുണ്ട് എന്നൊക്കെ പറഞ്ഞ് അദ്ദേഹം കത്തിക്കയറാന്‍ തുടങ്ങി. സംസാരം സിനിമയിലെ വിഷയത്തില്‍ സ്പര്‍ശിച്ചുതുടങ്ങിയതോടെ തര്‍ക്കമായി, പിടിവലിയായി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ആള്‍ എനിക്ക് നേരെ ചാടിവീണു. അവന്റെ മുഷ്ടികൊണ്ടുള്ള ഇടിയേറ്റ് നെറ്റി മുറിഞ്ഞ് ചോര വന്നു. യു.കെയിലെ സ്ഥലങ്ങളൊന്നും പരിചയമില്ലാത്തതിനാല്‍ എങ്ങോട്ട് ഓടണമെന്നറിയില്ല. ബസിന്റെ പാസില്ല. ബാഗില്‍ പാസ്‌പോര്‍ട്ടുണ്ട്. പെട്ടെന്ന്തന്നെ ഓടി എങ്ങനെയോ ബസ്സില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ബി. അജിത് കുമാര്‍
ഗുജറാത്തിനെക്കുറിച്ചുള്ള സിനിമ ഗോവയിലും മറ്റും നിരോധിക്കുകയും ഹൈന്ദവസംഘടനകളുടെ ഭാഗത്തുനിന്ന് വലിയ എതിര്‍പ്പുകള്‍ക്ക് കാരണമാകുകയുമുണ്ടായി. ഇതിന്റെയെല്ലാം തുടര്‍ച്ച എന്ന നിലയിലാണോ ലണ്ടനിലേക്ക് പറക്കാനിടയായത്? അവിടെവെച്ചും “ഹേറാം” വിഷയം താങ്കള്‍ക്ക് ഭീഷണി സൃഷ്ടിച്ചതായി കേട്ടു.
2002ല്‍ ഡോക്യുമെന്ററി ഇറങ്ങിയ സമയത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ Hey Ram: Genocide in the Land of Gandhi എന്ന ഡോക്യുമെന്ററി ഗോവയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ്കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇതിനു പുറമെ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധവുമുയര്‍ന്നു. ഇതുമാത്രമായിരുന്നില്ല ലണ്ടനിലേക്കുള്ള യാത്രയ്ക്ക് കാരണം. ഹേറാം ഡോക്യുമെന്ററി നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് ചില പ്രശ്‌നമുണ്ടായിരുന്നു. ആ സിനിമ ധൃതി പിടിച്ച് ചെയ്യേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അതില്‍ പ്രതിഷേധിച്ച് ഷൂട്ടിങ് മെറ്റീരിയലുമായി ഞാനവിടുന്ന് യാത്രയായി. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സിനിമ പുറത്തിറക്കിയത്. 2002 ഓഗസ്റ്റ് 15ന് ലണ്ടനില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കിയപ്പോള്‍ എന്നെയും ക്ഷണിച്ചു. മൊത്തത്തില്‍ മാനസികമായി ഒരു ചെയ്ഞ്ച് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അവിടേക്ക് പോകുന്നത്.
യു.കെയില്‍വെച്ച് ഹേറാമിന്റെ നിരവധി സ്‌ക്രീനിംങ് നടത്തി. ഈ സിനിമ അവിടെനിന്ന് കണ്ടിരുന്ന ഒരു ഗുജറാത്തിസ്വദേശി ഫോണില്‍ വിളിച്ചു. താങ്കളുടെ സിനിമ വളരെ ഇഷ്ടപ്പെട്ടെന്നും നേരിട്ട് കാണണമെന്നും പറഞ്ഞു. വിക്ടോറിയ ട്യൂബ് സ്‌റ്റേഷന്റെ അടിയില്‍വെച്ച് കാണാമെന്ന് പറഞ്ഞു. യു.കെയിലെത്തിയിട്ട് നാല് ദിവസമേ ആയിട്ടുള്ളൂ. എനിക്ക് പരിചയമില്ലാത്ത സ്ഥലം. എങ്കിലും ഞാനൊറ്റയ്ക്ക് പോയി. ഹിന്ദു സ്വയം സേവക് സംഘിന്റെ ആളുകളായിരുന്നു അവരെന്ന് അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്.
എല്ലാ കൊല്ലവും ഗോഡ്‌സെയുടെ ആത്മകഥയുടെ മൂവായിരം കോപ്പി സൗജന്യമായി വിതരണം ചെയ്യാറുണ്ട്, ഗോള്‍വാള്‍ക്കറും ഗാന്ധിയും പഠിച്ച സ്ഥലങ്ങളില്‍ ഹിന്ദു നാഷണലിസ്റ്റിക് വാക്ക് നടത്താറുണ്ട് എന്നൊക്കെ പറഞ്ഞ് അദ്ദേഹം കത്തിക്കയറാന്‍ തുടങ്ങി. സംസാരം സിനിമയിലെ വിഷയത്തില്‍ സ്പര്‍ശിച്ചുതുടങ്ങിയതോടെ തര്‍ക്കമായി, പിടിവലിയായി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ആള്‍ എനിക്ക് നേരെ ചാടിവീണു. അവന്റെ മുഷ്ടികൊണ്ടുള്ള ഇടിയേറ്റ് നെറ്റി മുറിഞ്ഞ് ചോര വന്നു. യു.കെയിലെ സ്ഥലങ്ങളൊന്നും പരിചയമില്ലാത്തതിനാല്‍ എങ്ങോട്ട് ഓടണമെന്നറിയില്ല. ബസിന്റെ പാസില്ല. ബാഗില്‍ പാസ്‌പോര്‍ട്ടുണ്ട്. പെട്ടെന്ന്തന്നെ ഓടി എങ്ങനെയോ ബസ്സില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
മൊത്തം ആദിവാസികുട്ടികള്‍ പുണൂല്‍ ഇട്ട് സംസ്‌കൃതത്തില്‍ സംസാരിക്കുന്നത് എടുത്തു. മുസ്‌ലിംകള്‍ അക്രമത്തിനിരയായ സ്ഥലത്തുപോയി എഫ്.ഐ.ആര്‍ സംഘടിപ്പിച്ചു. അക്രമം കണ്ടിരുന്ന ആളുകളുടെ അഭിപ്രായം ഒളിക്യാമറയില്‍ പകര്‍ത്തി. ആരാണ് ചെയ്തത്, ആയുധം വാങ്ങാന്‍ പണമെവിടുന്ന് വന്നു എന്നൊക്കെ കണ്ടെത്തി. “സേവാഭാരതി” എന്ന സംഘ്പിന്തുണയുള്ള സംഘടനയായിരുന്നു ലണ്ടനില്‍നിന്ന് ഇതിന് ഫണ്ട് സംഭരിച്ചിരുന്നത്.
അവിടെവെച്ച് അമൃത് വിത്സന്‍ എന്ന സുഹൃത്ത് വഴിയാണ് യു.കെയിലെ പബ്ലിക് സര്‍വീസ് ടി.വി ചാനല്‍ “ചാനല്‍ 4” (Channel 4) ന്റെ പ്രൊഡ്യൂസര്‍ റോബര്‍ട് ലംകിനെ പരിചയപ്പെടുന്നത്. ചാനലില്‍ ജോലിക്ക് ചേര്‍ന്നത് അങ്ങനെയാണ്.
ചാനല്‍ 4ല്‍ പ്രവര്‍ത്തിക്കവെ, താങ്കളെ അക്രമിച്ച അതേ മനുഷ്യനെവെച്ച് ഒരു എകസ്‌ക്ലൂസീവ് ന്യൂസ് സ്റ്റോറി ചെയ്തിരുന്നല്ലോ. ആ സ്റ്റോറിയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണവും ആര്‍.എസ്.എസിന്റെ കണ്ണിലെ കരടായി താങ്കള്‍ മാറാന്‍ കാരണമായോ?
ആര്‍.എസ്.എസ് അടക്കമുള്ള സംഘ് ശക്തികള്‍ എന്നെ ടാര്‍ജറ്റ് ചെയ്യാന്‍, യു.കെയിലെത്തിയപ്പോള്‍ ചെയ്ത വര്‍ക്കും കാരണമായിട്ടുണ്ടാകാം. ചാനല്‍-4 ലെ പ്രൊഡ്യൂസര്‍ റോബര്‍ട് ലംകിന്‍ ഏറെ ധൈര്യശാലിയായിരുന്നു. അന്വേ്യഷണാത്മക വാര്‍ത്തകളില്‍ താല്‍പരനായ അദ്ദേഹത്തോട് വിഷയം പറഞ്ഞപ്പോള്‍ അതു സംബന്ധിച്ച് ഒരു ഹിഡന്‍ ക്യാമറാവര്‍ക്ക് ചെയ്യാന്‍ ധാരണയായി.
എനിക്കെതിര അക്രമത്തിന് നേതൃത്വം കൊടുത്ത ഗുജറാത്തി സ്വദേശിയെ ഞാനങ്ങോട്ട് വിളിച്ചു. താങ്കള്‍ പറയുന്നതിലും ചില കാര്യങ്ങളുണ്ടെന്നും നമുക്ക് ഒരിക്കല്‍കൂടി നേരില്‍ കാണണമെന്നും പറഞ്ഞു. അയാളോടൊപ്പം ഹിന്ദു നാഷണലിസ്റ്റിക് വാക്കിന് പോയി. ആ സ്ഥലമൊക്കെ ഒളിക്യാമറയുപയോഗിച്ച് പകര്‍ത്തി. മുമ്പ് പറഞ്ഞ കാര്യങ്ങളൊക്കെയും വീണ്ടും പറയിപ്പിച്ചു.
രണ്ടാമത്തെ ദിവസം ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംങ് നിയമമനുസരിച്ച് അദ്ദേഹത്തിന് ഒരു ഫാക്‌സ് അയച്ചു. നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് ചാനലില്‍ പ്രക്ഷേപണം ചെയ്യുമെന്നും എന്തെങ്കിലും മറുപടി പറയണമെന്നുണ്ടെങ്കില്‍ 14 ദിവസം സമയം തരാമെന്നും പറഞ്ഞു. അയാള്‍ വല്ലാതെ ഭയപ്പെട്ടുപോയി. ഒഴിവാക്കണമെന്ന് കേണപേക്ഷിച്ചു. അതിനുശേഷം ഇന്ത്യയിലെത്തി ഗുജറാത്തില്‍ അസിമാനന്ദ(മക്ക മസ്ജിത് സ്‌ഫോടനം അടക്കം നിരവധി സ്‌ഫോടനങ്ങളില്‍ സൂത്രധാരനായി ഇപ്പോള്‍ ജയിലില്‍ കഴിയുന്നയാള്‍) പ്രവര്‍ത്തിക്കുന്ന ആദിവാസി ഗ്രാമമായ ഗുജറാത്തിലെ ഡാങ്കില്‍ വന്നു. വനവാസി കല്യാണ്‍ ആശ്രമില്‍. നാല് ദിവസം നിന്നിട്ടും അദ്ദേഹത്തിന്റെ അഭിമുഖം ലഭിച്ചില്ല.
മൊത്തം ആദിവാസികുട്ടികള്‍ പുണൂല്‍ ഇട്ട് സംസ്‌കൃതത്തില്‍ സംസാരിക്കുന്നത് എടുത്തു. മുസ്‌ലിംകള്‍ അക്രമത്തിനിരയായ സ്ഥലത്തുപോയി എഫ്.ഐ.ആര്‍ സംഘടിപ്പിച്ചു. അക്രമം കണ്ടിരുന്ന ആളുകളുടെ അഭിപ്രായം ഒളിക്യാമറയില്‍ പകര്‍ത്തി. ആരാണ് ചെയ്തത്, ആയുധം വാങ്ങാന്‍ പണമെവിടുന്ന് വന്നു എന്നൊക്കെ കണ്ടെത്തി. “സേവാഭാരതി” എന്ന സംഘ്പിന്തുണയുള്ള സംഘടനയായിരുന്നു ലണ്ടനില്‍നിന്ന് ഇതിന് ഫണ്ട് സംഭരിച്ചിരുന്നത്.
ഡോക്യുമെന്ററി പൂര്‍ത്തിയായ ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് ടേപ്പിന്റെ ഒരു കോപ്പി സമര്‍പ്പിച്ചു. തുടര്‍ന്ന് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം(2012 ഡിസംബര്‍ 13) ചാനലില്‍ പ്രൈംടൈം ന്യൂസായി 16 മിനുട്ട് ദൈര്‍ഘ്യമുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ഡോക്യുമെന്ററി (ഹിന്ദു നാഷണലിസം ഇന്‍ യു.കെ) പ്രക്ഷേപണം ചെയ്തു. വിഷയം വിവാദമായതോടെ സേവാഭാരതിയുടെ പണസംഭരണം കുറച്ചുകാലത്തേക്കെങ്കിലും ലണ്ടന്‍ സര്‍ക്കാറിന് നിരോധിക്കേണ്ടിവന്നു.
അടുത്ത പേജില്‍ തുടരുന്നു
ഏറെ സ്വാതന്ത്ര്യമുണ്ടെന്ന് നാം കരുതിയ ദില്ലി ജെ.എന്‍.യു ക്യാമ്പസിലും ഇതേ അവസ്ഥയാണ് ഒരു പരിധിവരെയുണ്ടായത്. പ്രദര്‍ശനത്തിന് തയ്യാറായ ദിവസം ഉച്ചയോടെ മാണ്ടവി ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡന്‍ വന്നു പറഞ്ഞു, ഇതിവിടെ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന്. എന്നാല്‍ കാണിക്കുമെന്ന് ഡമോക്രാറ്റിക് സ്റ്റുഡന്റ് യൂണിയനും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും പറഞ്ഞു. കോളജ് അധികൃതര്‍ പൊലീസിനെ വിളിപ്പിച്ചു. പൊലീസിനെ കാമ്പസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നയിച്ചു. അധികൃതരുടെ തീരുമാനം ലംഘിച്ച് പ്രദര്‍ശനം തുടങ്ങി. ആദ്യഭാഗം കഴിഞ്ഞപ്പോള്‍ മുഴുവന്‍ വൈദ്യുതിയും അധികൃതര്‍ ഓഫ് ചെയ്തു. അവിടെയും പ്രദര്‍ശനം മുടങ്ങി. ഇതെല്ലാം ഫാഷിസ്റ്റ് വ്യവസ്ഥിതിയിലേക്ക് ഇന്ത്യ വഴിമാറി സഞ്ചരിക്കുന്നതിന്റെ സൂചനകളാകുന്നു.
ജെ.എന്‍.യു ചുവര്‍ ചിത്രങ്ങങ്ങളില്‍ ഒന്ന്
ഗുജറാത്ത് വംശഹത്യസംബന്ധിച്ച് “ഹേ റാം ജിനോസൈഡ് ഇന്‍ ദി ലാന്റ് ഓഫ് ഗാന്ധി “എന്ന സിനിമയ്ക്കുശേഷം “വോയ്‌സ് ഫ്രം ഗുജറാത്ത്”,” ദി അണ്‍ഹോളി വാര്‍1,2″ എന്നീ സിനിമകള്‍ ചെയ്തു. അതിനുശേഷമാണ് യു.പിയില്‍ മുസഫര്‍ നഗറില്‍ വര്‍ഗീയകലാപം അരങ്ങേറുന്നത്. അതു സംബന്ധിച്ചും ഒരു ഡോക്യുമെന്ററി (Killing Fields of Muzaffarnagar, 2014)ചെയ്തു. എന്തായിരുന്നു മുസഫര്‍ നഗറില്‍ നടന്നത്?
മുസഫര്‍ നഗറില്‍ ബി.ജെ പി എന്തുകൊണ്ട് ഗുജറാത്ത് മോഡല്‍ നടപ്പാക്കി എന്നാണ് ഞാനന്വേഷിച്ചത്. യു.പിയില്‍ 80 ലോക്‌സഭാ സീറ്റാണുള്ളത്. അധികാരത്തിലേറുന്നതിന് ബി.ജെ.പിക്ക് നിര്‍ണായകമാണീ സീറ്റുകള്‍. അത് പിടിച്ചെടുക്കാന്‍, മൂന്ന് വ്യാജ ഏറ്റുമുട്ടല്‍കേസില്‍ പ്രതിയായി കോടതി പത്തു കൊല്ലത്തേക്ക് ജയിലിലേക്ക് പറഞ്ഞുവിട്ട അമിത് ഷായെ അവിടെ കൊണ്ടുവന്നു. ബി.ജെ.പിയുടെ യു.പി ജന.സെക്രട്ടറിയാക്കി. കലാപത്തില്‍ വിദഗ്ധനാണയാള്‍. യു.പിയില്‍ വികസനം പറഞ്ഞാല്‍ നടക്കില്ലെന്നറിയാവുന്നതിനാല്‍ ലൗ ജിഹാദ് കാമ്പയിനിനാണ് മുഖ്യപരിഗണന കൊടുത്തത്.
ഇന്ത്യാ പാക് വിഭജനം നടന്നപ്പോഴും ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍പോലും വര്‍ഗീയലഹളയുടെ ലാഞ്ഛനപോലുമില്ലാതിരുന്ന സ്ഥലമാണ് മുസഫര്‍ നഗര്‍. അവിടെയാണ് പുതിയ പരീക്ഷണവുമായി അമിത് ഷാ രംഗത്തുവരുന്നത്. ഗുജറാത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് തൃശൂലമാണ് വിതരണം ചെയ്തതെങ്കില്‍ മുസ്ഫര്‍നഗറില്‍ വാളുകളാണ് വിതരണം ചെയ്തത്.
ലൗ ജിഹാദ് കാമ്പയിന്‍ പരിഷ്‌കരിച്ച് “ബഹു ബചാവോ ബേട്ടി ബചാവോ”( മകളെ രക്ഷിക്കൂ, മരുമകളെ രക്ഷിക്കൂ)എന്നാക്കിമാറ്റി. ഹിന്ദുപെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ കാമ്പയിന്‍ തുടങ്ങി. തീവ്ര മുസ്‌ലീം സംഘടനകള്‍ മുസ്‌ലീം പയ്യന്‍മാര്‍ക്ക് ബൈക്കും പണവുമൊക്കെ സൗജന്യമായി നല്‍കുകയാണെന്നും അതുപയോഗിച്ച് ഹിന്ദുക്കളായ പെണ്‍കുട്ടികളെവരെ വശത്താക്കുകയാണ് എന്നും പ്രചരിപ്പിച്ചു. ഇതിനെ നേരിടാനാണ് നരേന്ദ്രമോഡി ആര്‍മി ഉണ്ടാക്കിയത്. ആര്‍മിക്ക് എങ്ങനെയെങ്കിലും മോദി അധികാരത്തിലേറണമെന്നുമാത്രമായിരുന്നു ലക്ഷ്യം.
ജൂണ്‍ അവസാനത്തില്‍ കവാല്‍ ഗ്രാമത്തിലാണ് മുസഫര്‍ നഗര്‍ ലഹളയ്ക്ക് തുടക്കം. നേരത്തെയുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് ഷാനവാസ് എന്ന പയ്യനെ ജാട്ടുകള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നതിനെതുടര്‍ന്നാണ് സംഭവം അരങ്ങേറുന്നത്. പ്രശ്‌നപരിഹാരത്തിന് 11 പഞ്ചായത്തുകള്‍ ചേര്‍ന്ന് മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ഒന്നര ലക്ഷത്തോളം ജാട്ടുകള്‍ പങ്കെടുത്തു. തോക്കും വാളും കത്തിയുമേന്തിയാണ് അവരെത്തിയത്. (ഇതെല്ലാം ഡോക്യുമെന്ററിയിലുണ്ട്)പോകുന്ന വഴിക്ക് മുസ്‌ലീംകളെയും പള്ളികളെയും ആക്രമിക്കാന്‍ തുടങ്ങി.
തിരികെ വരുമ്പോള്‍ ചില മുസ്‌ലീം കേന്ദ്രത്തില്‍ നിന്ന് തിരിച്ചടിയുണ്ടായി. 13 ജാട്ടുകള്‍ കൊല്ലപ്പെട്ടു. പിറ്റേ ദിവസം മുതല്‍ ആസൂത്രിതമായ ലഹളയാണ് നടന്നത്. ഓഗസ്റ്റ് എട്ടിനാണ് ലഹള തുടങ്ങിയത്. ജാട്ട് ഗുണ്ടകള്‍ വന്ന് മുസ്‌ലീം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. ഇവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രൂരമായ അതിക്രമമാണ് നടന്നത്. 180 ഓളം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. ഒന്നര ലക്ഷംപേര്‍ പുനരധിവാസ കേന്ദ്രത്തിലായി. 2,000 പേര്‍ ഇപ്പോഴും ക്യാമ്പിലുണ്ട്.
കലാപം നടക്കുന്നതിന് മുമ്പേ കുത്‌വാ കുട്ബി എന്ന ഗ്രാമത്തില്‍നിന്ന് നിരവധി പേര്‍ ഗുജറാത്തിലെ സൂറത്തില്‍പോയി പരിശീലനം നേടിയിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഫലം ബി.ജെ.പി കൊയ്തു എന്നതിന്റെ തെളിവല്ലേ അവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 71 സീറ്റും.
നമ്മുടെ പല ആക്ടിവിസ്റ്റുകളും വല്ലാത്തൊരു നിശ്ശബ്ദതയിലാണിപ്പോള്‍. പലരും മോദിയുമായി ചങ്ങാത്തമാകാമെന്ന് തെളിയിക്കുന്നു. ശബാന ആസ്മിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍വരെ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പോയില്ലേ. 90ശതമാനം വികലാംഗനായ ജി.എന്‍ സായ്ബാബയെ മാവോയിസ്റ്റ്ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ഉള്ളിലിട്ടിട്ടും തല മുതിര്‍ന്ന ആക്ടിവിസ്റ്റുകള്‍ പലരും നിശ്ശബ്ദരാണ്.
പുതിയ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം. എന്തൊക്കെ കുറുവുകളുണ്ടെങ്കിലും ഭരണകൂടത്തിനും ഫാഷിസത്തിനും എതിരെ ചെയ്ത സിനിമകളൊക്കെ കാണിക്കാനുള്ള ജനാധിപത്യപരിസരം ഇന്ത്യയിലുണ്ടായിരുന്നല്ലോ. തുടര്‍ന്നും ഇത്തരം സിനിമകള്‍ ചെയ്യാമെന്ന് കരുതുന്നുണ്ടോ?
അത്ര ശുഭോര്‍ദര്‍ക്കമല്ല ഇന്ത്യയിലെ പുതിയ അവസ്ഥ. എല്ലാ സ്വതന്ത്ര ചിന്തയ്ക്കും ആക്ടിവിസത്തിനും കൂച്ചുവിലങ്ങിടാന്‍ തുടങ്ങിയിരിക്കുന്നു മോദിഭരണകൂടം. പല ജനകീയ സമര നേതാക്കളുടെയും പേരുള്‍പ്പെടുത്തിക്കൊണ്ട് പുറത്തുവിട്ട ഐ. ബി റിപ്പോര്‍ട്ട് അതാണ് തെളിയിക്കുന്നത്.
നമ്മുടെ പല ആക്ടിവിസ്റ്റുകളും വല്ലാത്തൊരു നിശ്ശബ്ദതയിലാണിപ്പോള്‍. പലരും മോദിയുമായി ചങ്ങാത്തമാകാമെന്ന് തെളിയിക്കുന്നു. ശബാന ആസ്മിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍വരെ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പോയില്ലേ. 90ശതമാനം വികലാംഗനായ ജി.എന്‍ സായ്ബാബയെ മാവോയിസ്റ്റ്ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ഉള്ളിലിട്ടിട്ടും തല മുതിര്‍ന്ന ആക്ടിവിസ്റ്റുകള്‍ പലരും നിശ്ശബ്ദരാണ്.
മോദി അധികാരത്തിലേറുന്നതിന് മുമ്പേ ഇന്ത്യയില്‍ മോശമായ കാലാവസ്ഥ രൂപംകൊണ്ടിരുന്നു. 2014ല്‍ പുറത്തിറക്കിയ എന്റെ ദി അണ്‍ഹോളി വാര്‍ (The Unholy War – Part 1: In the Name of Development and The Unholy War – Part 2: In Search of Justice)എന്ന സിനിമയുടെ ഒന്നും രണ്ടും പാര്‍ട്ടുകള്‍ ഇതുവരെ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അനൗപചാരികമായി ഒരുതരം വിലക്ക് നിലവിലുണ്ട്.
മോദിക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ടായിട്ടും ആരും ഇതേറ്റെടുത്ത് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല. പല ഓഡിറ്റോറിയം ഉടമകളും പ്രദര്‍ശനത്തിന് ഹാള്‍ വിട്ടുതന്നില്ല. ഒടുക്കം ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് സമീപം അഹമ്മദാബാദിലെ സെന്റ്‌സേവിയസ് കോളജ് ക്യാമ്പസില്‍ പ്രദര്‍ശനം നടത്താന്‍ ഇന്‍സാഫ് എന്ന ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. 2014 മാര്‍ച്ച് 18നായിരുന്നു സ്‌ക്രീനിങ്ങ്. നിരവധിപേര്‍ പ്രദര്‍ശനം കാണാനെത്തി. പ്രഫ.എം.എന്‍ കാരശ്ശേരിയുമുണ്ടായിരുന്നു. സ്‌ക്രീനിങ്ങ് തുടങ്ങിയതും അഞ്ചു വണ്ടി പൊലീസും ഐ.ബി ഉദ്യോഗസ്ഥരും കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി. സിനിമയുടെ പ്രദര്‍ശനം തടഞ്ഞു. എല്ലാ നിയമവും പാലിച്ചിറക്കിയ സിനിമയ്ക്ക് സ്‌ക്രീനിങ്ങ് നടത്താന്‍ പെര്‍മിഷന്‍ വേണ്ടതുണ്ടോ? ഗുജറാത്തില്‍ ഒരിടത്തും അത് കാണിക്കാന്‍ കഴിഞ്ഞില്ല.
ലൗ ജിഹാദ് കാമ്പയിന്‍ പരിഷ്‌കരിച്ച് “ബഹു ബചാവോ ബേട്ടി ബചാവോ”( മകളെ രക്ഷിക്കൂ, മരുമകളെ രക്ഷിക്കൂ)എന്നാക്കിമാറ്റി. ഹിന്ദുപെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ കാമ്പയിന്‍ തുടങ്ങി. തീവ്ര മുസ്‌ലീം സംഘടനകള്‍ മുസ്‌ലീം പയ്യന്‍മാര്‍ക്ക് ബൈക്കും പണവുമൊക്കെ സൗജന്യമായി നല്‍കുകയാണെന്നും അതുപയോഗിച്ച് ഹിന്ദുക്കളായ പെണ്‍കുട്ടികളെവരെ വശത്താക്കുകയാണ് എന്നും പ്രചരിപ്പിച്ചു. ഇതിനെ നേരിടാനാണ് നരേന്ദ്രമോഡി ആര്‍മി ഉണ്ടാക്കിയത്. ആര്‍മിക്ക് എങ്ങനെയെങ്കിലും മോദി അധികാരത്തിലേറണമെന്നുമാത്രമായിരുന്നു ലക്ഷ്യം.
The Unholy War-Part 2: In search of Justice
ഏറെ സ്വാതന്ത്ര്യമുണ്ടെന്ന് നാം കരുതിയ ദില്ലി ജെ.എന്‍.യു ക്യാമ്പസിലും ഇതേ അവസ്ഥയാണ് ഒരു പരിധിവരെയുണ്ടായത്. പ്രദര്‍ശനത്തിന് തയ്യാറായ ദിവസം ഉച്ചയോടെ മാണ്ടവി ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡന്‍ വന്നു പറഞ്ഞു, ഇതിവിടെ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന്. എന്നാല്‍ കാണിക്കുമെന്ന് ഡമോക്രാറ്റിക് സ്റ്റുഡന്റ് യൂണിയനും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും പറഞ്ഞു. കോളജ് അധികൃതര്‍ പൊലീസിനെ വിളിപ്പിച്ചു. പൊലീസിനെ കാമ്പസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നയിച്ചു. അധികൃതരുടെ തീരുമാനം ലംഘിച്ച് പ്രദര്‍ശനം തുടങ്ങി. ആദ്യഭാഗം കഴിഞ്ഞപ്പോള്‍ മുഴുവന്‍ വൈദ്യുതിയും അധികൃതര്‍ ഓഫ് ചെയ്തു. അവിടെയും പ്രദര്‍ശനം മുടങ്ങി. ഇതെല്ലാം ഫാഷിസ്റ്റ് വ്യവസ്ഥിതിയിലേക്ക് ഇന്ത്യ വഴിമാറി സഞ്ചരിക്കുന്നതിന്റെ സൂചനകളാകുന്നു.
പുതിയ കാലത്ത് വിഷ്വല്‍ മീഡിയയുടെ അതിപ്രസരം ഡോക്യുമെന്ററി നിര്‍മാണത്തെ എങ്ങനെ ബാധിക്കുന്നു. എല്ലാം ഉടനടി തീന്‍മുറിയിലെ സ്‌ക്രീനില്‍ എത്തിക്കുന്ന ലൈവ് ടെലികാസ്റ്റ് ഉള്ള കാലത്ത് ഇതിന്റെ പ്രസക്തി കുറയുന്നുണ്ടോ? താങ്കളുടെ ഡോക്യുമെന്ററി നിര്‍മാണ ശൈലി ഏതാണ്?
ഏറെ കാലത്തെ പഠനത്തിന്റെ വെളിച്ചത്തില്‍ സമയമെടുത്ത് തയ്യാറാക്കുന്ന ഡോക്യുമെന്ററികളുണ്ട്. സമയോചിതമായി ക്യാമറയെ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ റോളിലേക്കു പരിവര്‍ത്തിപ്പിച്ച് ഉടന്‍ ചെയ്യുന്ന മറ്റൊരു രീതിയുമുണ്ട്. ഞാനെന്ന ഡോക്യുമെന്ററി പ്രവര്‍ത്തകന്റെ ഉള്ളിലെ ആക്ടിവിസ്റ്റിനെ പുറത്തെടുക്കാന്‍ ഈ രണ്ട് മാര്‍ഗങ്ങളും എനിക്കുപകരിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം തമസ്‌കരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന, പ്രത്യേകിച്ച് സാധാരണ ജനതയെ ബാധിക്കുന്ന വിഷയത്തില്‍ കാലതാമസമെടുക്കാതെ ധൃതിപിടിച്ച് എടുക്കേണ്ടിവരും ചില സിനിമകള്‍. അത് ഏറെക്കാലം ഗവേഷണം നടത്തി ചെയ്യേണ്ടതേ അല്ല എന്നെനിക്കറിയാം.
ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരമുണ്ടെങ്കിലും സത്യം മറച്ചുവെക്കുന്ന കാര്യത്തിലും ഉപരിപ്ലവമായി കാര്യങ്ങളെ അവതരിപ്പിക്കുന്ന രീതിക്കും എന്തെങ്കിലും മാറ്റം ചാനലുകള്‍ക്ക് വന്നു എന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ സാമൂഹ്യ ഉത്തരവാദിത്വവും ഇച്ഛാശക്തിയുമുള്ള ഡോക്യുമെന്ററി ആക്ടിവിസ്റ്റിന് ഇന്നും പ്രസക്തി കൂടുകതന്നെയാണ്. ചില വിഷയത്തില്‍ അധികം സമയമെടുത്താല്‍ അത്തരം ഡോക്യുമെന്ററിക്ക് സമൂഹത്തില്‍ ഒരു ചലനവുമുണ്ടാക്കാനാകില്ല.
മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠംതന്നെയാണത്. നിശ്ചിത സമയത്തിനകം വസ്തുതകള്‍ ജനങ്ങളിലെത്തിക്കണം. ഗുജറാത്ത് വംശഹത്യയുടെ കാര്യത്തിലും ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിനെതിരായ കാര്യത്തിലുമൊക്കെ ഈ രീതിയാണ് ഞാനവലംബിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച കാര്യങ്ങള്‍ കണ്ടെത്തി പൊതുജനങ്ങളിലെത്തിച്ചു. എന്നാല്‍ ദളിതുകളെക്കുറിച്ചും നാഗാസിനെക്കുറിച്ചുമൊക്കെ എടുത്ത ഡോക്യുമെന്ററികള്‍ ഏറെ സമയമെടുത്ത് പഠിച്ചശേഷമാണ് ചെയ്തത്. അതിനും അതിന്റേതായ സാമൂഹ്യ ഉത്തരവാദിത്വവും പ്രസക്തിയുമുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ഗുജറാത്തില്‍ നടന്നതെല്ലാം ഏകപക്ഷീയമായിട്ടല്ലേ? പിന്നെങ്ങനെ എനിക്കുമാത്രം സമതുലിതമായി(യമഹമിരലറ) കാര്യങ്ങളെ അവതരിപ്പിക്കാന്‍ കഴിയും. എനിക്കും ഏകപക്ഷീയമായി പറയേണ്ടിവരില്ലേ? ഒരു കാമറ വെക്കുമ്പോള്‍ ആ ആംഗിളില്‍തന്നെ ഒരു രാഷ്ട്രീയമുണ്ടാകും.
ഗുജറാത്ത് അടക്കമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഡോക്യുമെന്ററികളുടെ ട്രീറ്റ്‌മെന്റില്‍ ഒരുതരം ഏകപക്ഷീയതയില്ലേ. ഒരു പ്രത്യേക മതവിഭാഗത്തെമാത്രം(ഹിന്ദു) താങ്കളും ടാര്‍ജറ്റ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ. ഇത്തരം വിമര്‍ശനത്തെ എങ്ങനെയാണ് ഒരു സ്വതന്ത്ര ഡോക്യുമെന്ററി ആക്ടിവിസ്റ്റ് എന്ന നിലയില്‍ കാണുന്നത്?
എന്റെ ഡോക്യുമെന്ററികള്‍ ഏകപക്ഷീയമാണെന്ന ആക്ഷേപമുണ്ടായിരുന്നു. അത് ഗുജറാത്ത് വിഷയത്തിലായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ നടന്നതെല്ലാം ഏകപക്ഷീയമായിട്ടല്ലേ? പിന്നെങ്ങനെ എനിക്കുമാത്രം സമതുലിതമായി(balanced) കാര്യങ്ങളെ അവതരിപ്പിക്കാന്‍ കഴിയും. എനിക്കും ഏകപക്ഷീയമായി പറയേണ്ടിവരില്ലേ? ഒരു കാമറ വെക്കുമ്പോള്‍ ആ ആംഗിളില്‍തന്നെ ഒരു രാഷ്ട്രീയമുണ്ടാകും.
ഒരു നിരീക്ഷണമുണ്ടാകും. അതങ്ങനെ നേരിട്ട് അവതരിപ്പിക്കുന്നു. ഇതുവരെ എടുത്ത 18 ഓളം ഡോക്യുമെന്ററികളില്‍ നാഗാഫിലിം ഒഴിച്ച് ഒന്നിലും നറേഷന്‍ ടെക്‌സ്റ്റ് ഉപയോഗിച്ചിട്ടില്ല. പിന്നെ ഹിന്ദുമതത്തെയോ അതിലെ സംഘടനകളെയോ മാത്രമായി ഞാന്‍ ടാര്‍ജറ്റ് ചെയ്യുന്നു എന്നതില്‍ യാതൊരു കഴമ്പുമില്ല. ഇന്ത്യന്‍ വ്യവസ്ഥയില്‍ ന്യൂനപക്ഷത്തിന്റെ ചില പ്രതിലോമ പ്രവണതയെ മുഴപ്പിച്ചുകാണിക്കാതെ ഭൂരിപക്ഷമതത്തിനകത്തെ അപകടകരമായ തിന്മയെ ചൂണ്ടിക്കാണിക്കുന്നു എന്നത് വിശാലമായ രാഷ്ട്രീയ വിഷയമാണ്.
അതിവിടെ പറയുന്നതിന് മുമ്പ് എന്റെ നാഗാഫിലിമിലെ വിമര്‍ശനസ്വഭാവത്തെ ശ്രദ്ധിക്കണം. അതില്‍ ഹിന്ദുസംഘടനകളെയല്ല വിമര്‍ശിക്കുന്നത്. ഒരു ഗോത്രവിഭാഗത്തെ മതപരിവര്‍ത്തനത്തിന് വിധേയമാക്കി അവരുടെ സംസ്‌കാരവും ഭാഷയും കലയുമൊക്കെ അപഹരിച്ച ക്രിസ്ത്യന്‍ മതവിഭാഗത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അതിന്റെപേരില്‍ ഏതെങ്കിലും ക്രിസ്ത്യന്‍സംഘടനകള്‍ എനിക്കെതിരെ തിരിഞ്ഞിട്ടില്ല. ഗുജറാത്ത്, മുസഫര്‍ നഗര്‍ എന്നീ സിനിമകളില്‍മാത്രമാണ് എനിക്ക് ഹിന്ദുസംഘടനകളെ നേരിട്ട് വിമര്‍ശിക്കേണ്ടിവന്നിട്ടുണ്ടാകുക. എന്നാല്‍ മഹാഭൂരിപക്ഷം ഡോക്യുമെന്ററിയിലും അത്തരമൊരു പ്രശ്‌നം നേരിട്ട് വരുന്നേയില്ല. പിന്നെങ്ങനെ ഞാന്‍ ഏതെങ്കിലും മതത്തെ ടാര്‍ജറ്റ് ചെയ്യും.
എന്നാല്‍ വിദേശഫണ്ട് കൈപ്പറ്റി ഇന്ത്യന്‍ വികസനം മുരടിപ്പിക്കുന്നു എന്ന് പറയാന്‍ ബി.ജെപിക്ക് യാതൊരു ധാര്‍മികതയും ഇല്ല. ആര്‍.എസ്.എസിനെ പിന്തുണക്കുന്ന എത്രയോ സംഘടനകള്‍ അവര്‍ക്കുവേണ്ടി വിദേശഫണ്ട് സംഭരിക്കുന്നുണ്ട്. അതിലൊന്നാണ് സേവാഭാരതി. ബ്രിട്ടനില്‍നിന്ന് സേവഭാരതി എന്ന സംഘടന പണം സംഭരിച്ച് ഇവിടെ വര്‍ഗീയപ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നു എന്നത് എന്റെ ഡോക്യുമെന്ററി (Hindu Nationalism in Britain) വഴി തെളിഞ്ഞതാണ്.
വിദേശഫണ്ട് വാങ്ങി ഇന്ത്യയുടെ വികസനം വന്‍തോതില്‍ പിറകോട്ട് നയിക്കുന്നു എന്നാണല്ലോ ഐ.ബി റിപ്പോര്‍ട്ട്. ചില എന്‍.ജി.ഒകളാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നതെന്നും അവര്‍ പറയുന്നു. ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ ഫണ്ട് വാങ്ങി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് പറയുന്നത്. ഇങ്ങനെ പറയാനുള്ള ധാര്‍മികത ബി.ജെ.പി/ ആര്‍.എസ്.എസ് സര്‍ക്കാരിനുണ്ടോ?
വിദേശശഫണ്ട് വാങ്ങി പ്രവര്‍ത്തനം നടത്തണോ വേണ്ടയോ എന്നത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്. എന്റെ പല സിനിമയ്ക്കും ലക്ഷങ്ങളിറക്കാന്‍ പല ഫണ്ടഡ് സംഘടനകളും തയ്യാറാണ്. പക്ഷേ നമ്മുടെ വിശ്വാസ്യതയെ അത് ചോദ്യം ചെയ്യുമെന്ന് അറിയാവുന്നതിനാല്‍ ഞാനത് സ്വീകരിക്കാറില്ല. ഞാനൊരു വിഷയത്തില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ പല സുഹൃത്തുക്കളെയും സംഘടനകളെയും സമീപിച്ച് പണം സമാഹരിക്കുന്നതാണ് രീതി. ചെലവായ തുകയുടെ കണക്കുകള്‍ അവരുമായി പങ്കുവെക്കും. അങ്ങനെ നോക്കുമ്പോള്‍ കൂട്ടായ പ്രവര്‍ത്തനംതന്നെയാണ് എന്റെ സിനിമാ നിര്‍മാണം. എന്നാല്‍ അവസാനത്തെ ഡോക്യുമെന്ററി(മുസഫര്‍നഗര്‍) നിര്‍മാണവുമായി ബന്ധപ്പെട്ട് 8.93 ലക്ഷം രൂപ കടത്തിലാണിപ്പോള്‍. കടം വാങ്ങിയാണ് ഇപ്പോള്‍ ക്യാമറപോലും വാങ്ങിയത്. പല സിനിമയുടെ പ്രൊഡക്ഷനിലും ഞാനൊരു ഒറ്റയാള്‍ പ്രവര്‍ത്തകനായതിനാല്‍ മറ്റ് പലരുടെ വര്‍ക്കിനെയും അപേക്ഷിച്ച് എനിക്ക് ചെലവ് കുറവേ വേണ്ടതുള്ളൂ.
എന്നാല്‍ വിദേശഫണ്ട് കൈപ്പറ്റി ഇന്ത്യന്‍ വികസനം മുരടിപ്പിക്കുന്നു എന്ന് പറയാന്‍ ബി.ജെപിക്ക് യാതൊരു ധാര്‍മികതയും ഇല്ല. ആര്‍.എസ്.എസിനെ പിന്തുണക്കുന്ന എത്രയോ സംഘടനകള്‍ അവര്‍ക്കുവേണ്ടി വിദേശഫണ്ട് സംഭരിക്കുന്നുണ്ട്. അതിലൊന്നാണ് സേവാഭാരതി. ബ്രിട്ടനില്‍നിന്ന് സേവഭാരതി എന്ന സംഘടന പണം സംഭരിച്ച് ഇവിടെ വര്‍ഗീയപ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നു എന്നത് എന്റെ ഡോക്യുമെന്ററി (Hindu Nationalism in Britain) വഴി തെളിഞ്ഞതാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശഫണ്ട് കൈപ്പറ്റുന്നവര്‍ ആര്‍.എസ്.എസും ബി.ജെ.പിയും അതിന്റെ ഉപസംഘടനകളുമാണ്. ഗുജറാത്ത് വംശഹത്യക്കുശേഷം അവരുടെ ഫണ്ട്‌റെയിസിങ്ങ് തടയാന്‍ അമേരിക്കയില്‍”സ്റ്റോപ് ഹെയിറ്റ് ഫണ്ടിംഗ് കാമ്പയിന്‍” തന്നെ നടന്നിരുന്നു. അതില്‍ പങ്കെടുത്തവരുടെ മുഖ്യഅജണ്ട മോദിക്ക് വിസ നിഷേധിക്കലായിരുന്നു. ഏറെക്കാലം ആ നിരോധനം നിലനിന്നു. എത്ര ഹൈന്ദവസംഘടനകള്‍ വിദേശഫണ്ട് കൈപ്പറ്റുന്നുണ്ട്. അവരുടെ കണക്കുകള്‍ പുറത്തുവിടാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ മോദി സര്‍ക്കാരിന് ധൈര്യമുണ്ടോ?
അടുത്ത പേജില്‍ തുടരുന്നു
ഡോക്യുമെന്ററി നിര്‍മാണവുമായി ബന്ധപ്പെട്ട എട്ടോളം കേസുകള്‍ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാവോയിസ്റ്റുകളുമായി സംസാരിച്ചു, നിരോധനാജ്ഞ ലംഘിച്ച് പ്രശ്‌നബാധിതമേഖലയില്‍ (പശ്ചിമബംഗാളിലെ ലാല്‍ഗഡില്‍)കയറി എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞാണ് കേസ്. കേരളത്തിന് പുറത്തായതിനാല്‍ ഞാന്‍ എന്റെ നാട്ടിലെ വിലാസമാണ് പലപ്പോഴും അന്വേഷണോദ്യോഗസ്ഥര്‍ക്ക് കൊടുക്കാറ്. കോഴിക്കോട് മാങ്കാവിലെ വീട് അടച്ചിട്ടിരിക്കുന്നതിനാല്‍ അയല്‍വാസികളോടൊക്കെയാണ് എന്നെക്കുറിച്ച് പൊലീസ് ചോദിക്കുന്നത്. പണ്ട് പഠിച്ച കോളജിലൊക്കെ പോയി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവന്‍ “സിമി”യാണോ എന്നായിരുന്നു ചോദ്യം. എന്നാലവര്‍ പറഞ്ഞു; അവന്‍ സിമിയല്ല എസ്.എഫ്.ഐ ആയിരുന്നു പഠനകാലത്തെന്ന്.
ആനന്ദ് പട്‌വര്‍ദ്ധന്‍
വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്കും അനീതിക്കുമെതിരാണ് താങ്കളുടെ ഡോക്യുമെന്ററികള്‍. അത് മനുഷ്യാവകാശലംഘനമായാലും ജാതീയ പീഡനമായാലും ന്യൂനപക്ഷ പീഡനമായാലും. പലപ്പോഴും ഭരണകൂടവുമായി നേരിട്ട് ഏറ്റുമുട്ടുന്ന നിലയിലാണ് താങ്കളുടെ പ്രവര്‍ത്തികള്‍. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിനെതിരെയും കാശ്മീരിലെ പീഡനത്തിനെതിരെയുമാക്കെ നിര്‍മിച്ച സിനിമകള്‍ അതിന് തെളിവാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്ത് തരം ഭീഷണികളാണ് നേരിടുന്നത്?
ഡോക്യുമെന്ററി നിര്‍മാണവുമായി ബന്ധപ്പെട്ട എട്ടോളം കേസുകള്‍ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാവോയിസ്റ്റുകളുമായി സംസാരിച്ചു, നിരോധനാജ്ഞ ലംഘിച്ച് പ്രശ്‌നബാധിതമേഖലയില്‍ (പശ്ചിമബംഗാളിലെ ലാല്‍ഗഡില്‍)കയറി എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞാണ് കേസ്. കേരളത്തിന് പുറത്തായതിനാല്‍ ഞാന്‍ എന്റെ നാട്ടിലെ വിലാസമാണ് പലപ്പോഴും അന്വേഷണോദ്യോഗസ്ഥര്‍ക്ക് കൊടുക്കാറ്. കോഴിക്കോട് മാങ്കാവിലെ വീട് അടച്ചിട്ടിരിക്കുന്നതിനാല്‍ അയല്‍വാസികളോടൊക്കെയാണ് എന്നെക്കുറിച്ച് പൊലീസ് ചോദിക്കുന്നത്. പണ്ട് പഠിച്ച കോളജിലൊക്കെ പോയി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവന്‍ “സിമി”യാണോ എന്നായിരുന്നു ചോദ്യം. എന്നാലവര്‍ പറഞ്ഞു; അവന്‍ സിമിയല്ല എസ്.എഫ്.ഐ ആയിരുന്നു പഠനകാലത്തെന്ന്.
ഇതിനു പുറമെ രഹസ്യാന്വേഷണവിഭാഗമായ ഐ.ബിയുടെ കണ്ണുകളും എനിക്ക് പിന്നാലെയുണ്ട്. 2008 മാര്‍ച്ചില്‍ കാശ്മീരില്‍ ഷൂട്ട് ചെയ്യാന്‍ പോയി മടങ്ങിവരുമ്പോള്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍വെച്ച് ഐ.ബി ഉദ്യോഗസ്ഥരും ഒരു പറ്റം പൊലീസുകാരും എന്നെ വളഞ്ഞു. വൈകീട്ട് നാലരയ്ക്ക് കൊണ്ടുപോയ എന്നെ മൂന്നര മണിക്കൂറോളം മാനസികമായി പീഡിപ്പിക്കുന്ന നിലയില്‍ ചോദ്യം ചെയ്തു. ഞാന്‍ മാവോയിസ്റ്റാണോ തീവ്രവാദിയാണോ എന്നൊക്കെയാണ് അവര്‍ക്കറിയേണ്ടത്. എന്തിനാണ് ഞാന്‍ കാശ്മീരില്‍ പോയത് എന്നാണ് ചോദിച്ചത്. തെളിവുകളൊന്നും കിട്ടാതായതോടെ എന്നെ വിട്ടയക്കുകയായിരുന്നു.(കാശ്മീരില്‍ രണ്ടായിരത്തിലധികം പേരെ സേനാവിഭാഗം പലയിടത്തുനിന്നായി പിടിച്ചുകൊണ്ടുപോയി കൊന്നുകുഴിച്ചുമൂടിയത് ചിത്രീകരിക്കാനായിരുന്നു അന്ന് പോയത്. അക്കാലത്ത് അവിടെ വലിയ പ്രശ്‌നം നടക്കുന്ന സമയവുമായിരുന്നു)
അതിനുശേഷം 2009ല്‍ ലോകത്തെ വിവിധ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പങ്കെടുത്ത സെമിനാര്‍ ബംഗളൂരില്‍ സംഘടിപ്പിച്ചിരുന്നു. പാക്കിസ്ഥാനില്‍നിന്നും പ്രതിനിധികളെത്തിയിരുന്നു. അവര്‍ തിരികെ പോയതും ഐ.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരിലെ വീട്ടില്‍ റെയ്ഡിനെത്തി. അന്നും എനിക്കെതിരെ കേസെടുത്തില്ലെങ്കിലും താങ്കളുടെ എല്ലാ പ്രവര്‍ത്തിയും ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ച് പിന്‍വാങ്ങി.
ആര്‍.എസ്.എസ് പിന്തുണയുള്ള സംഘടന(തരുണ്‍ ഭാരത് സംഘ്) പുറത്തിറക്കിയ ഹിറ്റ് ലിസ്റ്റില്‍ നേരത്തെതന്നെ എന്റെ പേര് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് പുതുക്കിയപ്പോള്‍ എന്റെ പേര് 26-ാം സ്ഥാനത്തെത്തിയിരിക്കുന്നു. പിന്നെ ഫോണില്‍ നിരവധി പേര്‍ വിളിച്ച് ഭീഷണികളുയര്‍ത്തും. അതിപ്പോള്‍ സ്ഥിരമായതിനാല്‍ ഞാനതിനെ ഗൗനിക്കാറില്ല.
ക്യാമറയെ ഒരു ആക്ടിവിസമാക്കി മാറ്റിയ മറ്റ് ഡോക്യുമെന്ററി സംവിധായകരും താങ്കളുടെ പരിചയവലയത്തിലുണ്ടാകുമല്ലോ. അവരുമായുള്ള ബന്ധത്തെക്കുറിച്ചും അവരുടെ സാമൂഹ്യ ഇടപെടലിനെക്കുറിച്ചും പരാമര്‍ശിക്കാമോ?
ക്യാമറയെ ഒരു ആക്ടിവിസമായി പരിവര്‍ത്തിപ്പിച്ച നിരവധി പേരുണ്ട് ഇന്ത്യയില്‍. അതില്‍ പ്രധാനിയാണ് ആനന്ദ് പട്‌വര്‍ധന്‍. ഇന്ത്യന്‍ ഡോക്യുമെന്ററിയുടെ പിതാവാണ് പട്‌വര്‍ധന്‍. ഞാന്‍ സിനിമയുണ്ടാക്കിത്തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. തിയേറ്ററില്‍വെച്ച് ഫിലിംഡിവിഷന്‍ സിനിമകളേ അന്ന് കണ്ടിരുന്നുള്ളൂ. എം.ബി.എ കഴിഞ്ഞപ്പോഴാണ് ബംഗളൂരുവില്‍വെച്ച് ആദ്യമായി പട്‌വര്‍ധന്റെ സിനിമകള്‍ കാണുന്നത്. ഒരു സുഹൃത്ത് വഴി അയാളെ പരിചയപ്പെടുകയും ചെയ്തു. ആ ബന്ധം ഇന്നും സുദൃഢമായി തുടരുന്നു.
“അണ്‍ഹോളിവാര്‍” സിനിമയെടുക്കുമ്പോള്‍ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. അന്ന് പണം സംഘടിപ്പിച്ചുതരാന്‍ മുന്‍കൈ എടുത്തവരില്‍ പട്‌വര്‍ധനുമുണ്ടായിരുന്നു. സഞ്ജയ് കാക്ക്, കെ.പി ശശി, രാഗേഷ് ശര്‍മ എന്നിവരാണ് പെട്ടെന്ന് ഓര്‍മയിലെത്തുന്ന മറ്റുള്ളവര്‍. സഞ്ജയ് കാക്ക് ഡോക്യുമെന്ററിയില്‍ നല്ല ക്രാഫ്റ്റിന്നുടമയാണ്. എന്റെ പ്രവര്‍ത്തനത്തിന് എന്നും പിന്തുണയേകിയ വ്യക്തി. ശശിയേട്ടനും ബാബുരാജും സാഹോദര്യബന്ധത്തിന്റെ അടുപ്പമുള്ളവരാണ്. ഇന്ത്യയിലാദ്യം വീഡിയോയില്‍ സിനിമ ചെയ്ത വ്യക്തികളില്‍ ഒരാളാണ് ശശിയേട്ടന്‍. നിരവധി വിഷയങ്ങളില്‍ സിനിമയെടുത്തു. എന്റെ ആദ്യത്തെ നാല് സിനിമകളുടെ റെട്രോസ്‌പെക്ടീവ് ബംഗളൂരുവില്‍ സംഘടിപ്പിച്ചതും അദ്ദേഹമാണ്.
ഇവരൊക്കെയും ഇന്നും എന്നെ പ്രചോദിപ്പിക്കുന്നവരാണ്. ഇതൊന്നുമല്ലാതെയും ഒട്ടനവധിപേര്‍ പരിചയവലയത്തിലുണ്ട്. എന്നാല്‍ ഡോക്യുമെന്ററി രംഗത്തെ വ്യക്തിബന്ധം ആഴത്തിലുണ്ടായിരുന്നത് ശരത്ചന്ദ്രനുമായിട്ടായിരുന്നു. “ഹേറാം” സിനിമ പുറത്തിറങ്ങിയ വേളയില്‍ ശരത്തും ശശിയേട്ടനും പി.ബാബുരാജും ചേര്‍ന്ന് ഡല്‍ഹിയിലുള്ള വീട്ടില്‍ വന്നിരുന്നു. നിര്‍മാതാവുമായുള്ള പ്രശ്‌നം കാരണം പുറത്തിറക്കാതെ വെച്ചിരുന്ന പാപ്പാ-2 അവരെ കാണിച്ചു. ഹേറാമിനേക്കാള്‍ ശക്തമായ സിനിമയാണിതെന്ന് പറഞ്ഞ് ശരത്തിന്റെ സഞ്ചരിക്കുന്ന ഫിലിം ഫെസ്റ്റിവെലായ “നോട്ട”ത്തില്‍വെച്ച് അത് പ്രകാശനം ചെയ്തു. അതിനുശേഷം എത്ര അകലത്താണെങ്കിലും ഫോണില്‍ വിളിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. എന്റെ മൂത്ത സഹോദരനെപ്പോലെ കരുതിയിരുന്ന ശരത്തിന്റെ അപ്രതീക്ഷിത മരണം എന്നെ വല്ലാതെ തളര്‍ത്തി.
ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും( Twice Evicted-2005, A Bloody Harvest-2005, Rice: A treasure of Asia-2010) ഇറാക്ക് യുദ്ധത്തിനെതിരെയും(Let Iraq Live: Stop the War-2003) മൂന്നാം ലിംഗം സംബന്ധിച്ച ജെന്റര്‍ വിഷയത്തിലും ഡോക്യുമെന്ററി (Let The Butterflies Fly / Chittegalu Haradali) ചെയ്തിട്ടുണ്ടല്ലോ. ഇതിനു പുറമെ പൂര്‍ത്തിയാക്കാത്ത പല ഡോക്യുമെന്ററികളുമുണ്ട്?
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ക്കുകള്‍ക്കു പുറമെ ആഗോളവല്‍ക്കരണകാലത്ത് പ്രകൃതിക്കും മനുഷ്യസമൂഹത്തിനും നേരെ നടക്കുന്ന ചൂഷണത്തെ ആധാരമാക്കി സിനിമകളെടുത്തിരുന്നു. അതില്‍ പലതും വിദേശരാജ്യങ്ങളില്‍പോലും സഞ്ചരിച്ച് ചെയ്തിട്ടുള്ളതാണ്. യുദ്ധത്തിനെതിരായ പെട്ടെന്നുള്ള പ്രതികരണമായിട്ടാണ് 2003ല്‍ അമേരിക്ക ഇറാക്കില്‍ നടത്തിയ അധിനിവേശത്തെ കേന്ദ്രീകരിച്ച് മറ്റൊരു വര്‍ക്ക് ചെയ്തത്. ഇതിനകം ഇറങ്ങിയ പല സിനിമകളും ട്രയിലറുകള്‍ മാത്രമാണെങ്കിലും അതാത് വിഷയത്തില്‍ ആഴത്തിലുള്ള വര്‍ക്കുകള്‍ ചെയ്തുതീര്‍ക്കാനുണ്ട്. സാമ്പത്തികപ്രശ്‌നവും സമയക്കുറവുമാണ് അവ പൂര്‍ത്തിയാക്കാന്‍ വൈകുന്നത്. ഇപ്പോള്‍ രണ്ട് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതിലൊന്ന് കരിനിയമമായ യു.എ.പി.എ പശ്ചാത്തലമാക്കിയുള്ളതാണ്. ബംഗളുരു സ്‌ഫോടനക്കേസും മാവോയിസ്റ്റ് കേസുമൊക്കെ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഈ വകുപ്പ് ചേര്‍ത്താണ്. അതില്‍പെട്ട് തടവറയിലാകുന്നവര്‍ക്ക് വിചാരണക്കാലത്ത് ജാമ്യംപോലും നിഷേധിക്കുന്നതടക്കം സാമാന്യപൗരന് ലഭിക്കേണ്ട യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. നൂറുകണക്കിനാളുകള്‍ കുറ്റവാളിയോ നിരപരാധിയോ എന്നറിയാതെ ഈ വകുപ്പില്‍ പിടിക്കപ്പെട്ട് ഇന്ത്യന്‍ ജയിലില്‍ കഴിയുന്നുണ്ട്. രണ്ടാമത് വിവിധ മേഖലകളിലെ ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കേന്ദ്രീകരിച്ചാണ്. ഞാനും സുഹൃത്തുംചേര്‍ന്നാണ് സിനിമ ചെയ്യുന്നത്. ഈ രണ്ട് സിനിമകളുടേയും ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു….
കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഓണപ്പതിപ്പ്