Advertisement
Google
വാട്‌സ് അപ്പിനോട് മത്സരിക്കാന്‍ ഗൂഗിള്‍; തെസില്‍ മെസേജിങ് സംവിധാനമൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 07, 10:13 am
Wednesday, 7th March 2018, 3:43 pm

മെസേജിംഗ് ആപ്പ് ആയ വാട്‌സ്അപ്പ് പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നതിന് മറുപണി നല്‍കി ഗൂഗിള്‍. ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് ആയ “തെസ്” ഇല്‍ മെസേജിങ് സേവനം ലഭ്യമാക്കിയാണ് ഗൂഗിളിന്റെ നീക്കം.

ഇതോടെ, ഗൂഗിള്‍ തെസിലൂടെ സന്ദേശങ്ങള്‍ കൈമാറാനാവും. പണമിടപാടുകളെക്കുറിച്ചുള്ള സന്ദേശം കൈമാറാനാണ് പുതിയ സംവിധാനമെങ്കിലും വാട്‌സ് അപ്പിനെ ലക്ഷ്യം വച്ചുള്ള പരിഷ്‌കരണമാണെന്നാണ് ടെക് ബ്ലോഗുകള്‍ വിലയിരുത്തുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സൗകര്യം നിലവില്‍ എല്ലാവര്‍ക്കും ലഭ്യമാവില്ല.


Related: ‘ടൈപ്പ് ചെയ്യേണ്ട, പറഞ്ഞാല്‍ മതി’; ഇനി ഫേസ്ബുക്കില്‍ വോയിസ് സ്റ്റാറ്റസും


“നിങ്ങള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ ലളിതമായ മെസേജിംഗ് സേവനം കൂടെ തെസില്‍ ഉള്‍പ്പെടുത്തുന്നു” – ഗൂഗിള്‍ വക്താവ് ഗാഡ്ജറ്റ്360 നോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ അവരുടെ പേയ്‌മെന്റ് ആപ്പ് ആയ തെസ് പുറത്തിറക്കിയത്. നിലവി്ല്‍ 150 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് ഗൂഗിള്‍ ്അവകാശപ്പെടുന്നു. പരസ്പരമുള്ള പണമിടപാടാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ബില്‍ പേയ്‌മെന്റും റീച്ചാര്‍ജുകളും ഉള്‍പ്പെടുത്തി സേവനം വിപുലീകരിക്കുകയായിരുന്നു.

ഇതോടെ വാട്അപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കും ഗൂഗിളും തമ്മിലുള്ള മത്സരം ഒന്നുകൂടെ ശക്തമാവുകയാണ്.