ന്യൂദൽഹി: ഗൂഗിളിന് വീണ്ടും പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ റിപ്പോർട്ട്. 936 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. പ്ലേ സ്റ്റോർ നയങ്ങളെ ഗൂഗിൾ ദുരുപയോഗം ചെയ്ത് പല ചൂഷണങ്ങളും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിൽ പുതുതായി പിഴ ഈടാക്കിയിരിക്കുന്നത്.
പെരുമാറ്റച്ചട്ടങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
ഒക്ടോബർ 20നായിരുന്നു ഗൂഗിളിന് നേരത്തെ കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയത്. 1,337 കോടി രൂപയായിരുന്നു അന്ന് ഗൂഗിളിന് നൽകിയ പിഴ.
ആൻഡ്രോയിഡ് ഫോണിൽ ഏത് സെർച്ച് എഞ്ചിനും ഉപയോഗിക്കാൻ അനുവാദം നൽകണം, ഗൂഗിൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കരുത്, ഇൻ-ബിൽട് ആപ്പുകൾ റിമൂവ് ചെയ്യാൻ ഉപഭോക്താവിന് അനുമതി നൽകണം തുടങ്ങിയ നിർദേശങ്ങൾ അന്ന് സി.സി.ഐ ഗൂഗിളിന് നൽകിയിരുന്നു.