Kerala
'മണിയുടെ നാടന്‍ ഭാഷ ഇടുക്കിയിലില്ല'; ഇവിടുത്തെ ആണുങ്ങള്‍ ഇങ്ങനെ സംസാരിക്കാറില്ല: ഗോമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 25, 03:36 pm
Tuesday, 25th April 2017, 9:06 pm

 

ഇടുക്കി: മന്ത്രി എം.എം മണി സംസാരിക്കുന്ന നാടന്‍ ഭാഷ ഇടുക്കിയിലേതല്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ഇവിടുത്തെ ആണുങ്ങള്‍ ഒന്നും ഇത്തരം ഭാഷ പറയാറില്ലെന്നും ഗോമതി മാതൃഭൂമി ന്യൂസ് പ്രൈം ടൈംമില്‍ പറഞ്ഞു. മന്ത്രി നടത്തിയത് നാടന്‍ പരാമര്‍ശമാണെ മഖ്യമന്ത്രിയുടെ പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഗോമതിയുടെ പരാമനര്‍ശം.


Also read ഭക്ഷണം കഴിച്ച പൊലീസുകാരോട് കാശ് ചോദിച്ചു; ഗുജറാത്തില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ക്രൂര പീഡനത്തിനിരയാക്കി വിലങ്ങ് വച്ച് ജയിലിടച്ചു 


“എം.എം മണിയുടെ നാടന്‍ ഭാഷ ഇവിടില്ല. ഇവിടെ മറ്റാണുങ്ങളൊന്നും ഈ ഭാഷ സംസാരിക്കാറില്ല.” ഗോമതി പറഞ്ഞു. മന്ത്രിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 71 വയസ്സായ ആളെ ഇനിയെന്ത് അച്ചടക്കം പഠിപ്പിക്കാനാണെന്നും ഗോമതി ചേദിക്കുന്നു.

“ഞങ്ങളെന്തങ്കിലും പറയുമ്പോള്‍ പാര്‍ട്ടിക്ക് അച്ചടക്കം ഉണ്ടെന്ന് പറയും ഇതാണോ നിങ്ങളുടെ പാര്‍ട്ടിയുടെ അച്ചടക്കം.71 വയസ്സായ ആളെ ഇനിയെന്ത് അച്ചടക്കം പഠിപ്പിക്കാനാ” ഗോമതി ചോദിക്കുന്നു. ഞങ്ങള്‍ ഒരേക്കര്‍ ഭൂമി ആവശ്യപ്പെട്ട് സംമരം ചെയ്യാന്‍ പോകുന്ന വിവരം വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തങ്ങളെ അപമാനിച്ചതെന്നും ഗോമതി പറഞ്ഞു.

മന്ത്രി മൂന്നാറിലെത്തി തങ്ങളെ കണ്ട് മാപ്പ് പറയമണമെന്നും മന്ത്രിസ്ഥാനം രാജിവക്കണവുമെന്ന തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും രാജി വെക്കുന്നത് വരെ സമരം തുടരുമെന്നും ഗോമതി വ്യക്തമാക്കി.