Advertisement
COVID-19
വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19; ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ക്വാറന്റീനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 23, 02:46 am
Monday, 23rd March 2020, 8:16 am

ബര്‍ലിന്‍: ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ക്വാറന്റീനില്‍. ആംഗേലയ്ക്ക് വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആംഗേലയ്ക്ക് ന്യൂമോണിയ വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വൈസ് ചാന്‍സലര്‍ നിരീക്ഷണത്തിലാണെന്നും എന്നാല്‍ വീട്ടിലിരുന്ന് തന്റെ ജോലി ചെയ്യുമെന്നും വക്താവ് അറിയിച്ചു.

നേരത്തെ ജര്‍മ്മനിയിലെ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആംഗേല അവസാനമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ യു.എസ്. സെനറ്റര്‍ റാന്റ് പോളിന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിക്കുന്ന ആദ്യ സെനറ്റംഗമാണ് പോള്‍.

WATCH THIS VIDEO: