ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്‌ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22ന് ആരംഭിക്കാനൊരുങ്ങുകയാണ്.
കിവീസിനോടുള്ള പരാജയത്തിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും മുന്‍ നിര്‍ത്തിയാണ് മുന്‍ താരം സംസാരിച്ചത്.
‘ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളം ഞങ്ങള്‍ പുറത്തായി, ന്യൂസിലാന്‍ഡ് കളിക്കാര്‍ ഞങ്ങളെക്കാള്‍ പ്രൊഫഷണലായിരുന്നു. ഞാന്‍ ടീമിനെ പ്രതിരോധിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ നന്നായി കളിച്ചില്ല എന്നതാണ് സത്യം, മെച്ചപ്പെടുത്തല്‍ അനിവാര്യമാണ്,
അത് സീനിയര്‍ അല്ലെങ്കില്‍ ജൂനിയര്‍ താരങ്ങള്‍ ആകട്ടെ, ടീമിന്റെ വ്യക്തിഗത ഗോളുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആദ്യം ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഫലങ്ങള്‍ മെച്ചപ്പെടും. നമ്മുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നത് മറ്റെല്ലാത്തിലുമുപരിയാണ്.
ക്രിക്കറ്റ് കളിക്കുമ്പോള്‍ നമ്മള്‍ ഇത് മനസില്‍ പിടിക്കണം. എനിക്ക് തുടക്കം മുതല്‍ ഈ തത്ത്വചിന്തയുണ്ട്, നിലവിലെ കളിക്കാരില്‍ നിന്നും ഞാന്‍ അത് പ്രതീക്ഷിക്കുന്നു,’ ഗൗതം ഗംഭീര്‍ പറഞ്ഞു.