ബെംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഹിന്ദുത്വ തീവ്രവാദി കെ.ടി നവീന്‍ കുമാര്‍ സനാതന്‍ സന്‍സ്ഥയുടെയും ഹിന്ദു ജന ജാഗരണ്‍ സമിതിയുടെയും യോഗങ്ങളില്‍ സ്ഥിരം പങ്കെടുക്കുന്ന ആളെന്ന് സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
കര്‍ണാടകയിലെ ബെംഗലൂരു, മദ്ദൂര്‍, ഗോവയിലെ പോണ്ട എന്നിവിടങ്ങളിലായി കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് യോഗങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് 2 നാണ് നവീന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതിനു പിന്നിലും കൊലയാളികള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയതും ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.
ഗൗരി ലങ്കേഷ് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയാണ് പൊലീസ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇയാള്‍ക്ക് സനാതന്‍ സന്‍സ്ഥയുമായും ഹിന്ദു ജനജാഗരണ്‍ സമിതിയുമായുമുള്ള ബന്ധമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
Also Read: ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; പാലക്കാട് നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
സംഭവത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ഥയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധത്തിലും സനാതന്‍ സന്‍സ്ഥയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. 2017 ല്‍ വിവിധയിടങ്ങളിലായി നടന്ന സനാതന്‍ സന്‍സ്ഥയുടെ യോഗങ്ങളില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള ചര്‍ച്ചകളായിരുന്നു പ്രധാനമായും നടന്നിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റിലായ നവീന്‍ കുമാര്‍ ഹിന്ദു യുവ സേനയുടെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5 നാണ് ലങ്കേഷ് പത്രാധിപരായിരുന്ന ഗൗരി ലങ്കേഷ് ബെംഗലൂരുവിലെ സ്വവസതിയ്ക്കു സമീപം കൊല്ലപ്പെട്ടത്.
Watch This Video: