മലയാളത്തിലെ പ്രശസ്ത അഭിനേതാവാണ് ജഗദീഷ്. കോളേജ് അധ്യാപകനായിരുന്ന ജഗദീഷ് 1984 ല്‍ നവോദയയുടെ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമയിലേക്ക് വന്നത്. 2016ൽ പത്തനാപുരം നിയസഭാമണ്ഡലത്തിൽ കെ.ബി. ഗണേശ് കുമാറിനെതിരായി മത്സരിച്ചുവെങ്കിലും ജഗദീഷ് പരാജയപ്പെട്ടു. ഇപ്പോൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
താൻ രാഷ്ട്രീയത്തിൽ കൈ നോക്കി കൈ പൊള്ളിയ ആളാണെന്നും തൻ്റെ അനുഭവത്തിലൂടെ മനസിലാക്കിയ കാര്യം തന്നെപ്പോലെയുള്ള ഒരാൾ ഒരിക്കലും രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നാണെന്നും ജഗദീഷ് പറയുന്നു.
ഇനി ഒരു തെരഞ്ഞെടുപ്പിന് മത്സരിക്കാൻ താൻ ഇല്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെൻ്റ് ഇറക്കാൻ പോലും തയ്യാറല്ലെന്നും ജഗദീഷ് പറഞ്ഞു.
സിനിമാനടൻ സമൂഹത്തിൽ മാതൃകയാകണം എന്ന് താൻപറയില്ലെന്നും പക്ഷെ ആരെങ്കിലും മാതൃകയാക്കി കരുതുന്നുണ്ടെങ്കിൽ അവരെ വിഷമിപ്പിക്കാത്ത രീതിയിൽ വേണം ഓരോ കാര്യങ്ങളും ചെയ്യാനെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ഞാൻ രാഷ്ട്രീയത്തിൽ കൈനോക്കി കൈ പൊള്ളിയ ആളാണ്. എൻ്റെ അനുഭവത്തിലൂടെ ഞാൻ മനസിലാക്കിയ ഒരു കാര്യം എന്നെപ്പോലെയുള്ള ഒരാൾ ഒരിക്കലും രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നാണ്
ഇനി ഒരു തെരഞ്ഞെടുപ്പിന് ഇല്ലായെന്ന് മാത്രമല്ല, ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടും ഒരു സ്റ്റേറ്റ്മെൻ്റ് ഇറക്കാൻ പോലും ഞാൻ തയ്യാറല്ല. സിനിമാനടൻ എന്നൊക്കെ പറയുന്നത് സമൂഹത്തിൽ മാതൃകയാകണം എന്ന് പറയില്ല. പക്ഷെ മാതൃകയാക്കി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരെ വിഷമിപ്പിക്കാത്ത രീതിയിൽ വേണം ഓരോ കാര്യങ്ങളും ചെയ്യാൻ,’ ജഗദീഷ് പറയുന്നു.
കോമഡി വേഷങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ അധികവും ജഗദീഷ് ചെയ്തിരുന്നത്. 1990 കാലഘട്ടത്തിലെ ബജറ്റ് കുറഞ്ഞ സിനിമകളിലെ പതിവ് നായകനായിരുന്നു അദ്ദേഹം എങ്കിലും അവയില്‍ ഭൂരിഭാഗം സിനിമകളും വിജയമായിരുന്നു.
അഭിനയത്തില്‍ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അധിപന്‍ എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് കഥയും തിരക്കഥയും ജഗദീഷ് എഴുതിയിട്ടുണ്ട്.
Content Highlight: No more competing in politics Says Jagadish