ജയ്പൂര്‍: കൊല്‍ക്കത്തന്‍ താരങ്ങളുടെ മികച്ച ഫീല്‍ഡിങ്ങിനെയും ബൗളിങ്ങിനെയും അതിജീവിച്ച് രാജസ്ഥാന്‍ നേടിയത് 160 റണ്‍സ്. മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടിനു പിന്നാലെയാണ് രാജസ്ഥാന്‍ താരങ്ങള്‍ 160 റണ്ണില്‍ ഒതുങ്ങിയത്. കൊല്‍ക്കത്തന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവ് കണ്ട മത്സരത്തില്‍ രഹാനെയുടെയും ഡി ആര്‍സിയുടെയും ബാറ്റിങ് മികവാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
19 പന്തില്‍ 36 റണ്ണുമായി മികച്ച ഇന്നിങ്‌സിലേക്ക് നീങ്ങവേ രഹാനയെ ദിനേഷ് കാര്‍ത്തിക് മികച്ച നീക്കത്തിലൂടെ പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ സഞ്ജു സാംസണും കാര്യമായി സംഭവാന ചെയ്യാതെ മടങ്ങുകയും ചെയ്തു. 7 പന്തില്‍ 7 റണ്ണമായി നില്‍ക്കവേ ശിവം മവിയുടെ പന്തില്‍ കുല്‍ദീപിനു ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
Also Read: ‘ഡി.കെ യു ആര്‍ ദ സ്റ്റാര്‍’; രഹാനെയെ സൂപ്പര്‍ ത്രോയിലൂടെ പുറത്താക്കി വീണ്ടും കാര്‍ത്തിക് മാജിക്; രാജസ്ഥാന്‍ നായകനെ വീഴ്ത്തിയെ കൊല്‍ക്കത്തന്‍ നായകന്റെ പ്രകടനം കാണാം
43 പന്തില്‍ അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 44 റണ്ണെടുത്ത ഡിആര്‍സി ടൂര്‍ണ്ണമെന്റിലാദ്യമായി ഫോമിലായത് രാജസ്ഥാനു പ്രതീക്ഷ നല്‍കുന്നതാണ്. മത്സരത്തില്‍ രാഹുല്‍ ത്രിപാദിയെ ക്യാച്ചെടുത്ത് പുറത്താക്കിയ ആന്ദ്രെ റസ്സലിന്റെ പ്രകടനം ആരാധകരുടെ മനം കവരുന്നതായിരുന്നു. 11 പന്തില്‍ 15 റണ്ണുമായി നില്‍ക്കവേയാണ് ത്രിപാദിയെ കുല്‍ദീപിന്റെ പന്തില്‍ റസ്സല്‍ പിടികൂടുന്നത്.
രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ പതിനാലാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപിന്റെ പന്ത് ത്രിപാദി ഉയര്‍ത്തിയടിച്ചെങ്കിലും മറുവശത്തുണ്ടായിരുന്ന റസ്സല്‍ വായുവില്‍ ഉയര്‍ന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.