Kerala News
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 09, 02:41 pm
Sunday, 9th February 2020, 8:11 pm

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ പുല്ലൂറ്റില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂറ്റില്‍ വിനോദ് ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഗൃഹനാഥന്‍ വിനോദിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിലറിയിക്കുകയാരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.