സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സി.ആര്‍.പി.എഫ്. പുലര്‍ച്ചെ നാല് മണിക്ക് കോബ്ര സംഘം ബീമാപൂര്‍ ജാഗ്രഗുണ്ട വനമേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും യൂണിഫോം ധരിച്ച നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കിട്ടിയെന്നും സി.ആര്‍.പി.എഫ് അവകാശപ്പെട്ടു.
മാവോയിസ്റ്റുകളില്‍ നിന്ന് ഒരു INSAS റൈഫിളും രണ്ട് 303 റൈഫിളുകളും പിടിച്ചെടുത്തതായും സി.ആര്‍.പി.എഫ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
Shalabh Sinha ASP Sukma on Sukma encounter: An encounter broke out between security forces and naxals at 6 am today. Bodies of 2 men & 2 women naxals were found during search at the encounter site. One INSAS rifle & two 303 rifles recovered. Search operation still underway. pic.twitter.com/jc5nt8J2wn
— ANI (@ANI) March 26, 2019
പുലര്‍ച്ചെ ആറ് മണിക്കാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് വധിച്ചതെന്നും സുക്മ എ.എസ്.പി ശലഭ് സിന്‍ഹ പറഞ്ഞു.
ഫെബ്രുവരിയില്‍ 10 മാവോയിസ്റ്റുകളെ ബീജാപ്പൂരില്‍ സി.ആര്‍.പി.എഫ് വധിച്ചിരുന്നു.
Chhattisgarh: Security forces recover bodies of four Naxals, one INSAS rifle and two 303 rifle, during an encounter with naxals in Bimapuram, Sukma; Operation underway
— ANI (@ANI) March 26, 2019