ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു പിളര്‍പ്പിലേക്ക് പോകുമെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബരാക് ഒബാമ.
‘ഹിന്ദു ഭൂരിപക്ഷമായ ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണം എടുത്തു പറയേണ്ട ഒന്നാണ്. എനിക്ക് നന്നായി അറിയാവുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇത് എന്റെ വാദം മാത്രമാണ്. ഒരുപക്ഷേ ഇത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കാം,’ ബരാക് ഒബാമ പറഞ്ഞു.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ യു.എസ് പ്രസിഡന്റിന്റെ വാക്കുകള്‍ വലിയരീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.
അതേസമയം, ന്യൂനപക്ഷങ്ങളോട് ഇന്ത്യയില്‍ വിവേചനമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്ന് മോദി ഇക്കാര്യം പറഞ്ഞത്.
If Modi do not protect India’s minority, India will collapse as a nation.
— Former President Barack Obama pic.twitter.com/xjbZVtcWsl
— Shantanu (@shaandelhite) June 22, 2023
മോദിയുമായി ഞാന്‍ ഒരു സംഭാഷണം നടത്തിയിരുന്നെങ്കില്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പിളര്‍പ്പിന്റെ തുടക്കമാകാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറയും.