Advertisement
national news
മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 15, 07:01 am
Tuesday, 15th February 2022, 12:31 pm

ന്യൂദല്‍ഹി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു.

മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. ചൊവ്വാഴ്ചയായിരുന്നു രാജി.

രാജിക്കത്ത് സോണി ഗാന്ധിക്ക് അയച്ചിട്ടുണ്ട്.

”ഈ വിഷയത്തില്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നത്,” അശ്വനി കുമാര്‍ കത്തില്‍ വ്യക്തമാക്കി.

പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എം.പി കൂടിയാണ് അശ്വനി കുമാര്‍.

പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.


Content Highlight: Former Union Minister Ashwani Kumar Quits Congress