ഗുവാഹത്തി: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് മണിക്കൂറുകള്‍ക്കകം അസം മുന്‍ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ ഒപ്പമായിരുന്ന അലോക് കുമാര്‍ ഘോഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എ.ജെ.പിയിലേക്ക് പോവുകയായിരുന്നു.
എ.ജെ.പിയെ പ്രതിനിധീകരിച്ച് മരിയാനി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനിരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്.
നാമനിര്‍ദ്ദേശ പത്രികയിലെ രണ്ട് ഖണ്ഡിക കാണാത്തതിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ഇദ്ദേഹത്തിന്റെ പത്രിക തള്ളിയതെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞദിവസം അസം ബി.ജെ.പിയില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് എം.എല്‍.എമാര്‍ പറഞ്ഞു.