മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും നിലവില്‍ ദേശീയ ടീം അംഗമായ ആര്‍. അശ്വിനും. ട്വിറ്ററിലാണ് ഇരുവരും ആശംസകള്‍ പോസ്റ്റ് ചെയ്തത്.
‘പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍ സാര്‍. അങ്ങേയ്ക്ക് ആയുരാരോഗ്യം ആശംസിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ എല്ലാ വിജയവും നേരുന്നു,’ യുവരാജ് ട്വീറ്റില്‍ പറഞ്ഞു. മോഹന്‍ലാലിന് എല്ലാ ആശംസകളും നേരുന്നതായി ആര്‍. അശ്വിനും ട്വീറ്റ് ചെയ്തു.
Happy Birthday @Mohanlal sir! Wishing you good health and everlasting success! My best wishes
— Yuvraj Singh (@YUVSTRONG12) May 21, 2021
നേരത്തെ ദൃശ്യം 2 കണ്ട് മോഹന്‍ലാലിന്റെ പ്രകടനത്തെ അശ്വിന്‍ അഭിനന്ദിച്ചിരുന്നു. എല്ലാവരോടും സിനിമ കാണാനും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
മോഹന്‍ലാലിന്റെ 61-ാം ജന്മദിനമാണ് ഇന്ന്. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി നടന്‍ മമ്മൂട്ടിയെത്തിരിന്നു. പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു.
Many more happy returns of the day @Mohanlal sir! Have a great year ahead 🎂🎂
— Mask up and take your vaccine🙏🙏🇮🇳 (@ashwinravi99) May 21, 2021
1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹന്‍ലാല്‍ ജനിച്ചത്. സുഹൃത്ത് അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു ആദ്യ ചിത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ മുഖ്യധാര സിനിമയില്‍ എത്തിയ ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Yuvraj and Ashwin wish Mohanlal a happy birthday