ഈ സീസണിന്റെ അവസാനത്തോടെ ലയണല്‍ മെസി പി.എസ്.ജി വിടുമെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. പി.എസ്.ജിയുടെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ലയണല്‍ മെസിയെ ക്ലബ്ബ് സസ്‌പെന്റ് ചെയിതിരുന്നു.
താരത്തെ രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമാണ് പി.എസ്.ജി ചെയ്തത്. ഇതിന് പിന്നാലെയാണ് മെസി പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ പി.എസ്.ജി ആരാധകര്‍ മെസിയോട് മോശമായിട്ടായിരുന്നു പെരുമാറിയിരുന്നത്. ഈ കാരണങ്ങളും പാരീസ് വിടാന്‍ താരത്തെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോട്ടുകള്‍ പറയുന്നത്.
ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് മുന്‍ സെല്‍റ്റ വിഗോ പരിശീലകനും ക്ലബ്ബ് യൂണിവേഴ്സിഡാഡ് നാഷനല്‍ ഡെ മെക്സിക്കോയുടെ നിലവിലെ ടെക്നിക്കല്‍ ഡയറക്ടറുമായ അന്റോണിയോ മുഹമ്മദ്.
‘ഇത് മെസിയോടുള്ള ബഹുമാനക്കുറവാണ്. താരത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പരസ്യമായി അപമാനിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. അതിനാല്‍
അവന്‍(മെസി) ഇതിനകം തന്നെ പാരീസ് വിടണം.
✅ Most Goals
✅ Most Assists
✅ Most G/A
✅ Most Trophies
✅ Most Awards
✅ Most Golden Boots
✅ Most Ballon d’Ors
✅ Most Freekicks
✅ Most Goals Outside the box
✅ Most Key Passes
✅ Most Dribbles
✅ Most MOTM
✅ Most MVP
അവന്‍ ബാഗുകള്‍ പാക്ക് ചെയ്യട്ടെ. അവന് സന്തോഷിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനം കണ്ടെത്തട്ടെ. താരത്തിനും ഫുട്ബോളിനും അതാണ് ഏറ്റവും നല്ലത്. മെസിയെ ഇനിയും മൈതാനത്ത് സന്തോഷത്തോടെ കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു. ദേശീയ ടീമില്‍ മെസി സന്തോഷവാനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ അന്റോണിയോ മുഹമ്മദ് പറഞ്ഞു.
അതേസമയം, ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയായിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: Former Celta Vigo coach Antonio Mohamed says Leo Messi needs to pack his bags immediately and it is better for the future to leave Paris now