വിജയ്‌ക്കെതിരെ കുരുക്ക് മുറുകുമോ?; താരത്തെ ചെന്നൈയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്
national news
വിജയ്‌ക്കെതിരെ കുരുക്ക് മുറുകുമോ?; താരത്തെ ചെന്നൈയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2020, 9:23 pm

ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ ചെന്നൈ പനയൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. ബിഗില്‍ സിനിമയുടെ ആദായ നികുതി റിട്ടേണുകള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ്.

ഇന്ന് വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പണം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയിയുടെ വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. സാലിഗ്രാമില്‍ നാല് മണിക്കൂറോളം പരിശോധന നടത്തി.

താരം അഭിനയിച്ചുകൊണ്ടിരുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിജയയുടെ സിനിമയായ ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ് സിനിമാ കമ്പനിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ