കളിക്കളത്തില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം; ഇതിഹാസത്തെകുറിച്ച് വാല്‍വര്‍ദെ
ഫുട്‌ബോളില്‍ താന്‍ നേരിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ഉറുഗ്വയന്‍ താരം ഫെഡറിക്കോ വാല്‍വര്‍ദെ.
അര്‍ജന്റിനന്‍ ഇതിഹാസം ലയണല്‍ മെസിയാണ് കളിക്കളത്തില്‍ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള താരമെന്നാണ് വാല്‍വര്‍ദെ പറഞ്ഞത്. മാഡ്രിഡ് എക്‌സ്ട്രാ വഴിയാണ് ഉറുഗ്വയന്‍ താരം പ്രതികരിച്ചത്.
ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 12 തവണയാണ് വാല്‍വര്‍ദെയും മെസിയും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ ആറ് തവണയാണ് മെസി വിജയിച്ചപ്പോള്‍ വാല്‍വര്‍ദെ നാല് തവണയും ജയം സ്വന്തമാക്കി. ഇരുവരും ഏറ്റുമുട്ടിയ മത്സരങ്ങളില്‍ മെസി രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
റയല്‍ മാഡ്രിനൊപ്പം ഏഴ് സീസണുകള്‍ കളിച്ച വാല്‍വര്‍ദെ 233 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
അതേസമയം ലയണല്‍ മെസി ബാഴ്സലോണക്കായി 778 മത്സരങ്ങളില്‍ നിന്നും 672 ഗോളുകളാണ് നേടിയത്.
2021ല്‍ കറ്റാലന്‍മാരൊപ്പം നീണ്ട കാലം ചിലവഴിച്ചതിന് ശേഷം മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ഷെര്‍മാങ്ങിലേക്ക് ചേക്കേറുകയായിരുന്നു. 75 മത്സരങ്ങളില്‍ നിന്നും 32 ഗോളുകളാണ് മെസി പാരീസിനായി നേടിയത്.
ഫ്രാന്‍സില്‍ നിന്നും താരം അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു. ഇന്റര്‍ മയാമിക്കൊപ്പം 11 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും മെസിയുടെ പേരിലുണ്ട്.
Content Highlight: Federico Valverde has revealed that he is the most difficult player he has ever faced.