ഭോപ്പാല്‍: സി.ബി.എസ്.ഇ പരീക്ഷാ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ മദ്ധ്യപ്രദേശില്‍ (എഫ്.സി.ഐ) ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ പരീക്ഷ പേപ്പറും ചോര്‍ത്തി. കേസുമായി ബന്ധപ്പെട്ട് അമ്പത് പേരെ മദ്ധ്യപ്രദേശ് പൊലീസ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു.
ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ഇടനിലക്കാരായ രണ്ടുപേരെയും 48 ഉദ്യോഗാര്‍ത്ഥികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നും ചോദ്യപേപ്പറിന്റെ കൈയ്യെഴുത്ത് പ്രതിയും ഉത്തര കടലാസുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Also Read ‘കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബി.ജെ.പിയുടെ മാത്രം മുദ്രാവാക്യം’; നരേന്ദ്രമോദിയെ തള്ളി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്
സംസ്ഥാനത്തെ 132 സെന്ററുകളില്‍ 217 ഒഴിവുകളിലേക്ക് ആയിരക്കണക്കിന് ആളുകളാണ് പരീക്ഷ എഴുതാനിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരീക്ഷ തുടങ്ങുന്നതിന്റെ ഒന്നരമണിക്കൂര്‍ മുമ്പാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്.
ചോദ്യപേപ്പര്‍ ചോര്‍ത്തിയതുമായി ഹരീഷ് കുമാര്‍, അശുതോഷ് കുമാര്‍ എന്നീ ഇടനിലക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപയാണ് ഒരോ പോസ്റ്റിനും ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയത്.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
DoolNews video