ഭോപാല്‍: മകളുടെ മൃതദേഹം ബൈക്കില്‍ ചുമന്ന് കൊണ്ട് പോയി പിതാവ്. മധ്യപ്രദേശിലെ ഷാഹ്‌ദോലിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാതെ വന്നതോടെയാണ് മകളുടെ മൃതദേഹം പിതാവായ ലക്ഷ്മണ്‍ സിങിന് ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നത്.

ഷാഹ്‌ദോലില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള കൊട്ട ഗ്രാമത്തിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തിന്റെ മകള്‍ മാധുരി സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച് മരിച്ചത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതരോട് വാഹനം ആവശ്യപ്പെട്ടെങ്കിലും 15 കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് വാഹനം അനുവദിക്കില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്.
സ്വന്തം ചെലവില്‍ വാഹനം വിളിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ പണമില്ലാത്തതിനാല്‍
മറ്റൊരാളുടെ ബൈക്കിന് പുറകിലിരുന്നാണ് മകളുടെ മൃതദേഹം ലക്ഷ്മണ്‍ കൊണ്ടുപോയത്. 20 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഷാഹ്‌ദോല്‍ കളക്ടര്‍ വന്ദന വിദ്യയെ കണ്ടുമുട്ടിയതോടെ ഗ്രാമത്തിലേക്ക് മൃതദേഹമെത്തിക്കാന്‍ അവര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി.
കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയ കളക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവിട്ടു.
Contenthighligh: Father take daughter body home on bike after hospital avoid ambulance