Advertisement
Kerala News
പാവറട്ടിയില്‍ പിതാവ് അര്‍ബുദ രോഗിയായ മകളെ പീഡിപ്പിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 27, 07:50 am
Tuesday, 27th June 2023, 1:20 pm

തൃശ്ശൂര്‍: തൃശ്ശൂരിലെ പാവറട്ടിയില്‍ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുട്ടിയില്‍ സ്വഭാവ വൈകല്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.

പെണ്‍കുട്ടി അര്‍ബുദ രോഗബാധിതയാണെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തായിരുന്ന പിതാവ് കൊവിഡ് കാലത്ത് അമ്മയ്ക്ക് അയച്ചു കൊടുത്ത ചില ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കുട്ടി കാണാനിടയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

 

 

അടുത്തിടെ നാട്ടിലെത്തിയ പിതാവ് വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കിയാണ് മകളെ പീഡിപ്പിച്ചത്. ക്യാന്‍സര്‍ ബാധിതയായ മകള്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്നാണ് പരാതി.

പീഡന വിവരം മകള്‍ ആരോടും പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍, കുട്ടിയില്‍ സ്വഭാവ വൈകല്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.

തുടര്‍ന്ന് ഇവര്‍ തന്നെയാണ് പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയത്. പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: father sexually abused daughter in pavaratty, who is cancer patient