പാരീസ്:ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനയുടെ കാര്‍ഡിഫ് സിറ്റി മുന്നേറ്റതാരം എമിലിയാനോ സലായ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ 177 കോടി രൂപ പിരിച്ച് ഫുട്‌ബോള്‍ ആരാധകര്‍. ബി.ബി.സി.യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് ദിവസം കൊണ്ടാണ് ഗോ ഫണ്ട് മി പേജ് മുഖേന 177 കോടി സ്വരൂപിച്ചത്. സ്വകാര്യ തെരച്ചിലിനായാണ് ഫണ്ട് ഉപയോഗിക്കുകയെന്നും ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മന്‍ ഫുട്‌ബോള്‍ താരം ഐക്കര്‍ ഗുണ്ടോഗനടക്കം 2,488 പേരാണ് സ്വകാര്യ തെരച്ചിലിനായി ഫണ്ട് നല്‍കിയത്. ഗുണ്ടോഗന് പുറമെ ലെസ്റ്റര്‍ സിറ്റി വിങര്‍ ദെമാറായ് ഗ്രായ്, പി.എസ്.ജി.താരം റാബിയോട്ട്, ഫ്രാന്‍സിന്റെ ബയേണ്‍ മ്യൂണിക്ക് താരം ടൊലീസോ, സലായുടെ മുന്‍ ക്ലബായ നാന്റെസിന്റെ മാനേജര്‍ വാഹിദ് എന്നവരുടെ ഗോഫണ്ട്മി പേജിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
പാരീസ് ആസ്ഥാനമാക്കിയുള്ള ഫുട്‌ബോള്‍ ഏജന്‍സിയുടെ ലക്ഷ്യം 242 കോടി സ്വരൂപിക്കലാണ്. ഇതിനിടയില്‍ സലായ്ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ 80,000 ആളുകള്‍ ഒപ്പിട്ട പെറ്റീഷനും ഫ്രാന്‍സ് ഫുട്‌ബോള്‍ ആരാധകര്‍ ഒരുക്കുന്നുണ്ട്.
ഇന്നലെ താരത്തിന്റെ തെരച്ചിലിനായുള്ള തുക വഹിക്കാമെന്നേറ്റ് മുന്‍ സഹതാരം എന്‍ഗോള കാന്റെ രംഗത്ത് എത്തിയിരുന്നു.മൂന്ന് വിമാനങ്ങളും 5 ഹെലിക്കോപ്റ്ററുകളും 80 മണിക്കൂറോളമാണ് ഇംഗ്ലീഷ് ചാനലിലും സമീപ ദ്വീപുകളിലും തെരച്ചില്‍ നടത്തിയത്. പക്ഷെ തുമ്പൊന്നും കണ്ടെത്താനായില്ല.
തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഇതിനോട് പ്രതികരിക്കാന്‍ ഗോണ്‍സ്വി ഹാര്‍ബര്‍ മാസ്റ്റര്‍ തയ്യാറായിട്ടില്ല. അതേസമയം എയര്‍ ക്രാഫ്റ്റ് കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ അഭിപ്രായം.
അന്വേഷണം പുനരാരംഭിക്കണമെന്നും സലായെകുറിച്ചുള്ള തുമ്പ് ലഭിക്കാതെ അന്വേഷണം അവസാനിപ്പിക്കില്ലെന്നും അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മാക്രി അറിയിച്ചു.
സലായുടെ വിമാനം അപ്രത്യക്ഷമായ ഇടം
കടപ്പാട് : ബി.ബി.സി.