Kerala
മകളുടെ പ്രണയം തകര്‍ക്കാന്‍ ഐ.എസ് റിക്രൂട്ട്‌മെന്റ് ആരോപിച്ച് അമ്മയുടെ പരാതി; പൊലീസ് അന്വേഷണത്തില്‍ പൊളിഞ്ഞത് വ്യാജ കഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 05, 09:48 am
Monday, 5th June 2017, 3:18 pm

 

കാസര്‍കോട്: മകളുടെ പ്രണയ ബന്ധം തകര്‍ക്കാന്‍ ഐ.എസ് റിക്രൂട്ടമെന്റ് കഥമെനഞ്ഞ് കാസര്‍കോട്ടെ അഭിഭാഷകയായ അമ്മയുടെ പരാതി. അമ്മ പൊലീസില്‍ നല്‍കിയ പരാതി കള്ളമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞപ്പോള്‍ തകര്‍ന്നത് കാസര്‍കോട്ടെ പെണ്‍കുട്ടിയെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നെന്ന പ്രചരണം കൂടിയാണ്.


Also read  റിയാലിറ്റി ഷോയ്ക്കിടെ ചാനല്‍ അവതാരകനെ കൈകാര്യം ചെ്‌യ്ത് ഷാരൂഖ് ഖാന്‍; നിലത്തിട്ട് വലിച്ചു വീഡിയോ


സംശയരോഗവും വെപ്രാളവും മൂലമായിരുന്നു അമ്മ മകളെ ഐ.എസ് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചില നിഗൂഢ ശക്തികള്‍ മകളെ തെറ്റിദ്ധരിപ്പിച്ച് പ്രണയക്കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണെന്നും മോചിപ്പിച്ചു തരണമെന്നും ആവശ്യപ്പെട്ടാണ് അമ്മ കാസര്‍േകാട് സി.ഐയ്ക്ക് പരാതി നല്‍കിയത്.

മൂന്നാഴ്ച മുമ്പായിരുന്നു ഇവര്‍ പൊലീസിനു പരാതി നല്‍കിയത്. അഭിഭാഷകയുടെ പരാതി വന്നതിനു പിന്നാലെ കാസര്‍കോട്ടെ പെണ്‍കുട്ടിയെ ഐ.എസ് റിക്രൂട്ട്‌മെന്റിന് ശ്രമിക്കുകയാണെന്നുള്ള പ്രചരണങ്ങളും ശക്തമായി. പൊലീസ് അന്വേഷണത്തിലൂടെ അമ്മയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഈ പ്രചരണങ്ങള്‍ക്കും തിരിച്ചടിയേറ്റിരിക്കുകയാണ്.


Dont miss ഒരു കൊല്ലം കൊണ്ട് പലതും പഠിച്ചു; ഇനി ക്രിക്കറ്റിനല്ല രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനം; അമിത് ഷായെ കണ്ടതിന് പിന്നാലെ നിലപാടറിയിച്ച് ശ്രീശാന്ത്


മകളെക്കുറിച്ചുള്ള വെപ്രാളത്തെതുടര്‍ന്ന് അമ്മ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഐ.എസ് റിക്രൂട്ടമെന്റ് പരാതി വ്യാജമാണെന്ന് പൊലീസ് തെളിയിച്ചതോടെ ഇത്തരം പ്രചരണങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്.