ഫേസ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പൊതുവേ ടെക്സ്റ്റ് മെസേജുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറില്‍ ഇനി ഗ്രൂപ്പ് വോയ്‌സ് കോള്‍ ചെയ്യാനുള്ള സൗകര്യവും ഉള്‍പ്പെടുത്തി ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. നിങ്ങളുടെ ഒരു കൂട്ടം സുഹൃത്തുകളോട് ഒരേ സന്ദേശം അയക്കണമെങ്കില്‍ ഒരേരുത്തരെയായി വിളിച്ച് പറയണമായിരുന്നു. ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ ഇനി മുതല്‍ ഈ കഷ്ടപാട് വേണ്ട.
ഇനി മെസഞ്ചറിലൂടെ ഒരേ സമയം സുഹൃത്തുക്കള്‍ക്കുമായി വോയ്‌സ് കോള്‍ ചെയ്യാം. അടുത്ത ദിവസം മുതല്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ 900 മില്യണ്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഈ സവിശേഷത പ്രയോജനപെടുത്താന്‍ കഴിയുമെന്ന് മെസഞ്ചര്‍ ചീഫ് ഡേവിഡ് മാര്‍കസ് അറിയിച്ചു. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈല്‍ പതിപ്പുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്.
പുതിയ പതിപ്പില്‍ ഗ്രൂപ്പ് സംഭാഷണത്തില്‍ കോള്‍ വിളിക്കാനുള്ള ഐക്കണ്‍ ഉണ്ടാക്കും. ഫേസ്ബുക്കില്‍ നിന്ന് ചാറ്റിങ് സവിശേഷത പൂര്‍ണ്ണമായും മെസഞ്ചറിലേക്ക് മാറ്റുന്നതിനുള്ള നടപടികളും നടക്കുകയാണ്. ഈ വര്‍ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 700 മില്യണില്‍ നിന്ന് 900 മില്യണ്‍ ആയി ഉയര്‍ന്നിരിക്കുകയാണ്. ഈ പുതിയ ഫീച്ചര്‍ മെസഞ്ചറിനെ കൂടുതല്‍ ജനപ്രിയമാക്കും എന്നാണ് കരുതുന്നത്.
മെസഞ്ചറിന്റെ പുതിയ ഫീച്ചര്‍ ഹാംഗ്ഔട്ടുകള്‍, സ്‌കൈപ്പ് പോലുള്ള മറ്റ് ആശയവിനിമയ സേവനങ്ങളോട് ഫേസ്ബുക്കിനെ കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുന്നു. 2013 ലാണ് ഫേസ്ബുക്ക് വോയ്‌സ് കോള്‍ ഫീച്ചര്‍ ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം വീഡിയോ കോള്‍ സംവിധാനവും ആരംഭിച്ചിരുന്നു.