Advertisement
India
മോദി പഠിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 14, 02:57 am
Sunday, 14th May 2017, 8:27 am

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. മോദി ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചെന്നവകാശപ്പെടുന്നന ബിരുദാനന്തര ബിരുദ കോഴ്‌സ് ആ കാലയളവില്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായില്ലെന്ന വെളിപ്പെടുത്തലുമായ് മുന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറാണ് രംഗത്തെത്തിയിരിക്കുന്നത്.


Also read ‘വീണ്ടും ബെഹ്‌റയെ തിരുത്താനുറച്ച് സെന്‍കുമാര്‍’; യു.എ.പി.എ പിന്‍വലിച്ച നടപടിയും പുന:പരിശോധിക്കുന്നു 


യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറായ ജയ്‌നിഭായി പട്ടേലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മോദിയ്ക്ക് ലഭിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ നിലനിന്നിരുന്നില്ലെന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുടെ പത്ര പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് ഈ പാഠ്യക്രമമായിരുന്നില്ല ആ കാലയളവില്‍ ഉണ്ടായിരുന്നതെന്ന ജയ്‌നിഭായ് പറയുന്നത്.

പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോദിയ്ക്ക് എം.എ രണ്ടാം വര്‍ഷത്തില്‍ പൊളിറ്റിക്കല്‍ സയന്‍സിന് 64മാര്‍ക്കും യൂറോപ്യന്‍ ആന്‍ഡ് സോഷ്യല്‍ പൊളിറ്റിക്കല്‍ 62മാര്‍ക്കും മോഡേണ്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനലിസിസില്‍ 69, പൊളിറ്റിക്കല്‍ സൈക്കോളജിയില്‍ 67 മാര്‍ക്കുമാണ് ലഭിച്ചിരിക്കുന്നതെന്നാണ് പ്രൊഫസറുടെ പോസ്റ്റില്‍ പറയുന്നത്.


Dont miss ‘മകളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും ഇങ്ങനെ കാണാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിച്ച് പോയി’: പൂണെയില്‍ കൊലചെയ്യപ്പെട്ട രസീല രാജുവിന്റെ അച്ഛന്‍ പറയുന്നു


പക്ഷേ തന്റെ അറിവില്‍ പേപ്പറുകളുടെ പേരുകളില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പ്രൊഫസര്‍ അവകാശപ്പെടുന്നു. ഇന്റേണല്‍ സ്റ്റുഡന്റ്‌സിനും എക്‌സറ്റേണല്‍ സ്റ്റുഡന്റ്‌സിനും പാര്‍ട്ട് ടുവില്‍ ഇത്തരം പേപ്പറുകള്‍ പഠിക്കാനില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. 1969 മുതല്‍ 1993 ജൂണ്‍ വരെ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ താന്‍ അധ്യാപകനായിരുന്നെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
എ.എ പാര്‍ട്ട് ഒന്നിലും മോദിയുടെ പേര് ക്രമവിരുദ്ധമായാണ് കാണുന്നതെന്നും ജയനിഭായ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രൊഫസറുടെ വെളിപ്പെടുത്തലുകളെ തള്ളി യൂണിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. മോദിയുടെ മാര്‍ക്ക് ഷീറ്റുകള്‍ 30 വര്‍ഷം മുന്നേയുള്ളതാണെന്നും അതില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങള്‍ ആ കാലയളവില്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നെന്നും മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ച് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പറഞ്ഞു.