എല്ലാവരും ഇപ്പോള്‍ ബര്‍ഗര്‍ ഷെഫ് എന്നാണ് വിളിക്കുന്നത്; പൃഥ്വി കൊണ്ട് വന്ന കേക്ക് പോലും ആ ഷെയ്പ്പിലുള്ളതായിരുന്നു; ദുല്‍ഖര്‍ സല്മാന്
കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ ഇതിനിടെയാണ് ആരാധകര്‍ മറ്റൊരു കാര്യം മനസിലാക്കിയത്, ദുല്‍ഖര്‍ നന്നായി ബര്‍ഗര്‍ ഉണ്ടാക്കുമെന്ന്.
നടന് പൃഥ്വിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും നസ്രിയയുടെയുമെല്ലാം പിറന്നാള്‍ ആശംസകള്‍ ഇത് തെളിയിക്കുന്നതായിരുന്നു. ഇപ്പോഴിതാ തന്നെ എല്ലാവരും ഇപ്പോള്‍ ബര്‍ഗര്‍ ഷെഫ് എന്നാണ് വിളിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍.
മലയാള മനോരമയും മനോരമ ഓണ്‍ലൈനും ഹീറോ എക്സട്രീം 160ഞ ഉം ചേര്‍ന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് താരം ഈ രഹസ്യം പങ്കുവെച്ചത്.
തന്റെ ലോക്ഡൗണ്‍ ഹോബിയായിരുന്നു ബര്‍ഗര്‍ മെയ്ക്കിങ്. തനിക്ക് നല്ല ബര്‍ഗര്‍ മിസ് ചെയ്തു. അതുകൊണ്ട്, വീട്ടില്‍ എങ്ങനെ നല്ല ബര്‍ഗര്‍ ഉണ്ടാക്കാം എന്ന് അന്വേഷിക്കലായിരുന്നു പണി. യുട്യൂബ് വിഡിയോ കണ്ട് വീട്ടില്‍ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരു വിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവര്‍ക്ക് നല്ല ഇഷ്ടമായി. ഇപ്പോള്‍ എല്ലാവരും എന്നെ ബര്‍ഗര്‍ ഷെഫ് എന്നാണ് വിളിക്കുന്നത് ദുല്‍ഖര്‍ പറയുന്നു.
തന്റെ ഈ വര്‍ഷത്തെ ഒരു ബര്‍ത്ത്ഡേ കേക്ക് പോലും ബര്‍ഗര്‍ ഷേപ്പിലുള്ളതായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. പൃഥ്വിയും സുപ്രിയയും കൊണ്ടു വന്നതായിരുന്നു ആ കേക്ക്. പിന്നെ, ആരുടെ ജന്മദിനം ആയാലും തന്റെ മകള്‍ മറിയത്തിന് മെഴുകുതിരി ഊതാനും കേക്ക് കട്ട് ചെയ്യാനുമൊക്കെ ഇഷ്ടമാണ്. തന്റെ പിറന്നാള്‍ മറിയം കാത്തിരിക്കുകയായിരുന്നു. രാവിലെ ബ്യൂട്ട് ആന്റ് ബീസ്റ്റ് ഉടുപ്പൊക്കെ ഇട്ടു വന്ന് എനിക്ക് കാര്‍ഡ് തന്നു. അവള് ഉണ്ടാക്കിയ കാര്‍ഡ് ആയിരുന്നു. നിറയെ അവളുടെ ക്രാഫ്റ്റ്സും ഗ്ലിറ്ററുമൊക്കെയായി എന്നും ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം ദുല്‍ഖറിന്റെ പുതിയ സിനിമകളായ കുറുപ്പിന്റെ സ്നേക് പീകും ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന് എന്ന സിനിമയില്‍ ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച പാട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.